/indian-express-malayalam/media/media_files/2026/01/13/us-visa-2026-01-13-16-12-48.jpg)
ഫയൽ ഫൊട്ടോ
വാഷിംഗ്ടൺ: കുടിയേറ്റ പരിശോധനകൾ കർശനമാക്കുന്നതിന്റെ ഭാഗമായി 2025-ൽ അമേരിക്ക ഒരു ലക്ഷത്തിലധികം വിസകൾ റദ്ദാക്കിയതായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. ഇതിൽ എണ്ണായിരത്തോളം വിദ്യാർത്ഥി വിസകളും ഉൾപ്പെടുന്നു.
മുൻ ഭരണകൂടത്തിന്റെ അവസാന വർഷമായ 2024-ൽ ഏകദേശം 40,000 വിസകളാണ് റദ്ദാക്കിയിരുന്നത്. എന്നാൽ പുതിയ കണക്കുകൾ പ്രകാരം വിസ റദ്ദാക്കൽ നടപടികൾ ഇരട്ടിയിലധികമായി വർദ്ധിച്ചതായി ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്തു.
ഇതുവരെ ഒരു ലക്ഷത്തിലധികം വിസകൾ റദ്ദാക്കിയതായും ഇതിൽ 8,000 വിദ്യാർത്ഥി വിസകളും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട 2,500 സ്പെഷ്യലൈസ്ഡ് വിസകളും ഉൾപ്പെടുന്നതായി സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പ്രസ്താവനയിൽ പറഞ്ഞു. അമേരിക്കയെ സുരക്ഷിതമായി നിലനിർത്താൻ ഇത്തരം സാമൂഹിക വിരുദ്ധരെ ഞങ്ങൾ നാടുകടത്തുന്നത് തുടരും, എന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
🚨BREAKING: The State Department has now revoked over 100,000 visas, including some 8,000 student visas and 2,500 specialized visas for individuals who had encounters with U.S. law enforcement for criminal activity.
— Department of State (@StateDept) January 12, 2026
We will continue to deport these thugs to keep America safe. pic.twitter.com/wuHVltw1bV
ക്രിമിനൽ കേസുകളിൽ പ്രതികളായതോ ശിക്ഷിക്കപ്പെട്ടതോ ആയ വിദേശ പൗരന്മാരുടെ വിസകളാണ് പ്രധാനമായും റദ്ദാക്കിയതെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് ടോമി പിഗോട്ട് അറിയിച്ചു. ആക്രമണം, മോഷണം, മദ്യപിച്ച് വാഹനമോടിക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട ആയിരക്കണക്കിന് വിദേശികളുടെ വിസകളും റദ്ദാക്കിയവയിട്ടുണ്ട്.
Also Read: ഡൽഹിയിലെ ആർഎസ്എസ് ആസ്ഥാനം സന്ദർശിച്ച് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി പ്രതിനിധികൾ
ബിസിനസ്സ്, ടൂറിസ്റ്റ് വിസകളിൽ എത്തി കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തുടരുന്നവരുടെ വിസകളാണ് റദ്ദാക്കപ്പെട്ടവയിൽ ഭൂരിഭാഗവും. നിയമപാലകരുമായി ബന്ധപ്പെട്ട ക്രിമിനൽ നടപടികളിൽ ഉൾപ്പെട്ടതിനാൽ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്കും സ്പെഷ്യലൈസ്ഡ് തൊഴിലാളികൾക്കും തങ്ങളുടെ നിയമപരമായ പദവി നഷ്ടമായതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
Also Read: അമേരിക്കയ്ക്ക് മറുപടിയുമായി ഇറാൻ ;യുദ്ധത്തിന് തയ്യാറെന്ന് വിദേശകാര്യ മന്ത്രി, 646 മരണം
സ്പെഷ്യലൈസ്ഡ് തൊഴിലാളികളിൽ പകുതിയോളം ആളുകളുടെയും വിസ റദ്ദാക്കപ്പെട്ടത് മദ്യപിച്ച് വാഹനമോടിച്ച് പിടിയിലായതിനാലാണ്. മോഷണം, ശിശു പീഡനം, ലഹരിമരുന്ന് കേസുകൾ, തട്ടിപ്പ് എന്നിവയും മറ്റു കാരണങ്ങളായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഏകദേശം 500 വിദ്യാർത്ഥികൾക്ക് ലഹരിമരുന്ന് കൈവശം വെച്ചതിനോ വിതരണം ചെയ്തതിനോ വിസ നഷ്ടമായതായും റിപ്പോർട്ടിലുണ്ട്.
Read More:മുംബൈയെ ഗുജറാത്തിന് കൈമാറുമെന്ന് ആശങ്ക ഉയർത്തി താക്കറെ സഹോദരങ്ങൾ; മറാത്താവാദം വീണ്ടും ശക്തമാകുമ്പോൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us