scorecardresearch

യുഎസ് വിസ അപേക്ഷകർക്ക് പുതിയ നിർദ്ദേശവുമായി എംബസി; പഴയ അപ്പോയിന്റ്മെന്റ് തീയതികളിൽ എത്തരുതെന്ന് മുന്നറിയിപ്പ്

പഴയ തീയതിയിൽ എത്തുന്നവർക്ക് എംബസിയിലോ കോൺസുലേറ്റുകളിലോ പ്രവേശനം അനുവദിക്കില്ലെന്നും അധികൃതർ അറിയിച്ചു

പഴയ തീയതിയിൽ എത്തുന്നവർക്ക് എംബസിയിലോ കോൺസുലേറ്റുകളിലോ പ്രവേശനം അനുവദിക്കില്ലെന്നും അധികൃതർ അറിയിച്ചു

author-image
WebDesk
New Update
us visa111

യുഎസ് വിസ അപേക്ഷകർക്ക് പുതിയ നിർദ്ദേശവുമായി എംബസി

ന്യൂഡൽഹി: വിസ അപ്പോയിന്റ്മെന്റ് തീയതികളിൽ മാറ്റം വന്നതായി ഇമെയിൽ ലഭിച്ച അപേക്ഷകർ പഴയ തീയതിയിൽ കോൺസുലേറ്റുകളിൽ എത്തരുതെന്ന് ഇന്ത്യയിലെ യുഎസ് എംബസി മുന്നറിയിപ്പ് നൽകി. അപ്പോയിന്റ്മെന്റ് റീഷെഡ്യൂൾ ചെയ്തതായി അറിയിപ്പ് ലഭിച്ചവർ, അവർക്ക് അനുവദിച്ചിരിക്കുന്ന പുതിയ തീയതിയിൽ മാത്രമേ എത്താവൂ എന്ന് എംബസി വ്യക്തമാക്കി.

Advertisment

Also Read:വെനസ്വേലയുടെ വ്യോമാതിർത്തി പൂർണ്ണമായും അടച്ചിടുമെന്ന് ട്രംപ്; നിർണായക നീക്കം

പഴയ തീയതിയിൽ എത്തുന്നവർക്ക് എംബസിയിലോ കോൺസുലേറ്റുകളിലോ പ്രവേശനം അനുവദിക്കില്ലെന്നും അധികൃതർ അറിയിച്ചു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെയാണ് യുഎസ് എംബസി ഇക്കാര്യം വ്യക്തമാക്കിയത്.

Also Read:യുക്രെയ്ൻ യുദ്ധം: അമേരിക്ക മുന്നോട്ടുവച്ച 28 ഇന പദ്ധതി അന്തിമവാഗ്ദാനമല്ലെന്ന് ട്രംപ്

'നിങ്ങളുടെ വിസ അപ്പോയിന്റ്മെന്റ് പുനഃക്രമീകരിച്ചതായി ഇമെയിൽ ലഭിച്ചിട്ടുണ്ടെങ്കിൽ, പുതിയ തീയതിയിൽ നിങ്ങളെ സഹായിക്കാൻ മിഷൻ ഇന്ത്യ തയ്യാറാണ്. എന്നാൽ, നേരത്തെ നിശ്ചയിച്ച തീയതിയിലാണ് നിങ്ങൾ എത്തുന്നതെങ്കിൽ എംബസിയിലോ കോൺസുലേറ്റിലോ പ്രവേശനം നിഷേധിക്കപ്പെടും,' എന്ന് എംബസി കുറിപ്പിൽ വ്യക്തമാക്കി.

Also Read:ഗാസ സമാധാന കരാറിന്റെ രണ്ടാം ഘട്ടം ഉടൻ; ട്രംപുമായി ഉടൻ കൂടിക്കാഴ്ച നടത്തുമെന്ന് നെതന്യാഹു

മാറ്റത്തിന് കാരണം എച്ച്-1ബി , എച്ച്-4 തുടങ്ങിയ വിസ വിഭാഗങ്ങളിലുള്ള അപേക്ഷകരെയാണ് ഈ മാറ്റം പ്രധാനമായും ബാധിച്ചിരിക്കുന്നത്. യുഎസ് വിസ പരിശോധനാ നടപടികളിലെ മാറ്റങ്ങളാണ് ഇതിന് കാരണം. സോഷ്യൽ മീഡിയ പരിശോധനകളും പുതിയ സുരക്ഷാ മാനദണ്ഡങ്ങളും വിപുലീകരിച്ചതോടെ അഭിമുഖങ്ങൾ ക്രമീകരിക്കുന്നതിൽ കാലതാമസം നേരിട്ടിട്ടുണ്ട്. 2025 ഡിസംബറിൽ നടക്കേണ്ടിയിരുന്ന പല അഭിമുഖങ്ങളും ഇതേത്തുടർന്ന് 2026 തുടക്കത്തിലേക്ക് മാറ്റിയിരിക്കുകയാണ്.

അപേക്ഷകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • അപേക്ഷകരുടെ അപ്പോയിന്റ്മെന്റ് മാറ്റിയിട്ടുണ്ടോ എന്നറിയാൻ ഇമെയിലുകൾ കൃത്യമായി പരിശോധിക്കുക.
  • പഴയ തീയതികളിൽ കോൺസുലേറ്റുകൾ സന്ദർശിക്കുന്നത് ഒഴിവാക്കുക, അത്തരം സന്ദർശകർക്ക് പ്രവേശനം ലഭിക്കില്ല.
  • ഇമെയിലിലോ കൺഫർമേഷൻ സ്ലിപ്പിലോ നൽകിയിരിക്കുന്ന പുതിയ തീയതിയിൽ മാത്രം എത്താൻ തയ്യാറെടുക്കുക.

Read More: ജപ്പാനിൽ 7.6 തീവ്രതയിൽ ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു

H1b Visa Visa Us

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: