/indian-express-malayalam/media/media_files/2025/02/10/nSrEwa7oykoqd5goq3IH.jpg)
പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: യുഎസ് വിസ നടപടികൾ കൂടുതൽ കർശനമാക്കുന്നു. എച്ച്-1ബി , എച്ച്-4 വിസകൾക്ക് അപേക്ഷിക്കുന്നവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളും ഓൺലൈൻ സാന്നിധ്യവും ഇനിമുതൽ കർശനമായ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് ഇന്ത്യയിലെ യുഎസ് എംബസി അറിയിച്ചു. വിസ നടപടികൾ പൂർത്തിയാക്കാൻ കൂടുതൽ സമയമെടുക്കുമെന്നതിനാൽ അപേക്ഷകർ മുൻകൂട്ടി അപേക്ഷകൾ സമർപ്പിക്കണമെന്നും എംബസി നിർദ്ദേശിച്ചു.
Also Read:10 മാസത്തിനുള്ളിൽ എട്ട് യുദ്ധങ്ങൾ അവസാനിപ്പിച്ചു; വീണ്ടും അവകാശവാദവുമായി ട്രംപ്
ഡിസംബർ 15 മുതലാണ് ഈ പുതിയ പരിഷ്കാരം പ്രാബല്യത്തിൽ വന്നത്. ലോകമെമ്പാടുമുള്ള എല്ലാ രാജ്യങ്ങളിൽ നിന്നുള്ള അപേക്ഷകർക്കും ഈ പരിശോധന ബാധകമായിരിക്കും. ഡോണാൾഡ് ട്രംപ് ഭരണകൂടത്തിന്റെ കർശനമായ കുടിയേറ്റ നയങ്ങളുടെ ഭാഗമായാണ് വിസ സ്ക്രീനിംഗ് വ്യാപിപ്പിക്കുന്നത്. ദേശീയ സുരക്ഷ മുൻനിർത്തിയാണ് ഓരോ വിസ അപേക്ഷയിലും തീരുമാനമെടുക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
Also Read:വെനസ്വേലയുടെ വ്യോമാതിർത്തി പൂർണ്ണമായും അടച്ചിടുമെന്ന് ട്രംപ്; നിർണായക നീക്കം
വിസ നടപടികൾ വൈകുന്നത് നിലവിൽ തന്നെ നൂറുകണക്കിന് ഇന്ത്യൻ പ്രൊഫഷണലുകളെയും അവരുടെ കുടുംബങ്ങളെയും സാരമായി ബാധിച്ചിട്ടുണ്ട്. വിസ പുതുക്കാനായി ഡിസംബറിൽ ഇന്ത്യയിലെത്തിയ പലരുടെയും അഭിമുഖങ്ങൾ ഇതിനോടകം തന്നെ മാസങ്ങളോളം നീട്ടിവെച്ചിരിക്കുകയാണ്. മാർച്ചിലേക്കും ഏപ്രിലിലേക്കും പലർക്കും പുതിയ തീയതികൾ ലഭിച്ചത് അവരുടെ ജോലിയെയും അമേരിക്കയിലേക്കുള്ള മടക്കയാത്രയെയും വലിയ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
എച്ച്-1ബി വിസ പ്രോഗ്രാമിലെ ദുരുപയോഗം തടയുന്നതിനൊപ്പം ദേശീയ സുരക്ഷ ഉറപ്പാക്കുകയുമാണ് പുതിയ നീക്കത്തിലൂടെ അമേരിക്ക ലക്ഷ്യമിടുന്നത്. യുഎസ് വിസ എന്നത് ഒരു അവകാശമല്ല, മറിച്ച് അനുവദിച്ചു നൽകുന്ന ഒരു ആനുകൂല്യം മാത്രമാണെന്ന് യുഎസ് എംബസി എക്സിലൂടെ അറിയിച്ചു. വിസ അനുവദിച്ചതിന് ശേഷവും ഇത്തരം പരിശോധനകൾ തുടരാമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
Also Read:മൂന്നാം ലോകരാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റം സ്ഥിരമായി നിര്ത്തിവെക്കും; കടുത്ത നടപടിയുമായി ട്രംപ്
വിസ അപേക്ഷകർ സ്ക്രീനിംഗിനായി കൂടുതൽ സമയം പ്രതീക്ഷിക്കണമെന്നും യാത്രകൾ ആസൂത്രണം ചെയ്യുന്നതിന് മുൻപ് ഈ കാലതാമസം കൂടി കണക്കിലെടുക്കണമെന്നും യുഎസ് എംബസി നിർദ്ദേശിച്ചു. അമേരിക്കയിലെ സാങ്കേതിക മേഖലയിലെ സ്ഥാപനങ്ങളും ആശുപത്രികളും ഗവേഷണ കേന്ദ്രങ്ങളുമാണ് എച്ച്-1ബി വിസ പ്രധാനമായും പ്രയോജനപ്പെടുത്തുന്നത്. ഇതിൽ വലിയൊരു ഭാഗം ഗുണഭോക്താക്കളും ഇന്ത്യക്കാരാണ്.
Read More:നിലപാടിൽ മാറ്റമില്ല; ട്രംപ് ഫാസ്റ്റാണെന്ന് ആവർത്തിച്ച് മംദാനി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us