വാഷിംഗ്‌ടൺ: ഇസ്ലാമിക് സ്റ്റേറ്റിനെതിരെ ഇറാഖിലും സിറിയയിലും അമേരിക്കയുടെ നേതൃത്വത്തിൽ നടത്തിയ ആക്രമണത്തിൽ ചുരുങ്ങിയത് 352 നിരപാരധികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. 2014 മുതൽ നടന്ന സൈനിക നീക്കങ്ങളുടെ റിപ്പോർട്ട് പരിശോധിച്ച ശേഷമാണ് ഇക്കാര്യം പുറത്തുവിട്ടത്. ആകെ 42 റിപ്പോർട്ടുകളാണ് ഇതുമായി ബന്ധപ്പെട്ട് പരിശോധിച്ചത്.

ഈ കണക്കിൽ 2016 നവംബറിന് ശേഷമാണ് 45 പേർ കൊല്ലപ്പെട്ടതെന്നും വ്യക്തമാക്കിയിട്ടുണ്ട്. 2014 ഓഗസ്റ്റിന് ശേഷം നടന്ന 80 മരണങ്ങൾ ഇനിയും സ്ഥിരീകരിച്ചിട്ടില്ല. മാർച്ചിന് ശേഷം 26 പേർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്.

എന്നാൽ ഇക്കാര്യത്തിൽ നിരീക്ഷണം നടത്തിയ മറ്റ് സംഘങ്ങളുടെ റിപ്പോർട്ടുകളുമായി സൈന്യത്തിനന്റെ കണക്കുകൾ ഒരു വിധത്തിലും സമമാകുന്നില്ല. സൈനിക നീക്കങ്ങൾ നിരീക്ഷിക്കുന്ന എയർവാർസ് പുറത്തുവിട്ട കണക്കുകൾ പ്രകാരം മൂവായിരത്തിലധികം സാധാരണക്കാർ ഇക്കാലയളവിൽ കൊല്ലപ്പെട്ടിട്ടുണ്ട്.

മാർച്ചിൽ നടന്ന രണ്ട് ആക്രമണങ്ങളിലായി 24 സാധാരണക്കാർ കൊല്ലപ്പെട്ടതുൾപ്പടെയാണ് എയർവാർസിന്റെ ഈ കണക്ക്. “നിരപാധികളുടെ ദു:ഖത്തിൽ അതിയായ ഖേദമുണ്ടെന്നും, അവരുടെ കുടുംബാംഗങ്ങൾക്കൊപ്പം ചേരുന്നുവെന്നും”​പെന്റഗൺ പത്രക്കുറിപ്പിൽ വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ