/indian-express-malayalam/media/media_files/uploads/2023/06/modi-biden.jpg)
Washington DC, June 22 (ANI): Prime Minister Narendra Modi and the United States President Joe Biden during a ceremonial welcome hosted for PM Modi at the South Lawns of the White House in Washington DC, USA on Thursday. (ANI Photo)
വാജിക്ഷ്ടണ്‍:അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ചോദ്യം ചോദിച്ച യുഎസ് മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരായ ആമ്രണത്തെ അപലപിച്ച് വൈറ്റ് ഹൗസ്. ജൂണ്‍ 22 ന് വൈറ്റ് ഹൗസില്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡനൊപ്പമുള്ള സംയുക്ത പത്രസമ്മേളനത്തില്‍ മോദിയോട് ചോദ്യം ചോദിച്ചതിന് വാള്‍ സ്ട്രീറ്റ് ജേണലില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തക സബ്രീന സിദ്ദിഖിക്കാണ് സൈബര്‍ ആക്രമണം നേരിടേണ്ടി വന്നത്.
ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളോടുള്ള വിവേചനത്തെക്കുറിച്ചുള്ള ചോദ്യമാണ് സബ്രീന സിദ്ദിഖിയെ സൈബര്‍ ആക്രമണത്തിന് ഇരയാക്കിയത്. ജനാധിപത്യമാണ് ഇന്ത്യയുടെ ഡിഎന്‍എയെന്നും ഇന്ത്യയില്‍ ഒരു വിവേചനവുമില്ലെന്നുമായിരുന്നു ചോദ്യത്തിന് മോദിയുടെ മറുപടി. ഇന്ത്യയുടെ സിരകളിലൂടെ ഒഴുകുന്നത് ജനാധിപത്യമാണെന്നും ജാതി, മതം, ലിംഗഭേദം എന്നിവയെ അടിസ്ഥാനമാക്കി ഒരു വിവേചനവും ഇന്ത്യയിലില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. മാനുഷിക മൂല്യങ്ങളും അവകാശങ്ങളും സംരക്ഷിക്കാത്ത ഒരു രാജ്യവും ജനാധിപത്യം എന്ന വിശേഷണത്തിന് അര്‍ഹരല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചോദ്യം അത്ഭുതപ്പെടുത്തുന്നതാണെന്നും മോദി പറഞ്ഞു.
''ആ ആക്രമണണത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളെക്കുറിച്ച് ഞങ്ങള്‍ക്കറിയാം. അത് അസ്വീകാര്യമാണ്. ഏത് സാഹചര്യത്തിലും എവിടെയായാലും മാധ്യമപ്രവര്‍ത്തകരെ ഉപദ്രവിക്കുന്നതിനെ ഞങ്ങള്‍ പൂര്‍ണ്ണമായും അപലപിക്കുന്നു,'' യുഎസ് സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷന്‍സ് നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ കോര്‍ഡിനേറ്റര്‍ ജോണ്‍ കിര്‍ബി പറഞ്ഞു. ഇത് ജനാധിപത്യത്തിന്റെ തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. വൈറ്റ് ഹൗസില്‍ വാര്‍ത്താ സമ്മേളനത്തിനിടെ ഒരു ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
'ഒരു പത്രപ്രവര്‍ത്തകനെയോ അല്ലെങ്കില്‍ അവരുടെ ജോലി ചെയ്യാന്‍ ശ്രമിക്കുന്ന ഏതെങ്കിലും പത്രപ്രവര്‍ത്തകയെയോ ഭീഷണിപ്പെടുത്തുകയോ ഉപദ്രവിക്കുകയോ ചെയ്യുന്ന ഏതൊരു ശ്രമത്തെയും ഞങ്ങള്‍ തീര്‍ച്ചയായും അപലപിക്കുന്നു.' സംഭവത്തെ പ്രസ് സെക്രട്ടറി കരീന്‍ ജീന്‍-പിയറി
ബിജെപി നേതാവ് അമിത് മാളവ്യ ഉള്‍പ്പെടെയുള്ളവരില്‍ നിന്ന് സബ്രീന സിദ്ദിഖി ഓണ്‍ലൈനില്‍ വിമര്‍ശനം നേരിട്ടിരുന്നു. മുസ്ലീങ്ങളുടെയും മറ്റ് ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സ്വീകരിക്കുന്ന നടപടികളെക്കുറിച്ചുള്ള പ്രചോദനാത്മകമായ ചോദ്യം പ്രധാനമന്ത്രി മോദി പൂര്‍ണ്ണമായും നശിപ്പിച്ചു,'' മാളവ്യ ട്വിറ്ററില്‍ കുറിച്ചു.
Since some have chosen to make a point of my personal background, it feels only right to provide a fuller picture. Sometimes identities are more complex than they seem. pic.twitter.com/Huxbmm57q8
— Sabrina Siddiqui (@SabrinaSiddiqui) June 24, 2023
സബ്രീന സിദ്ദിഖിയുടെ വ്യക്തിജീവിതത്തെയും മുന്‍കാലവും ചൂണ്ടികാണിച്ച് സോഷ്യല്‍ മീഡിയയില്‍ ആക്രമണമുണ്ടായി. ഇതേതുടര്‍ന്ന് സിദ്ദിഖി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഫോട്ടോകള്‍ പങ്കിട്ടു, ''ചില സമയങ്ങളില്‍ ഐഡന്റിറ്റികള്‍ തോന്നുന്നതിലും സങ്കീര്‍ണ്ണമാണ്'' എന്ന് അവര്‍ കുറിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.