/indian-express-malayalam/media/media_files/2025/11/28/us-visa-2025-11-28-15-35-06.jpg)
US Green Card Updates
US Green Card Updates:വാഷിംഗ്ടൺ: വാഷിംഗ്ടൺ ഡിസിയിൽ നാഷണൽ ഗാർഡുകൾക്ക് നേരെയുണ്ടായ വെടിവയ്പ്പിന്റെ പശ്ചാത്തലത്തിൽ ഗ്രീൻ കാർഡ് അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങൾ കർശനമാക്കി അമേരിക്ക. രാജ്യത്തെ എല്ലാ വിദേശികളുടെയും ഗ്രീൻ കാർഡ് അപേക്ഷകൾ പുനഃപരിശോധിക്കാൻ യുഎസ് ഭരണകൂടം ഉത്തരവിട്ടു. 19 അപകടസാധ്യതയുള്ള രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാർക്ക് ഇനി മുതൽ കർശനമായ പരിശോധനകൾ നേരിടേണ്ടി വരും.
Also Read: ഹോംങ്കോങ്ങിലെ തീപിടുത്തം; മരണം 75 ആയി, 279 പേരെ കാൺമാനില്ല
ബുധനാഴ്ച വാഷിംഗ്ടൺ ഡിസിയിൽ നടന്ന വെടിവയ്പ്പിൽ ഒരു നാഷണൽ ഗാർഡ് കൊല്ലപ്പെട്ടതിനെ തുടർന്നാണ് തീരുമാനം. 2021-ൽ യുഎസിലേക്ക് കുടിയേറിയ റഹ്മാനുള്ള ലക്കാൻവാൽ എന്ന അഫ്ഗാൻ പൗരനാണ് ആക്രമണം നടത്തിയത്.
കർശന പരിശോധന
ആശങ്കയുള്ള രാജ്യങ്ങളിൽ നിന്നുള്ള എല്ലാ വിദേശികളുടെയും ഗ്രീൻ കാർഡ് അപേക്ഷകൾ പൂർണ്ണ തോതിൽ പുനഃപരിശോധിക്കാൻ നിർദ്ദേശം നൽകിയതായി യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് ഡയറക്ടർ ജോസഫ് ബി. എഡ്ലോ അറിയിച്ചു. പരമാവധി സുരക്ഷ ഉറപ്പാക്കുന്നതിനായി ഓരോ വിദേശിയെയും സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
Also Read:മൂന്നാം ലോകരാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റം സ്ഥിരമായി നിര്‍ത്തിവെക്കും; കടുത്ത നടപടിയുമായി ട്രംപ്
മുൻ ഭരണകൂടത്തിനെതിരെ വിമർശനം: കഴിഞ്ഞ നാല് വർഷമായി ബൈഡൻ ഭരണകൂടം അടിസ്ഥാന പരിശോധനാ മാനദണ്ഡങ്ങൾ ഇല്ലാതാക്കിയെന്നും, അമേരിക്കൻ പൗരന്മാരുടെ സുരക്ഷയേക്കാൾ 'അപകടസാധ്യതയുള്ള രാജ്യങ്ങളിൽ' നിന്നുള്ളവരെ വേഗത്തിൽ പുനരധിവസിപ്പിക്കുന്നതിനാണ് മുൻഗണന നൽകിയതെന്നും യുഎസ്സിഐഎസ് പ്രസ്താവനയിൽ കുറ്റപ്പെടുത്തി.
പുതിയ മാറ്റങ്ങൾ എന്തൊക്കെ?
ഇനി മുതൽ ഗ്രീൻ കാർഡ് അംഗീകരിക്കുന്നതിന് മുമ്പ് അപേക്ഷകർ എവിടെ നിന്ന് വരുന്നു, യുഎസിലെ അവരുടെ ഉദ്ദേശ്യം എന്ത് എന്നിവ ഉൾപ്പെടെയുള്ള കാര്യങ്ങൾ കർശനമായി പരിശോധിക്കും.രാജ്യങ്ങളെ അടിസ്ഥാനമാക്കിയുള്ള ഘടകങ്ങൾ ഇനി മുതൽ കുടിയേറ്റ അപേക്ഷകൾ പരിഗണിക്കുമ്പോൾ 'നിഷേധാത്മക ഘടകങ്ങളായി കണക്കാക്കും.
ബാധിക്കപ്പെടുന്ന രാജ്യങ്ങൾ
അഫ്ഗാനിസ്ഥാൻ, ബർമ്മ, ചാഡ്, റിപ്പബ്ലിക് ഓഫ് കോംഗോ, ഇക്വറ്റോറിയൽ ഗിനിയ, എറിത്രിയ, ഹെയ്തി, ഇറാൻ, ലിബിയ, സൊമാലിയ, സുഡാൻ, യെമൻ, ക്യൂബ, ലാവോസ്, സിയറ ലിയോൺ, ടോഗോ, വെനസ്വേല തുടങ്ങി 19 രാജ്യങ്ങളിൽ നിന്നുള്ള അപേക്ഷകർക്ക് ഉദ്യോഗസ്ഥരുടെ പ്രത്യേക നിരീക്ഷണം ഉണ്ടാകും.
നിലവിലുള്ളവരെ ബാധിക്കുമോ?
വാഷിംഗ്ടൺ ഡിസി ആക്രമണത്തിന് തൊട്ടുപിന്നാലെ അഫ്ഗാൻ പൗരന്മാരുമായി ബന്ധപ്പെട്ട എല്ലാ കുടിയേറ്റ അപേക്ഷകളുടെയും നടപടികൾ യുഎസ് നിർത്തിവച്ചിരുന്നു. എന്നാൽ, പുതിയ നയം നിലവിലുള്ള ഗ്രീൻ കാർഡ് ഉടമകളെ ബാധിക്കാൻ സാധ്യതയില്ലെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
Also Read:ജെഫ്രി എപ്സ്റ്റീൻ ഫയലുകൾ പുറത്തുവിടാനുള്ള ബില്ലിൽ ഒപ്പിട്ട് ഡൊണാൾഡ് ട്രംപ്
2025 നവംബർ 27-നോ അതിന് ശേഷമോ സമർപ്പിക്കുന്ന അപേക്ഷകൾക്കും, നിലവിൽ തീർപ്പുകൽപ്പിക്കാത്ത അപേക്ഷകൾക്കും മാത്രമേ പുതിയ നയം ബാധകമാകൂ.അമേരിക്കയിൽ അനധികൃതമായി തങ്ങുന്നവരെയോ രാജ്യത്തിന് ഗുണമില്ലാത്തവരെയോ പുറത്താക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചു.
Read More:ഗാസയിലെ സംഘർഷങ്ങൾ നിരാശാജനകം, കരാർ നിലനിൽക്കുമെന്ന് ഖത്തർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us