വാഷിങ്ടൺ: തന്റെ മുൻഗാമികളായ ബിൽ ക്ലിന്റണും ബുഷും ഒബാമയും തോറ്റത് പോലെ നോർത്ത് കൊറിയയോട് താൽ പരാജയപ്പെടുകയില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഉത്തരകൊറിയയോട് സമവായത്തിന് ശ്രമിക്കുകയാണെന്ന് പറഞ്ഞ വിദേശ കാര്യ സെക്രട്ടറി റെക്സ് ടില്ലേർസണിനെ അദ്ദേഹം തള്ളി.

ഉത്തര കൊറിയയോട് സമവായത്തിന് ശ്രമിക്കുന്നത് സമയം പാഴാക്കലാവുമെന്ന് അദ്ദേഹം പറഞ്ഞു. ഉത്തരകൊറിയൻ ഭരണകർത്താവ് കിം ജോങ് ഉന്നിനെ ലിറ്റിൽ റോക്കറ്റ് മാൻ എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. ഉത്തര കൊറിയയോട് കഴിഞ്ഞ 25 വർഷമായി അമേരിക്ക നന്നായിട്ടാണ് പെരുമാറിയത്. പക്ഷെ ക്ലിന്റണും, ബുഷും, ഒബാമയും അവരോട് തോറ്റു. ഇനിയെന്റെ ഊഴമാണ്. ഞാൻ തോൽക്കില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു.

ഇരുരാജ്യങ്ങൾക്കുമിടയിലെ ആശങ്കകൾ പരിഹരിക്കാൻ ഉത്തരകൊറിയയുമായി നേരിട്ടുള്ള ചർച്ചയ്ക്ക് ശ്രമിക്കുകയാണെന്നാണ് ചൈന സന്ദർശനത്തിനിടെ ടില്ലേർസൺ പറഞ്ഞത്. ഇതിന് മറുപടിയായാണ് ട്രംപ് പ്രതികരിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ