/indian-express-malayalam/media/media_files/uploads/2019/12/donald-trump-ap-759.jpg)
U.S. President Donald Trump speaks during a meeting with NATO Secretary General, Jens Stoltenberg at Winfield House in London, Tuesday, Dec. 3, 2019. US President Donald Trump will join other NATO heads of state at Buckingham Palace in London on Tuesday to mark the NATO Alliance's 70th birthday. (AP Photo/Evan Vucci)
വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ ഇംപീച്ച് ചെയ്തു. ട്രംപിനെ ഇംപീച്ച് ചെയ്യുന്നതിനുള്ള പ്രമേയം ജനപ്രതിനിധി സഭ പാസാക്കി. 197നെതിരേ 229 പേരുടെ പിന്തുണയോടെയാണ് ട്രംപിനെ ഇംപീച്ച് ചെയ്തത്. അടുത്ത പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ എതിരാളിയാവാൻ സാധ്യതയുള്ള ഡെമോക്രാറ്റ് നേതാവും മുൻ വൈസ് പ്രസിഡന്റുമായ ജോ ബെയ്ഡനെതിരേ അന്വേഷണത്തിന് യുക്രെയ്ൻ പ്രസിഡന്റിന്റെ മേൽ സമ്മർദം ചെലുത്തിയെന്ന ആരോപണമാണ് ട്രംപിനെതിരേയുള്ള ഇംപീച്ച്മെന്റ് അന്വേഷണത്തിലേക്കു നീങ്ങിയത്.
In the end here, nothing happened. We don’t approach anything like the egregious conduct that should be necessary before a President should be removed from office. I believe that a President can’t be removed from office if there is no reasonable possibility that the Senate..
— Donald J. Trump (@realDonaldTrump) December 18, 2019
ബെയ്ഡനെ താറടിക്കാനായി അധികാര ദുർവിനിയോഗം നടത്തുകയാണു ട്രംപ് ചെയ്തതെന്നാണ് ആരോപണം. ഇതേക്കുറിച്ച് ജനപ്രതിനിധിസഭാ കമ്മിറ്റി നടത്തിയ അന്വേഷണം തടസ്സപ്പെടുത്താൻ ട്രംപ് ശ്രമിച്ചുവെന്നതാണ് മറ്റൊരു കുറ്റം. മണിക്കൂറുകൾ നീണ്ട വിശദമായ ചർച്ചകൾക്കൊടുവിലാണ് ട്രംപിനെ ഇംപീച്ച് ചെയ്യാൻ ജനപ്രതിനിധി സഭ തീരുമാനിച്ചത്.
SUCH ATROCIOUS LIES BY THE RADICAL LEFT, DO NOTHING DEMOCRATS. THIS IS AN ASSAULT ON AMERICA, AND AN ASSAULT ON THE REPUBLICAN PARTY!!!!
— Donald J. Trump (@realDonaldTrump) December 18, 2019
ജനപ്രതിനിധി സഭയിൽ പ്രമേയങ്ങൾ പാസായതോടെ അത് ഇനി സെനറ്റിൽ വിചാരണ നടത്തും. റിപ്പബ്ലിക്കൻ പാർട്ടിക്കാണ് സെനറ്റിൽ ഭൂരിപക്ഷം. അതിനാൽ ട്രംപിനു ഭരണത്തിൽ തുടരാനാകുമെന്നാണു വിലയിരുത്തപ്പെടുന്നത്. അധികാരദുര്‍വിനിയോഗം നടത്തി, ഇംപീച്ച്മെന്റ് നടപടികളോട് സഹകരിക്കാതെ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനത്തിന് തടസ്സമുണ്ടാക്കി എന്നീ കുറ്റങ്ങള്‍ നേരത്തേ ഹൗസ് ജുഡീഷ്യറി സമിതി അംഗീകരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് പ്രതിനിധിസഭ പ്രമേയവും പാസാക്കിയത്.
നേരത്തേ, ജനപ്രതിനിധി സഭയുടെ ജുഡീഷല്‍ കമ്മിറ്റി തെളിവുകള്‍ ഹാജരാക്കാന്‍ ട്രംപിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നാറ്റോ ഉച്ചകോടിക്കായി ലണ്ടനിലായിരിക്കുമെന്നതിനാൽ ഹാജരാകാനാകില്ലെന്നു പറഞ്ഞ് ട്രംപ് ഒഴിഞ്ഞുമാറുകയായിരുന്നു.
ഡെമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷമുള്ള പ്രതിനിധിസഭയില്‍ ഇംപീച്ച്മെന്റ് പാസാകുമെന്ന് ഉറപ്പായിരുന്നു. 435 അംഗ സഭയില്‍ 232 അംഗങ്ങള്‍ ഡെമോക്രാറ്റുകള്‍ക്കുണ്ട്. ഇംപീച്ച്മെന്റ് പ്രമേയം പാസാവാന്‍ 216 പേരുടെ പിന്തുണ മതിയായിരുന്നു.
അമേരിക്കയുടെ ചരിത്രത്തില്‍ ഇംപീച്ച്മെന്റ് നടപടി നേരിടുന്ന മൂന്നാം പ്രസിഡന്റാണ് ട്രംപ്.
ഇതിനു മുമ്പ് രണ്ട് യുഎസ് പ്രസിഡന്റുമാർ മാത്രമാണ് ഇംപീച്ച്മെന്റിനെ നേരിട്ടിട്ടുള്ളത്. 1868 ൽ ആൻഡ്രൂ ജോൺസണും 1998 ൽ ബിൽ ക്ലിന്റണും. മറ്റൊരു മുൻപ്രസിഡന്റായ റിച്ചാർഡ് നിക്സൺ ഇംപീച്ച്മെന്റിനു മുന്‍പ് രാജിവച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.