Latest News

യുഎസ് ദേശീയ സുരക്ഷ ഏജൻസി പാക്കിസ്ഥാന്റെ മൊബൈൽ ശൃംഖലയിലേക്ക് നുഴഞ്ഞുകയറി

ഐക്യരാഷ്ട്ര സംഘടനയും ലോക ബാങ്കും, ഭാരതീയ ജനത പാർട്ടി പോലും ഈ ചാരക്കണ്ണിന് അകത്താണ്

Spy, NSA, US, UN, International Atomic Energy Agency, World Bank, International Monetary Fund, Asian Development Bank, Foreign Intelligence Surveillance Court, FISA

ന്യൂഡൽഹി: അമേരിക്കയുടെ ദേശീയ സുരക്ഷ ഏജൻസിയായ എൻഎസ്എ പാക്കിസ്ഥാന്റെ മൊബൈൽ സേവന വിതരണ ശൃംഖലയിലേക്ക് നുഴഞ്ഞുകയറിയെന്ന് വിക്കിലിക്‌സ് വാർത്ത പുറത്തുവിട്ടു.

അമേരിക്കയുടെ നൂറ് കണക്കിന് സൈവർ ആയുധങ്ങൾ ഹാക്കിംഗ് ലക്ഷ്യം മുൻനിർത്തി പാക്കിസ്ഥാന്റെ മൊബൈൽ ശൃംഖലയിലേക്ക് കയറിക്കഴിഞ്ഞതായാണ് വിക്കിലിക്സ് ട്വീറ്റ് ചെയ്തത്. വിക്കിലിക്‌സ് ഈ ട്വീറ്റിൽ എൻഎസ്എ സൈബർ ആയുധങ്ങൾ വിവരങ്ങൾ ശേഖരിച്ചുവച്ച സങ്കേതത്തിലേക്കുള്ള ലിങ്കും ഉൾപ്പെടുത്തി.

ഇതാദ്യമായല്ല അമേരിക്ക ഇതര രാജ്യങ്ങളിൽ ചാരവൃത്തി നടത്തുന്നതായി വാർത്ത പുറത്തുവരുന്നത്. നേരത്തേ ഇന്ത്യയിലെ ഭരണകക്ഷിയായ ഭാരതീയ ജനാ പാർട്ടിയെയും പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടിയെയും ചാരവൃത്തി നടത്തുന്നതായി വാർത്ത വന്നിരുന്നു.

അമേരിക്കയിലെ വിദേശ രഹസ്യാന്വേഷണ നിരീക്ഷണ കോടതി (Foreign Intelligence Surveillance Court (FISA)) നിർദ്ദേശപ്രകാരം ദേശീയ സുരക്ഷ ഏജൻസി വിവിധ രാജ്യങ്ങളിലും അന്താരാഷ്ട്ര സംഘടനകളിലും രാഷ്ട്രീയ പാർട്ടികളിലും ചാരവൃത്തി നടത്തുന്നതായി എക‌സ്‌പ്രസ് ട്രിബ്യൂൺ നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു.

193 രാജ്യങ്ങളിലായി വിദേശ സർക്കാരുകളിലും അന്താരാഷ്ട്ര സംഘടനകളിലും രാഷ്ട്രീയ സംഘടകളിലും ചാരവൃത്തി നടത്തുന്നതിന് ദേശീയ സുരക്ഷ ഏജൻസിക്ക് വിദേശ രഹസ്യാന്വേഷണ നിരീക്ഷണ കോടതി 2010 ൽ തന്നെ അനുമതി നൽകിയിട്ടുള്ളതായി വാഷിംഗ്‌ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ബ്രിട്ടൻ, കാനഡ, ഓസ്ട്രേലിയ, ന്യൂസിലന്റ് എന്നീ രാജ്യങ്ങളുമായുണ്ടാക്കിയ പ്രത്യേക ഉടമ്പടി പ്രകാരം ഈ രാജ്യങ്ങളിൽ അമേരിക്ക ചാരവൃത്തി നടത്തുന്നില്ല.

അന്താരാഷ്ട്ര ആണവോർജ ഏജൻസി, യൂണൈറ്റഡ് നാഷൻസ് ഓർഗനൈസേഷൻ, ലോക ബാങ്ക്, അന്താരാഷ്ട്ര മോണിറ്ററി ഫണ്ട്, ഏഷ്യൻ വികസന ബാങ്ക് എന്നിവിടങ്ങളും ചാരവൃത്തി നടത്താൻ അമേരിക്കയുടെ ദേശീയ സുരക്ഷാ ഏജൻസിയ്ക്ക് അനുമതി നൽകിയതായാണ് റിപ്പോർട്ടുകൾ.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Us national security agency hacked into pak mobile networking system

Next Story
‘ഖുല്‍ഭൂഷണിനെ തൂക്കിലേറ്റിയാല്‍ ആസൂത്രിത കൊലപാതകമായി കണക്കാക്കും’; പാക്കിസ്ഥാനോട് പ്രതിഷേധം അറിയിച്ച് ഇന്ത്യKhulbhushan Jadav, India, Pakisthan, Video clip,
The moderation of comments is automated and not cleared manually by malayalam.indianexpress.com