scorecardresearch
Latest News

അമേരിക്കയിലെ സ്കൂളില്‍ രണ്ട് വിദ്യാര്‍ഥികള്‍ നടത്തിയ വെടിവയ്‌പില്‍ കൗമാരക്കാരന്‍ കൊല്ലപ്പെട്ടു

സ്കൂളിലെ തന്നെ മറ്റ് രണ്ട് വിദ്യാര്‍ഥികളാണ് വെടിവയ്‌പ് നടത്തിയത്

America, അമേരിക്ക Shooting, വെടിവെപ്പ് Killed, കൊലപാതകം ie malayalam ഐഇ മലയാളം

വാഷിങ്ടണ്‍: അമേരിക്കയിലെ കൊളൊറാഡോ ശാസ്ത്ര-സാങ്കേതിക സ്കൂളിലെ വെടിവയ്പില്‍ ഒരു കൗമാരക്കാരന്‍ കൊല്ലപ്പെട്ടു. ഏഴ് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. സ്കൂളിലെ തന്നെ മറ്റ് രണ്ട് വിദ്യാർഥികളാണ് വെടിവയ്പ് നടത്തിയത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു.

സയന്‍സ്, ടെക്നോളജി, എൻജിനീയറിങ് ആൻഡ് മാത്സ് (സ്റ്റെം) സ്കൂളില്‍ നിന്നും വെടിയൊച്ച കേട്ടയുടനെ നടപടികള്‍ സ്വീകരിച്ചതായി ഡഗ്ലസ് കൗണ്ടി പൊലീസ് വ്യക്തമാക്കി. ഒരു അക്രമി ക്ലാസ് മുറിയിലേക്ക് കടന്നുകയറിയും, മറ്റൊരാള്‍ പുറത്ത് നിന്നും ആണ് അക്രമം നടത്തിയതെന്ന് പരുക്കേറ്റ ഒരു വിദ്യാർഥി വ്യക്തമാക്കി. ഗിത്താറിന്റെ പെട്ടിയില്‍ നിന്നാണ് ഒരു അക്രമി തോക്ക് പുറത്തെടുത്ത് വെടിവയ്പ് നടത്തിയതെന്നും ദൃക്‌സാക്ഷികള്‍ വ്യക്തമാക്കി.

എട്ട് വിദ്യാർഥികളെയാണ് വെടിയേറ്റ നിലയില്‍ ആശുപത്രിയിലെത്തിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. ഇതില്‍ പലരും ഗുരുതരാവസ്ഥയിലാണ്. മാരകമായി പരുക്കേറ്റിരുന്ന 18കാരനാണ് ആശുപത്രിയില്‍ വച്ച് മരിച്ചത്. വിദ്യാർഥിയുടെ പേരുവിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. സ്കൂളിലെ തന്നെ മറ്റ് രണ്ട് വിദ്യാർഥികളാണ് അക്രമം നടത്തിയത്. ഇതില്‍ ഒരാള്‍ക്ക് പ്രായപൂര്‍ത്തി ആയിട്ടില്ല. രണ്ട് അക്രമികളും സ്കൂളിന്റെ രണ്ട് സ്ഥലത്താണ് ഒരേസമയം വെടിവയ്പ് നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

മിനിറ്റുകള്‍ക്കുളളില്‍ തന്നെ പൊലീസ് സ്ഥലത്തെത്തി അക്രമികളെ കീഴടക്കിയത് കാരണമാണ് മരണസംഖ്യ കുറഞ്ഞതെന്നും പൊലീസ് വ്യക്തമാക്കി. കൊളംബിയന്‍ ഹൈസ്കൂള്‍ വെടിവയ്പിന്റെ 20-ാം വാര്‍ഷികം കഴിഞ്ഞ് ഒരു മാസം തികയും മുമ്പാണ് അമേരിക്കയെ ഞെട്ടിച്ച് ആക്രമണം. 1999ല്‍ കൊളംബിയയിലെ ഹൈസ്കൂളില്‍ രണ്ട് വിദ്യാർഥികള്‍ നടത്തിയ വെടിവയ്പില്‍ 13 പേരാണ് കൊല്ലപ്പെട്ടത്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Us one student killed seven wounded in colorado school shooting