/indian-express-malayalam/media/media_files/2026/03/03/iran-israel-conflict-live-2026-03-03-11-13-53.jpg)
ചിത്രം: ഗൂഗിൾ ജെമിനി എഐ
Iran-Israel War Updates Today: അമേരിക്ക-ഇസ്രായേൽ-ഇറാൻ യുദ്ധം നാലാം ദിവസത്തിലേക്ക് കടന്നു. ടെഹ്‌റാനിലും ബെയ്റൂട്ടിലും ശക്തമായ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ മേഖലയിലുടനീളം സംഘർഷം വ്യാപിക്കുകയാണ്.
ബിബിസി റിപ്പോർട്ട് ചെയ്തതനുസരിച്ച്, ബാലിസ്റ്റിക് മിസൈൽ കേന്ദ്രങ്ങളും നാവിക ആസ്ഥാനങ്ങളും ഉൾപ്പെടെ 1,250-ലധികം ലക്ഷ്യസ്ഥാനങ്ങളാണ് യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ ഇതുവരെ തകർക്കപ്പെട്ടത്. ഇറാനിയൻ അധികൃതർ തിരിച്ചടി നൽകുമെന്ന് പ്രതിജ്ഞ എടുത്തതോടെ പ്രാദേശിക സംഘർഷങ്ങൾ അതിർത്തികൾ കടന്ന് വ്യാപിക്കുകയാണ്.
ടെഹ്‌റാനിലും ബെയ്റൂട്ടിലും പുതിയ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ സാഹചര്യം അതീവ ഗുരുതരമായി തുടരുന്നു. വ്യോമപാതകൾ അടച്ചതും, എണ്ണവില വർദ്ധനവും, സമുദ്ര പാതകൾക്ക് നേരെയുള്ള ഭീഷണികളും ആഗോള ആശങ്കകൾ വർദ്ധിപ്പിച്ചിട്ടുണ്ട്. ഇരുപക്ഷവും നിലവിൽ യുദ്ധം നിർത്തുന്നതിന്റെ സൂചനകളൊന്നും നൽകുന്നില്ല.
- Mar 03, 2026 20:15 IST
വൈകിപ്പോയി; ഇറാന്റെ ചർച്ചാ താല്പര്യം തള്ളി ട്രംപ്
ഇറാന്റെ രാഷ്ട്രീയ-സൈനിക കേന്ദ്രങ്ങളിൽ അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തുന്ന ശക്തമായ ആക്രമണങ്ങൾക്കിടെ, ചർച്ചകൾക്കുള്ള ഇറാന്റെ താല്പര്യം തള്ളി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ചർച്ചകൾക്ക് ഇറാൻ ഇപ്പോൾ സന്നദ്ധത അറിയിച്ചിട്ടുണ്ടെങ്കിലും "ഇപ്പോൾ എല്ലാം വൈകിപ്പോയി" എന്ന് ട്രംപ് വ്യക്തമാക്കി. ഇറാന്റെ വ്യോമസേനയും നാവികസേനയും ഭരണനേതൃത്വവും ഏകദേശം പൂർണ്ണമായും ഇല്ലാതാക്കപ്പെട്ടതായും അദ്ദേഹം അവകാശപ്പെട്ടു.
- Mar 03, 2026 17:59 IST
ഇറാനിലും ഗൾഫ് മേഖലയിലും തുടരുന്ന ആക്രമണങ്ങളിലും മരണങ്ങളിലും ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ
ഇറാനിലും ഗൾഫ് മേഖലയിലും തുടരുന്ന ആക്രമണങ്ങളിലും മരണങ്ങളിലും ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ. പ്രശ്നപരിഹാരത്തിനായി നയതന്ത്ര ചർച്ചകളിലേക്കും സംയമനത്തിലേക്കും തിരിച്ചുപോകണമെന്ന് കേന്ദ്ര സർക്കാർ വീണ്ടും ആവശ്യപ്പെട്ടു. സാധാരണക്കാരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകണമെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
- Mar 03, 2026 16:17 IST
അഫ്ഗാൻ സംഘർഷം; അഞ്ചു ദിവസത്തെ പോരാട്ടത്തിൽ 67 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതായി പാക്കിസ്ഥാൻ
അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും തമ്മിലുള്ള സംഘർഷം അതിരൂക്ഷമായി തുടരുന്നു. കഴിഞ്ഞ അഞ്ച് ദിവസമായി തുടരുന്ന കടുത്ത പോരാട്ടത്തിൽ 67 അഫ്ഗാൻ സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതായി പാക്കിസ്ഥാൻ അവകാശപ്പെട്ടു. ചൊവ്വാഴ്ച പുലർച്ചെ തെക്കുപടിഞ്ഞാറൻ അതിർത്തിയിലെ 16 പാക്കിസ്ഥാൻ സൈനിക പോസ്റ്റുകൾക്കു നേരെ അഫ്ഗാൻ ആക്രമണം നടത്തുകയും വടക്കുപടിഞ്ഞാറൻ മേഖലയിലെ വിവിധ ഇടങ്ങളിൽ വെടിവയ്പ്പുണ്ടാകുകയും ചെയ്തതായാണ് വിവരം.
- Mar 03, 2026 15:41 IST
പശ്ചിമേഷ്യൻ സംഘർഷം; സർക്കാരിന്റെ മൗനത്തെനെതിരെ രാഹുൽ ഗാന്ധി
ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി വധിക്കപ്പെടുകയും പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ അതിരൂക്ഷമാവുകയും ചെയ്യുന്ന സാഹചര്യത്തിൽ, കേന്ദ്ര സർക്കാരിന്റെ മൗനത്തെ രൂക്ഷമായി വിമർശിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ലോകക്രമത്തെ നിർവചിക്കുന്നതിനുള്ള മാർഗമായി ഒരു രാഷ്ട്രത്തലവനെ വധിക്കുന്നതിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി പിന്തുണയ്ക്കുന്നുണ്ടോ? എന്ന് അദ്ദേഹം ചോദിച്ച
- Mar 03, 2026 13:03 IST
ഇറാഖിലെ യുഎസ് എംബസി സർക്കാർ ഉദ്യോഗസ്ഥരോട് രാജ്യം വിടാൻ ഉത്തരവിട്ടു
സുരക്ഷാ കാരണങ്ങളാൽ അടിയന്തര സേവന വിഭാഗത്തിൽ പെടാത്ത സർക്കാർ ഉദ്യോഗസ്ഥരോട് രാജ്യം വിടാൻ നിർദ്ദേശിച്ചുകൊണ്ട് ഇറാഖിലെ യുഎസ് നയതന്ത്ര കാര്യാലയം തങ്ങളുടെ യാത്രാ നിർദ്ദേശങ്ങൾ പുതുക്കി. സുരക്ഷാ ഭീഷണിയുള്ളതിനാൽ ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളം ഉപയോഗിക്കുന്നതിൽ നിന്ന് ബാഗ്ദാദിലെ യുഎസ് സർക്കാർ ഉദ്യോഗസ്ഥരെ വിലക്കിയതായും റിപ്പോർട്ടിൽ പറയുന്നു. സുരക്ഷാ ഭീഷണികൾ നിലനിൽക്കുന്നതിനാൽ ലഭ്യമായ വാണിജ്യ ഗതാഗത മാർഗ്ഗങ്ങൾ ഉപയോഗിച്ച് പന്ത്രണ്ടിലധികം രാജ്യങ്ങളിൽ നിന്ന് യുഎസ് പൗരന്മാർ ഉടൻ പുറത്തുപോകണം എന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ഉദ്യോഗസ്ഥ മോറ നംദാർ നേരത്തെ എക്സിൽ കുറിച്ചിരുന്നു.
- Mar 03, 2026 12:04 IST
ടെഹ്‌റാനിലും ബെയ്റൂട്ടിലും ഇസ്രായേൽ പ്രതിരോധ സേന ആക്രമണം ആരംഭിച്ചു
ഇറാൻ്റെയും ഹിസ്ബുള്ളയുടെയും അടിസ്ഥാന സൗകര്യങ്ങൾ തകർക്കുക എന്ന ലക്ഷ്യത്തോടെ ഇസ്രായേൽ നടത്തുന്ന 'ഓപ്പറേഷൻ റോറിംഗ് ലയണിന്റെ ഭാഗമായി ടെഹ്‌റാനിലെയും ബെയ്റൂട്ടിലെയും സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഇസ്രായേൽ പ്രതിരോധ സേന ശക്തമായ ആക്രമണം നടത്തുന്നു. ഹിസ്ബുള്ളയിലെയും ഇറാനിലെയും ഉന്നത ഉദ്യോഗസ്ഥർ ഈ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരിലുണ്ട്; മുപ്പതിലധികം ഇറാനിയൻ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
⭕️ The IDF is currently conducting simultaneous targeted strikes against military targets in Tehran and Beirut.
— Israel Defense Forces (@IDF) March 3, 2026 - Mar 03, 2026 11:29 IST
അമേരിക്കയുടെ പക്കലുള്ള ആയുധശേഖരം ഉപയോഗിച്ച് യുദ്ധം എക്കാലവും തുടരാനാകുമെന്ന് ട്രംപ്
ഇറാനിലെ പഴയ പാർലമെന്റ് മന്ദിരത്തിന് സമീപം വ്യോമാക്രമണം നടന്നതായി ഇറാനിയൻ പത്രമായ ഷാർഗ് റിപ്പോർട്ട് ചെയ്തു. ടെഹ്‌റാൻ നഗരമധ്യത്തിലെ വലിയാസർ, ജാമി എന്നിവിടങ്ങളിലെ വഴികൾ സംഗമിക്കുന്നതിനു സമീപമാണ് ആക്രമണം നടന്നത്. നിരവധി സാംസ്കാരിക കേന്ദ്രങ്ങളും മ്യൂസിയങ്ങളും സ്ഥിതി ചെയ്യുന്ന മേഖലയാണിത്. ആക്രമണത്തിൽ ആളപായം ഉണ്ടായതായി റിപ്പോർട്ടുകളില്ല.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us