വാഷിംഗ്ടണ്‍: ഖത്തറിനെതിരായി അറേബ്യൻ രാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധം ഭീകരവാദത്തിന് അവസാനം കുറിക്കുന്നതിനുള്ള പ്രവർത്തനങ്ങളുടെ തുടക്കമാകുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സൗദി സന്ദർശനവേളയിൽ ഭീകരവാദത്തിനെതിരെ നടപടി എടുക്കണണെന്ന് താൻ അറബ് നേതാക്കളെ അറിയിച്ചിരുന്നതായും ട്രംപ് പറഞ്ഞു.

തന്റെ സൗദി സന്ദർശനം ഗുണം കണ്ടതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഖത്തറിനുമേൽ സൗദിയടക്കമുള്ള അയൽ രാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധത്തിലൂടെ ഗൾഫ് മേഖലയിൽ ഉടലെടുത്ത പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള മദ്ധ്യസ്ഥ ചർച്ചകൾക്കായി കുവൈറ്റ് അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് സൗദിയിലെത്തി. അദ്ദേഹം ഇവിടെ സൗദി ഉന്നത നേതാക്കളുമായി ചർച്ച നടത്തും.

ഖത്തറുമായുള്ള ബന്ധം വിച്ഛേദിച്ചതു വഴി ഉണ്ടാകുന്ന അ്ടിയന്തിര സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍ക്കും വകുപ്പുകള്‍ക്കും ക്യാബിനറ്റ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ യോഗത്തില്‍ അധ്യക്ഷത വഹിച്ചു.

പ്രധാനമന്ത്രിയുടെ കുവൈത്ത് സന്ദര്‍ശനം ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിലും ജി സി സി പദ്ധതികളിലും ഗുണപരമായ പരിവര്‍ത്തനമുണ്ടാക്കുമെന്നു യോഗം വിലയിരുത്തി. യു എന്‍ സുരക്ഷാ സമിതിയില്‍ കുവൈത്ത് നോണ്‍ സ്ഥിരാംഗമായി തിരഞ്ഞെടുക്കപ്പെട്ടതിനെ യോഗം സ്വാഗതം ചെയ്തു. ഇതു കുവൈത്തിനും ജിസിസിക്കു പൊതുവേയും വലിയ നേട്ടമാണെന്നു യോഗം വിലയിരുത്തി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ