കാബൂള്‍: അഫ്ഗാനിസ്താനിലെ ഐഎസ് സാന്നിദ്ധ്യത്തില്‍ അമേരിക്കയ്ക്ക് രൂക്ഷവിമര്‍ശനവുമായി അഫ്ഗാനിസ്ഥാന്‍ മുന്‍ പ്രസിഡന്റ് ഹമീദ് കര്‍സായി. അമേരിക്കന്‍ സൈന്യത്തിന്റെയും രഹസ്യാന്വേഷണ ഏജന്‍സികളുടെയും സഹായത്തിലാണ് 3,4 വര്‍ഷത്തിനിടെ അഫ്ഗാനിസ്താനില്‍ ഐ എസ് വളര്‍ന്നതെന്ന് കര്‍സായി ആരോപിച്ചു. ലണ്ടനില്‍ റഷ്യാ ടുഡേക്കു നല്‍കിയ അഭിമുഖത്തിലാണ് കര്‍സായി ഇക്കാര്യം പറഞ്ഞതെന്ന് വാര്‍ത്താ ഏജന്‍സിയായ ഐ എ എന്‍ എസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

‘രാജ്യത്ത് വിനാശകാരികളായ ബോംബുകള്‍ വര്‍ഷിക്കപ്പെടാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. ഞങ്ങള്‍ക്ക് ആവശ്യം സമാധാനമാണ്’ കര്‍സായി പറഞ്ഞു.

സൈനിക നടപടികള്‍ പ്രത്യേകിച്ച് വിദേശശക്തികളുടെത് സമാധാനം കൊണ്ടുവരില്ല. ഇതിനായി താലിബാനോട് ഉള്‍പ്പെടെ അഭിപ്രായ സമന്വയത്തിലെത്താന്‍ അഫ്ഗാനിസ്താന്‍ തയ്യാറാകണമെന്നും കര്‍സായി കൂട്ടിച്ചേര്‍ത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ