ബീജിങ്: തങ്ങളുടെ രാജ്യത്തിന്റെ പരാമാധികാരത്തെ മാനിക്കാൻ അമേരിക്ക തയാറാകണമെന്ന് ചൈന. ചൈനയുടെ അധീനതയിലുള്ള കടൽ ഭാഗത്ത് അമേരിക്കൻ യുദ്ധക്കപ്പലുകൾ നങ്കൂരമിട്ടതാണ് ചൈനയെ ചൊടിപ്പിച്ചത്.

ചൈനയുടെ ദക്ഷിണ ഭാഗത്തെ കടലിലാണ് അമേരിക്കൻ യുദ്ധക്കപ്പലുകൾ നിലയുറപ്പിച്ചത്. ഇത് തങ്ങളുടെ സുരക്ഷയ്ക്കും പരമാധികാരത്തിനും മേലുള്ള വെല്ലുവിളിയാണെന്ന് ചൈനീസ് സൈനിക വക്താവ് ഹുയ ചുനിങ് പറഞ്ഞു.

അമേരിക്കൻ യുദ്ധക്കപ്പലായ സാഫി ചൊവ്വാഴ്ചയാണ് ചൈനയുടെ അധികാരമേഖലയ്ക്ക് അടുത്തുള്ള സാൻസ ദ്വീപിലേക്ക് എത്തിയത്. അന്താരാഷ്ട്ര മാരിടൈം നിയമങ്ങൾക്ക് വിരുദ്ധമായി തങ്ങൾ യാതൊന്നും ചെയ്തിട്ടില്ലെന്നാണ് ഇതേക്കുറിച്ച് അമേരിക്കൻ വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ