scorecardresearch
Latest News

അഫ്ഗാന്‍ നേതാക്കള്‍ രാജ്യത്തിനായി ഒന്നിച്ച് നിന്നില്ല, പോരാടാതെ പിന്മാറി: കുറ്റപ്പെടുത്തി ബൈഡന്‍

അഫ്ഗാനിസ്ഥാന്റെ പുനര്‍നിര്‍മാണം അമേരിക്കയുടെ ലക്ഷ്യമായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

അഫ്ഗാന്‍ നേതാക്കള്‍ രാജ്യത്തിനായി ഒന്നിച്ച് നിന്നില്ല, പോരാടാതെ പിന്മാറി: കുറ്റപ്പെടുത്തി ബൈഡന്‍

വാഷിങ്ടണ്‍: അഫ്ഗാനിസ്ഥാനില്‍നിന്ന് സൈന്യത്തെ പിന്‍വലിച്ചതിനെ ന്യായീകരിച്ചും അഫ്ഗാന്‍ നേതാക്കളെ കുറ്റപ്പെടുത്തിയും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍.

അഫ്ഗാനിസ്ഥാന്റെ പുനര്‍നിര്‍മാണം അമേരിക്കയുടെ ലക്ഷ്യമായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു ബൈഡന്റെ പ്രതികരണം.

“അഫ്ഗാനിസ്ഥാനിലെ നിലവിലെ സാഹചര്യം അമേരിക്കയുടെ സുരക്ഷാ സംഘവും ഞാനും സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. അഫ്ഗാനിസ്ഥാനിലുണ്ടായ സംഭവ വികാസങ്ങളില്‍ അമേരിക്ക പെട്ടെന്ന് തന്നെ പ്രതികരിച്ചു. അഫ്ഗാനിസ്ഥാനിലെ തകർച്ച നേരിടാൻ വേണ്ടിയുള്ള പദ്ധതികൾ അമേരിക്ക നടപ്പിലാക്കി വന്നു,” ബൈഡന്‍ പറഞ്ഞു.

“അഫ്ഗാനിലെ നേതാക്കള്‍ക്ക് രാജ്യത്തിനായി ഒന്നിച്ച് നില്‍ക്കാന്‍ സാധിച്ചില്ല. താലിബാനുമായി ചര്‍ച്ച നടത്താന്‍ പ്രസിഡന്റ് അഷ്റഫ് ഗനിയോട് ഉപദേശിച്ചിരുന്നു. എന്നാല്‍ നിരാകരിക്കുകയാണുണ്ടായത്. അഫ്ഗാനിസ്ഥാന് പോരാടാന്‍ താത്പര്യമില്ലാത്ത യുദ്ധത്തില്‍ ഇടപെടാനില്ല,” ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.

“അമേരിക്കന്‍ പൗരന്മാര്‍ക്ക് ഇനിയും ജീവന്‍ നഷ്ടപ്പെടരുത്. സൈന്യത്തെ പിന്‍വലിക്കാനുള്ള തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്നു. 20 വര്‍ഷത്തിന് ശേഷം സൈന്യത്തെ പിന്‍വലിക്കാന്‍ അധികം സമയമില്ലെന്ന കഠിനമായ വസ്തുത ഞാന്‍ മനസിലാക്കി,” പ്രസിഡന്റ് പറഞ്ഞു.

Also Read: ‘അഞ്ച് വർഷം മുൻപ് ഓടിപ്പോന്നതാണ്, എന്ത് ചെയ്യണമെന്ന് അറിയില്ല,’ ഡൽഹിയിലെ എംബസിയിലെത്തിയ അഫ്‌ഗാൻ സ്വദേശികൾ

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Us president on decision to withdraw from afghanistan

Best of Express