scorecardresearch

ആണവോർജ രംഗത്ത് പുതിയ കുതിപ്പിന് ഇന്ത്യ; അമേരിക്കൻ കമ്പനിയുമായി കൈകോർത്ത് എൻടിപിസി

ലോകത്തിലെ ഏറ്റവും വലിയ തോറിയം നിക്ഷേപമുള്ള രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. എന്നാൽ ഇത് നേരിട്ട് ആണവ ഇന്ധനമായി ഉപയോഗിക്കാൻ നിലവിൽ സാങ്കേതിക തടസങ്ങളുണ്ട്

ലോകത്തിലെ ഏറ്റവും വലിയ തോറിയം നിക്ഷേപമുള്ള രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. എന്നാൽ ഇത് നേരിട്ട് ആണവ ഇന്ധനമായി ഉപയോഗിക്കാൻ നിലവിൽ സാങ്കേതിക തടസങ്ങളുണ്ട്

author-image
WebDesk
New Update
nuclear plant

Image Source: Freepik

ന്യൂഡൽഹി: ഇന്ത്യയുടെ ദീർഘകാല സ്വപ്നമായ തോറിയം അധിഷ്ഠിത ആണവോർജ പദ്ധതികൾക്ക് കരുത്തേകാൻ പൊതുമേഖലാ സ്ഥാപനമായ എൻടിപിസി അമേരിക്കൻ കമ്പനിയുമായി ധാരണയിലെത്തുന്നു. ചിക്കാഗോ ആസ്ഥാനമായി പ്രവർത്തിക്കുന്ന 'ക്ലീൻ കോർ തോറിയം എനർജി' എന്ന സ്റ്റാർട്ടപ്പിലാണ് എൻ.ടി.പി.സി നിക്ഷേപം നടത്താനൊരുങ്ങുന്നത്.

Advertisment

ഇന്ത്യയിലെ തദ്ദേശീയമായ പ്രഷറൈസ്ഡ് ഹെവി വാട്ടർ റിയാക്ടറുകളിൽ ഉപയോഗിക്കാൻ കഴിയുന്ന'അനീൽ' (അഡ്വാൻസ്ഡ് ന്യൂക്ലിയർ എനർജി ഫോഞ്ഞ എൻറിച്ച്ഡ് ലൈഫ്) എന്ന പ്രത്യേക ഇന്ധനമാണ് ഈ സഖ്യത്തിലൂടെ വികസിപ്പിക്കുന്നത്. തോറിയവും കുറഞ്ഞ അളവിൽ എൻറിച്ച്ഡ് യുറേനിയവും ചേർത്താണ് ഈ ഇന്ധനം നിർമ്മിക്കുന്നത്.

Also Read: കേന്ദ്രത്തിന്റെ സൗജന്യ ചികിത്സാ പദ്ധതി; പരിശീലനത്തിനിടെ പരുക്കേറ്റ സൈനിക കേഡറ്റുകൾക്ക് ആശ്വാസം

പദ്ധതിയുടെ പ്രധാന സവിശേഷതകൾ

തോറിയം നിക്ഷേപം പ്രയോജനപ്പെടുത്താം: ലോകത്തിലെ ഏറ്റവും വലിയ തോറിയം നിക്ഷേപമുള്ള രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. എന്നാൽ ഇത് നേരിട്ട് ആണവ ഇന്ധനമായി ഉപയോഗിക്കാൻ നിലവിൽ സാങ്കേതിക തടസങ്ങളുണ്ട്. അമേരിക്കൻ കമ്പനിയുടെ പുതിയ സാങ്കേതികവിദ്യ വഴി ഇന്ത്യയിലെ നിലവിലുള്ള റിയാക്ടറുകളിൽ തന്നെ തോറിയം ഉപയോഗിക്കാൻ സാധിക്കും.

മാലിന്യം കുറയും: പരമ്പരാഗത ആണവ ഇന്ധനങ്ങളെ അപേക്ഷിച്ച് അനീൽ ഇന്ധനം ഉപയോഗിക്കുമ്പോൾ ആണവ അവശിഷ്ടങ്ങൾ 85 ശതമാനത്തോളം കുറവായിരിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.

Also Read: വിദേശത്തേക്ക് ചേക്കേറാൻ ലക്ഷ്യമിടുന്നോ ? എന്തുകൊണ്ട് കാനഡ ? അറിയേണ്ട കാര്യങ്ങൾ

സുരക്ഷ: റേഡിയോ ആക്ടീവ് മാലിന്യങ്ങളുടെ ആയുസ് കുറവാണെന്നതും ഇതിനെ കൂടുതൽ പരിസ്ഥിതി സൗഹൃദമാക്കുന്നു. കൂടാതെ ഈ ഇന്ധനം ആണവായുധ നിർമ്മാണത്തിന് ഉപയോഗിക്കാൻ കഴിയില്ല എന്നതും ഇതിന്റെ പ്രത്യേകതയാണ്.

ലക്ഷ്യം: 2047-ഓടെ ഇന്ത്യയുടെ ആണവോർജ്ജ ശേഷി 30 ജിഗാവാട്ട് ആയി ഉയർത്താനാണ് എൻ.ടി.പി.സി ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായാണ് വിദേശ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്താനുള്ള നീക്കം. 

Also Read: ഗാസയിലെ സന്നദ്ധ സംഘടനകളെ താത്കാലികമായി റദ്ദാക്കി ഇസ്രയേൽ

ഏകദേശം രണ്ട് പതിറ്റാണ്ടിന് ശേഷം ഇന്ത്യയിലേക്ക് ആണവ സാങ്കേതികവിദ്യ കൈമാറാൻ യു.എസ് ഡിപ്പാർട്ട്മെന്റ് ഓഫ് എനർജിയിൽ നിന്ന് അനുമതി ലഭിക്കുന്ന രണ്ടാമത്തെ അമേരിക്കൻ കമ്പനിയാണ് സി.സി.ടി.ഇ. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ആണവ സഹകരണത്തിൽ വലിയൊരു നാഴികക്കല്ലായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്.

നിലവിൽ കൽക്കരിയെ അമിതമായി ആശ്രയിക്കുന്ന ഇന്ത്യയുടെ ഊർജ മേഖലയ്ക്ക്, കുറഞ്ഞ ചിലവിൽ പരിസ്ഥിതി സൗഹൃദമായ ഊർജം ഉൽപ്പാദിപ്പിക്കാൻ ഈ പദ്ധതി സഹായിക്കും. കേന്ദ്ര സർക്കാരിന്റെയും ആറ്റം എനർജി റെഗുലേറ്ററി ബോർഡിന്റെയും അന്തിമ അനുമതികൾ ലഭിക്കുന്നതോടെ പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഇന്ത്യയിൽ ആരംഭിക്കും.

Read More: ഖാലിദ സിയയുടെ ഖബറടക്കം പൂർത്തിയായി ; അന്ത്യോപചാരമർപ്പിച്ച് പതിനായിരങ്ങൾ

India United States Of America

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: