വാ​ഷിങ്ടൺ: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നെ ഇം​പീ​ച്ച് ചെ​യ്തു. ട്രം​പി​നെ ഇം​പീ​ച്ച് ചെ​യ്യു​ന്ന​തി​നു​ള്ള പ്ര​മേ​യം ജ​ന​പ്ര​തി​നി​ധി സ​ഭ പാ​സാ​ക്കി. 197നെതിരേ 229 പേരുടെ പി​ന്തു​ണ​യോ​ടെ​യാ​ണ് ട്രം​പി​നെ ഇം​പീ​ച്ച് ചെ​യ്ത​ത്. അ​ടു​ത്ത പ്ര​സി​ഡ​ന്‍റ് തി​ര​ഞ്ഞെ​ടു​പ്പി​ൽ എ​തി​രാ​ളി​യാ​വാ​ൻ സാ​ധ്യ​ത​യു​ള്ള ഡെ​മോ​ക്രാ​റ്റ് നേ​താ​വും മു​ൻ വൈ​സ് ​പ്രസി​ഡ​ന്‍റു​മാ​യ ജോ ​ബെയ്​ഡ​നെ​തി​രേ അ​ന്വേ​ഷ​ണ​ത്തി​ന് യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്‍റി​ന്‍റെ മേ​ൽ സ​മ്മ​ർ​ദം ചെ​ലു​ത്തി​യെ​ന്ന ആ​രോ​പ​ണ​മാ​ണ് ട്രം​പി​നെ​തി​രേ​യു​ള്ള ഇം​പീ​ച്ച്മെ​ന്‍റ് അ​ന്വേ​ഷ​ണ​ത്തി​ലേ​ക്കു നീ​ങ്ങി​യ​ത്.

ബെയ്​ഡ​നെ താ​റ​ടി​ക്കാ​നാ​യി അ​ധി​കാ​ര ദു​ർ​വി​നി​യോ​ഗം ന​ട​ത്തു​ക​യാ​ണു ട്രം​പ് ചെ​യ്ത​തെ​ന്നാ​ണ് ആ​രോ​പ​ണം. ഇ​തേ​ക്കു​റി​ച്ച് ജ​ന​പ്ര​തി​നി​ധി​സ​ഭാ ക​മ്മി​റ്റി ന​ട​ത്തി​യ അ​ന്വേ​ഷ​ണം ത​ട​സ്സ​പ്പെ​ടു​ത്താ​ൻ ട്രം​പ് ശ്ര​മി​ച്ചു​വെ​ന്ന​താ​ണ് മ​റ്റൊ​രു കു​റ്റം. മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട വി​ശ​ദ​മാ​യ ച​ർ​ച്ച​ക​ൾ​ക്കൊ​ടു​വി​ലാ​ണ് ട്രം​പി​നെ ഇം​പീ​ച്ച് ചെ​യ്യാ​ൻ ജ​ന​പ്ര​തി​നി​ധി സ​ഭ തീ​രു​മാ​നി​ച്ച​ത്.

ജ​ന​പ്ര​തി​നി​ധി സ​ഭ​യി​ൽ പ്ര​മേ​യ​ങ്ങ​ൾ പാ​സാ​യ​തോ​ടെ അ​ത് ഇ​നി സെ​ന​റ്റി​ൽ വി​ചാ​ര​ണ ന​ട​ത്തും. റി​പ്പ​ബ്ലി​ക്ക​ൻ പാർ​ട്ടി​ക്കാ​ണ് സെ​ന​റ്റി​ൽ ​ഭൂ​രി​പ​ക്ഷം. അ​തി​നാ​ൽ ട്രം​പി​നു ഭ​ര​ണ​ത്തി​ൽ തു​ട​രാ​നാ​കു​മെ​ന്നാ​ണു വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്. അധികാരദുര്‍വിനിയോഗം നടത്തി, ഇംപീച്ച്‌മെന്റ് നടപടികളോട് സഹകരിക്കാതെ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനത്തിന് തടസ്സമുണ്ടാക്കി എന്നീ കുറ്റങ്ങള്‍ നേരത്തേ ഹൗസ് ജുഡീഷ്യറി സമിതി അംഗീകരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് പ്രതിനിധിസഭ പ്രമേയവും പാസാക്കിയത്.

നേ​ര​ത്തേ, ജ​ന​പ്ര​തി​നി​ധി സ​ഭ​യു​ടെ ജു​ഡീ​ഷ​ല്‍ ക​മ്മി​റ്റി തെ​ളി​വു​ക​ള്‍ ഹാ​ജ​രാ​ക്കാ​ന്‍ ട്രം​പി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ല്‍ നാ​റ്റോ ഉ​ച്ച​കോ​ടി​ക്കാ​യി ല​ണ്ട​നി​ലാ​യി​രി​ക്കു​മെ​ന്ന​തി​നാ​ൽ ഹാ​ജ​രാ​കാ​നാ​കി​ല്ലെ​ന്നു പ​റ​ഞ്ഞ് ട്രം​പ് ഒ​ഴി​ഞ്ഞു​മാ​റു​ക​യാ​യി​രു​ന്നു.

ഡെമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷമുള്ള പ്രതിനിധിസഭയില്‍ ഇംപീച്ച്‌മെന്റ് പാസാകുമെന്ന് ഉറപ്പായിരുന്നു. 435 അംഗ സഭയില്‍ 232 അംഗങ്ങള്‍ ഡെമോക്രാറ്റുകള്‍ക്കുണ്ട്. ഇംപീച്ച്‌മെന്റ് പ്രമേയം പാസാവാന്‍ 216 പേരുടെ പിന്തുണ മതിയായിരുന്നു.

അമേരിക്കയുടെ ചരിത്രത്തില്‍ ഇംപീച്ച്‌മെന്റ് നടപടി നേരിടുന്ന മൂന്നാം പ്രസിഡന്റാണ് ട്രംപ്.
ഇ​തി​നു മുമ്പ് ര​ണ്ട് യു​എ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ മാ​ത്ര​മാ​ണ് ഇം​പീ​ച്ച്മെ​ന്‍റി​നെ നേ​രി​ട്ടി​ട്ടു​ള്ള​ത്. 1868 ൽ ​ആ​ൻ​ഡ്രൂ ജോ​ൺ​സ​ണും 1998 ൽ ​ബി​ൽ ക്ലി​ന്‍റ​ണും. മ​റ്റൊ​രു മു​ൻ​പ്ര​സി​ഡ​ന്‍റാ​യ റി​ച്ചാ​ർ​ഡ് നി​ക്സ​ൺ ഇം​പീ​ച്ച്മെ​ന്‍റി​നു മു​ന്പ് രാ​ജി​വ​ച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook