ന്യൂഡൽഹി: വടക്കു കിഴക്കൻ ഡൽഹിയിൽ വർഗീയ സംഘർഷം ആളികത്തി നിൽക്കെ യുഎസ് പൗരന്‍മാർക്ക് എംബസിയുടെ കർശന നിർദേശം. യുഎസ് എംബസിയാണ് സുരക്ഷാ ഉപദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ഇന്ത്യയിലുള്ള യുഎസ് പൗരന്‍മാർ ജാഗ്രത പുലർത്തണമെന്നും സംഘർഷ മേഖലകളിലൂടെയുള്ള സഞ്ചാരം പൂർണ്ണമായും ഒഴിവാക്കണമെന്നും എംബസി നിർദേശം നൽകി. വടക്കു കിഴക്കൻ ഡൽഹിയിലെ സംഘർഷമെന്ന് എംബസിയുടെ മുന്നറിയിപ്പിൽ പ്രത്യേകം എടുത്തുപറയുന്നു.

അതേസമയം, ഡൽഹിയിലെ സംഘർഷങ്ങളെ തുടർന്ന് കൊല്ലപ്പെട്ടവരുടെ എണ്ണം 27 ആയി. പതിനെട്ട് കേസുകളാണ് സംഘർഷവുമായി ബന്ധപ്പെട്ട് ഇതുവരെ റജിസ്റ്റർ ചെയ്‌തിരിക്കുന്നത്. ഇന്ന് പുതിയ കേസുകളൊന്നും റജിസ്റ്റർ ചെയ്‌തിട്ടില്ലെന്നാണ് റിപ്പോർട്ട്.

Read Also: മോദി സ്‌തുതി; ജസ്റ്റിസ് അരുൺ മിശ്രയ്‌ക്കെതിരെ ബാർ അസോസിയേഷനിൽ പ്രസ്‌താവന

ഡൽഹിയിലെ അക്രമങ്ങൾക്ക് കാരണം പുറത്തുനിന്നുള്ളവരാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ പറഞ്ഞു. കലാപം അടിച്ചമർത്താൻ സെെന്യത്തെ വിന്യസിക്കണമെന്ന് കേജ്‌രിവാൾ ആവശ്യപ്പെട്ടു. “ഡൽഹിയിലെ ജനങ്ങൾ സമാധാനം ആഗ്രഹിക്കുന്നു. കലാപം ആരും ആഗ്രഹിക്കുന്നില്ല. ഞങ്ങളുടെ കുട്ടികൾക്കു വേണ്ടി വളരെ നല്ലൊരു ഡൽഹി സൃഷ്‌ടിക്കാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. ഡൽഹിയിലെ സാധാരണ ജനങ്ങൾ കലാപത്തിൽ ഇടപെട്ടിട്ടില്ല. അവർ ഇതിന്റെ ഭാഗമല്ല. പുറത്തുനിന്നുള്ളവരാണ് ഇവിടുത്തെ കലാപങ്ങൾക്ക് പ്രധാന കാരണം. അടിയന്തരമായി സെെന്യത്തെ വിളിക്കണം. സമാധാനം പുനസ്ഥാപിക്കണം.” കേജ്‌രിവാൾ പറഞ്ഞു. സെെന്യത്തെ വിളിക്കണമെന്ന കേജ്‌രിവാളിന്റെ ആവശ്യം കേന്ദ്ര സർക്കാർ വീണ്ടും തള്ളി.

Read Also: ഗ്ലെൻ മാക്‌സ്‌വെല്ലിനു പ്രണയസാഫല്യം; വധു ഇന്ത്യൻ വംശജ

വടക്ക് കിഴക്കൻ ഡൽഹിയിലെ ആൾക്കൂട്ട ആക്രമണത്തിന് കാരണമായ പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തിയ ബിജെപി നേതാക്കൾക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ കാലതാമസം നേരിട്ടതിൽ ഡൽഹി ഹൈക്കോടതി നേരത്തെ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഇത് സംബന്ധിച്ച് വ്യക്തമായ ധാരണയോടുകൂടി തീരുമാനമെടുത്ത് വ്യാഴാഴ്ച അറിയിക്കാൻ പോലീസ് കമ്മീഷണറോട് കോടതി ആവശ്യപ്പെട്ടു. സ്ഥിതി വളരെ അസുഖകരമാണെന്നും “1984 അനുവദിക്കാൻ ഞങ്ങൾക്ക് കഴിയില്ല” എന്നും കോടതി പറഞ്ഞു. സംസ്ഥാനത്തെ ഏറ്റവും ഉയർന്ന അധികാരികൾ “വളരെ ജാഗ്രത പാലിക്കണം” എന്നും കോടതി കൂട്ടിച്ചേർത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook