ന്യുയോർക്ക്: അമേരിക്കയിലെ സ്വകാര്യ റസ്റ്റോറന്റിൽ വംശീയാധിക്ഷേപം നേരിട്ടെന്ന് ബിർല കുടുംബത്തിന്റെ ആരോപണം. തന്നെയും കുടുംബത്തെയും അമേരിക്കയിലെ റസ്റ്റോറന്റ് വംശീയമായി അധിക്ഷേപിച്ചെന്ന് ആദിത്യ ബിർല ഗ്രൂപ്പ് ചെയർമാൻ കുമാർ മംഗലം ബിർലയുടെ മകൾ അനന്യ ബിർല ട്വിറ്ററിലൂടെ ആരോപിച്ചു.
This restaurant @ScopaRestaurant literally threw my family and I, out of their premises. So racist. So sad. You really need to treat your customers right. Very racist. This is not okay.
— Ananya Birla (@ananya_birla) October 24, 2020
ഇറ്റാലിയൻ അമേരിക്കൻ റസ്റ്റോറന്റായ സ്കൂപ റസ്റ്റോറന്റിനെതിരെയാണ് ഗായികയും കലാകാരിയുമായ അനന്യ ബിർല രംഗത്തെത്തിയത്. “വളരെ വേദന തോന്നുന്നു, ഇത് ശരിയായ രീതിയല്ല. കസ്റ്റമേഴ്സിനോട് മാന്യമായി പെരുമാറാൻ സാധിക്കണം. സ്കൂപ റസ്റ്റോറന്റ് ഞങ്ങളെ വംശീയമായി അധിക്ഷേപിച്ചു. അക്ഷരാർത്ഥത്തിൽ റസ്റ്റോറന്റിൽ നിന്നു ഞങ്ങളെ അവർ പുറത്താക്കുകയായിരുന്നു,” അനന്യ ബിർല ട്വിറ്ററിൽ കുറിച്ചു.
We waited for 3 hours to eat at your restaurant. @chefantonia Your waiter Joshua Silverman was extremely rude to my mother, bordering racist. This isn’t okay.
— Ananya Birla (@ananya_birla) October 24, 2020
കാലിഫോർണിയയിൽ അന്റോണിയ ലൊഫാസോ നടത്തുന്ന റസ്റ്റോറന്റാണ് സ്കൂപ റസ്റ്റോറന്റ്. “റസ്റ്റോറന്റിൽ മൂന്ന് മണിക്കൂർ ഭക്ഷണത്തിനായി കാത്തിരുന്നു. നിങ്ങളുടെ വെയ്റ്റർ ജോഷ്വ സിൽവർമാൻ എന്റെ അമ്മയോട് വംശീയാധിക്ഷേപം നടത്തി. ഇത് ശരിയല്ല,” റസ്റ്റോറന്റ് ഉടമ അന്റോണിയ ലൊഫാസോയെ ടാഗ് ചെയ്തുകൊണ്ട് അനന്യ ട്വിറ്ററിൽ കുറിച്ചു.
Very shocking ..absolutely ridiculous behaviour by @ScopaRestaurant . You have no right to treat any of your customers like this. https://t.co/szUkdxAgNh
— Neerja Birla (@NeerjaBirla) October 24, 2020
റസ്റ്റോറന്റിൽ നിന്ന് മോശം അനുഭവമാണ് തങ്ങൾ നേരിട്ടതെന്ന് അനന്യ ബിർലയുടെ അമ്മ നീർജ ബിർലയും ആരോപിച്ചു. “ഒരു കസ്റ്റമറിനോടും ഇങ്ങനെ പെരുമാറരുത്. ഇത് അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. വളരെ മോശം അനുഭവമാണ് റെസ്റ്റോറന്റിൽ നിന്നു നേരിട്ടത്.” നീർജ ബിർല ട്വിറ്ററിൽ കുറിച്ചു.