US Election 2020 Updates: ജോ ബൈഡൻ യുഎസിന്റെ 46-ാമത്തെ പ്രസിഡന്റാവും. പെൻസിൽവാനിയയിലും ജയം നേടിയതോടെയാണ് ബൈഡൻ പ്രസിഡന്റ് സ്ഥാനമുറപ്പിച്ചത്. ഇന്ത്യൻ-അമേരിക്കൻ വംശജ കമല ഹാരിസ് അടുത്ത വൈസ് പ്രസിഡന്റാവും.
പെൻസിൽവാനിയയയിൽ ബൈഡന് 20 ഇലക്ട്രൽ വോട്ട് ലഭിച്ചതോടെ പ്രസിഡന്റ് ട്രംപിനെതിരായ ബിഡന്റെ വിജയം പ്രഖ്യാപിച്ചതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്ചു. ബൈഡന് ആകെ വോട്ടുകൾ 284 ലഭിച്ചു. പ്രസിഡന്റ് സ്ഥാനം നേടാൻ 270 തിരഞ്ഞെടുപ്പ് വോട്ടുകളാണ് ആവശ്യമുള്ളത്.
ജോർജിയയിലും നെവാദയിലും വോട്ടെണ്ണൽ തുടരുന്നുണ്ട്. അവിടങ്ങളിലും ബൈഡനാണ് മുന്നിൽ.
Read Also: ട്രംപ് പുറത്തേക്ക് ?, കണക്കുകൾ ഇങ്ങനെ
താൻ വിജയിക്കുമെന്ന് ജോ ബെെഡൻ പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. “ഈ മത്സരത്തിൽ ഞങ്ങൾ ജയിക്കാൻ പോകുന്നു. ഭരണഘടനയാണ് വലുതെന്ന് ഒരിക്കൽ കൂടി തെളിയിക്കപ്പെടുന്നു. നിങ്ങളുടെ വോട്ടുകൾ പൂർണമായും എണ്ണപ്പെടും, ആരൊക്കെ തടുക്കാൻ നോക്കിയാലും. രാജ്യത്തിനു വേണ്ടി ഒന്നിച്ച് നിൽക്കാനും അമേരിക്കയുടെ ആത്മാവിനെ സൗഖ്യപ്പെടുത്താനുമുള്ള അവസരമാണിത്. ഈ രാജ്യത്തെ പൂർണമായി പ്രതിനിധീകരിക്കുകയാണ് പ്രസിഡന്റ് എന്ന നിലയിൽ എന്റെ ഉത്തരവാദിത്തം. എനിക്ക് വേണ്ടി വോട്ട് ചെയ്‌തവർക്കായും എനിക്കെതിരെ വോട്ട് ചെയ്‌തവർക്കായും ഞാൻ പ്രവർത്തിക്കും. അതാണ് എന്റെ ജോലി. കോവിഡ്, സാമ്പത്തിക പ്രതിസന്ധി, ജാതീയത തുടങ്ങി നിരവധി ഗുരുതരമായ പ്രശ്‌നങ്ങൾ നേരിടാനുണ്ട്,” ബെെഡൻ പറഞ്ഞു.
Live Blog
US Election 2020 Updates: യുഎസ് തിരഞ്ഞെടുപ്പ് ഫലം
US Election 2020 Updates: തോറ്റാലും ട്രംപ് തുടരുമോ ?
തിരഞ്ഞെടുപ്പിൽ തോറ്റാലും അമേരിക്കൻ പ്രസിഡന്റ് എന്ന പദവിയിൽ 76 ദിവസം കൂടി തുടരാൻ ഡൊണാൾഡ് ട്രംപിന് സാധിക്കും. തോൽക്കുകയാണെങ്കിൽ ജനുവരി 20 നാണ് വൈറ്റ് ഹൗസിൽ നിന്ന് ട്രംപ് പടിയിറങ്ങേണ്ടി വരിക. ഈ തിരഞ്ഞെടുപ്പിൽ തോറ്റാൽ 28 വർഷം പഴക്കമുള്ള ചരിത്രം തിരുത്തപ്പെടും. അധികാരത്തിലിരിക്കുന്ന പ്രസിഡന്റ് രണ്ടാം തവണ തിരഞ്ഞെടുപ്പ് നേരിട്ട് തോൽക്കുന്നത് 28 വർഷത്തിനു ശേഷമാകും. ട്രംപ് പരാജയപ്പെട്ടാൽ, 1992നു ശേഷം പ്രസിഡന്റായിരിക്കെ വീണ്ടും തിരഞ്ഞെടുപ്പിനെ നേരിട്ട് തോൽവി ഏറ്റുവാങ്ങുന്ന ആദ്യ പ്രസിഡന്റാകും. പ്രസിഡന്റായിരിക്കെ 1992ൽ വീണ്ടും തിരഞ്ഞെടുപ്പിനെ നേരിട്ട ജോർജ് ബുഷ് സീനിയർ ഡമോക്രാറ്റ് സ്ഥാനാർഥി ബിൽ ക്ലിന്റനോട് പരാജയപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പിൽ തോറ്റാൽ അടുത്ത 76 ദിവസംകൊണ്ട് വെെറ്റ് ഹൗസിലുള്ളവരിൽ തനിക്ക് അതൃപ്‌തരായവരെ പുറത്താക്കിയേക്കുമെന്നാണ് ആഗോള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
US Election 2020 Live Updates: ജോ ബൈഡൻ യുഎസിന്റെ 46-ാമത്തെ പ്രസിഡന്റാവും. പെൻസിൽവാനിയയിലും ജയം നേടിയതോടെയാണ് ബൈഡൻ പ്രസിഡന്റ് സ്ഥാനമുറപ്പിച്ചത്. ഇന്ത്യൻ-അമേരിക്കൻ വംശജ കമല ഹാരിസ് അടുത്ത വൈസ് പ്രസിഡന്റാവും.
പെൻസിൽവാനിയയയിൽ ബൈഡന് 20 ഇലക്ട്രൽ വോട്ട് ലഭിച്ചതോടെ പ്രസിഡന്റ് ട്രംപിനെതിരായ ബിഡന്റെ വിജയം പ്രഖ്യാപിച്ചതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്ചു. ബൈഡന് ആകെ വോട്ടുകൾ 284 ലഭിച്ചു. പ്രസിഡന്റ് സ്ഥാനം നേടാൻ 270 തിരഞ്ഞെടുപ്പ് വോട്ടുകളാണ് ആവശ്യമുള്ളത്. Read More
തിഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉടൻ വാർത്താ സമ്മേളനം നടത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. ഇന്ത്യൻ സമയം ശനിയാഴ്ച രാത്രി 9.30നാണ് വാർത്താസമ്മേളനം.
മുൻ വൈസ് പ്രസിഡന്റുകൂടിയായ ജോ ബൈഡൻ 270 എന്ന മാന്ത്രിക സംഖ്യയിലേക്ക് കൂടുതൽ അടക്കുന്നു. പെനിസിൽവാനിയ, നെവേദ അടക്കമുള്ള സംസ്ഥാനങ്ങളിൽ ലീഡുറപ്പിച്ച് ബൈഡൻ മുന്നേറുകയാണ്.
തിരഞ്ഞെടുപ്പിൽ കൃത്രിമം നടന്നിട്ടുണ്ടെന്ന ആരോപണത്തിൽ ട്രംപ് ഉറച്ചുനിൽക്കുന്നു. നിയമപരമായ വോട്ടുകൾ മാത്രം എണ്ണിയാൽ താൻ വളരെ അനായാസം ജയിക്കുമെന്നാണ് ട്രംപ് പറയുന്നത്. തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമം നടന്നിട്ടുണ്ടെന്നും നിയമപരമല്ലാത്ത വോട്ടുകളാണ് ബൈഡന് ലഭിച്ചിരിക്കുന്നതെന്നും ട്രംപ് ആരോപിക്കുന്നു.
അധികാരത്തിലേറി ആദ്യ നാൾ മുതൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കാണ് പ്രാധാന്യം നൽകുകയെന്നും പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഒറ്റക്കെട്ടായി നേതൃത്വം നൽകുമെന്നും ബെെഡൻ പറഞ്ഞു.
വൈറ്റ് ഹൗസിൽ അധികാരത്തിലേറാൻ ഒരുക്കങ്ങൾ ആരംഭിച്ച് ജോ ബൈഡന്‍. നടപടികൾ വേഗത്തിലാകാൻ നിർദേശം നൽകി. ബൈഡന്‍ ക്യാംപ് ഒരുക്കങ്ങൾ ആരംഭിച്ചു. തിരഞ്ഞെടുപ്പ് ഫലം പൂർണമായും പുറത്തുവരുന്നതുവരെ കാത്തിരിക്കേണ്ട എന്നാണ് ബൈഡന്റെ നിർദേശം.
അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഏറ്റവും നിർണായകമാകുന്ന പെൻസിൽവാനിയ, ജോർജിയ, നെവാദ എന്നീ സംസ്ഥാനങ്ങളിൽ ബെെഡൻ ലീഡ് ഉയർത്തുന്നു. ഈ മൂന്ന് സംസ്ഥാനങ്ങളിലെയും ജനവിധി ഏറെ നിർണായകമാണ്. നോർത്ത് കരോളിനയിൽ മാത്രമാണ് ട്രംപിന് ലീഡ്
അടുത്ത ദിവസം വീണ്ടും കാണാനും ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കാനും സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ബെെഡൻ പറഞ്ഞു. ഇന്ന് രാത്രിയോടെ വോട്ടണ്ണലിൽ ഒരു അന്തിമ രൂപമാകുമെന്നാണ് ബെെഡൻ പ്രതീക്ഷിക്കുന്നത്. അതേസമയം, നിയമനടപടികൾ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് ട്രംപ് അനുകൂല ക്യാംപുകൾ.
ഫലം അറിയാനുള്ള നാല് പ്രധാനപ്പെട്ട സംസ്ഥാനങ്ങളിൽ ട്രംപ് ലീഡ് ചെയ്യുന്നത് നോർത്ത് കരോളിനയിൽ മാത്രമാണ്. ഇവിടെ 77,000 വോട്ടുകൾക്കാണ് ട്രംപ് ലീഡ് ചെയ്യുന്നത്. ഫലം അറിയാനിരിക്കുന്ന പെൻസിൽവാനിയ, കരോളിന, ജോർജിയ, നെവാദ തുടങ്ങിയ സംസ്ഥാനങ്ങളിൽ ചുരുങ്ങിയത് മൂന്ന് സ്ഥലത്തെങ്കിലും ട്രംപിന് ജയിക്കാൻ സാധിച്ചാൽ മാത്രമേ വീണ്ടും പ്രസിഡന്റായി തുടരാൻ സാധിക്കൂ. അതേസമയം, ബൈഡന് ഈ നാല് സംസ്ഥാനങ്ങളിൽ ഒരിടത്ത് മാത്രം വിജയിക്കാൻ സാധിച്ചാൽ അമേരിക്കയുടെ 46-ാം പ്രസിഡന്റ് പദവിയിലേക്ക് എത്താൻ സാധിക്കും. നിലവിൽ ഈ സംസ്ഥാനങ്ങളിൽ മൂന്നിടത്തും മുന്നേറുന്നത് ബൈബെെഡൻ ഡനാണ്.
ജോർജിയയിലും പെൻസിൽവാനിയയിലും ബൈഡന്‍ ലീഡ് നേടി കഴിഞ്ഞു. ഈ രണ്ട് സംസ്ഥാനങ്ങളിലും ട്രംപിന് വലിയ മുൻതൂക്കം പ്രവചിക്കപ്പെട്ടിരുന്നു. മാത്രമല്ല വോട്ടെണ്ണൽ തുടങ്ങിയ സമയത്ത് ട്രംപ് ലീഡ് ചെയ്‌തിരുന്ന സംസ്ഥാനങ്ങളായിരുന്നു ഇതെല്ലാം. പ്രസിഡന്റ് പദവിയിലേക്ക് എത്താൻ 270 ഇലക്‌ട്രൽ വോട്ടുകളാണ് വേണ്ടത്. ഏറ്റവും ഒടുവിൽ റിപ്പോർട്ട് അനുസരിച്ച് ബൈഡന്‍ 264 ഇലക്‌ട്രേൽ വോട്ടുകൾ സ്വന്തമാക്കിയിട്ടുണ്ട്. ട്രംപിനാകട്ടെ ഇതുവരെ നേടാൻ സാധിച്ചത് 214 ഇലക്‌ട്രൽ വോട്ടുകൾ മാത്രം.
താൻ വിജയിക്കുമെന്ന് ജോ ബെെഡൻ പ്രതീക്ഷ പ്രകടിപ്പിച്ചു. “ഈ മത്സരത്തിൽ ഞങ്ങൾ ജയിക്കാൻ പോകുന്നു. ഭരണഘടനയാണ് വലുതെന്ന് ഒരിക്കൽ കൂടി തെളിയിക്കപ്പെടുന്നു. നിങ്ങളുടെ വോട്ടുകൾ പൂർണമായും എണ്ണപ്പെടും, ആരൊക്കെ തടുക്കാൻ നോക്കിയാലും. രാജ്യത്തിനു വേണ്ടി ഒന്നിച്ച് നിൽക്കാനും അമേരിക്കയുടെ ആത്മാവിനെ സൗഖ്യപ്പെടുത്താനുമുള്ള അവസരമാണിത്. ഈ രാജ്യത്തെ പൂർണമായി പ്രതിനിധീകരിക്കുകയാണ് പ്രസിഡന്റ് എന്ന നിലയിൽ എന്റെ ഉത്തരവാദിത്തം. എനിക്ക് വേണ്ടി വോട്ട് ചെയ്‌തവർക്കായും എനിക്കെതിരെ വോട്ട് ചെയ്‌തവർക്കായും ഞാൻ പ്രവർത്തിക്കും. അതാണ് എന്റെ ജോലി. കോവിഡ്, സാമ്പത്തിക പ്രതിസന്ധി, ജാതീയത തുടങ്ങി നിരവധി ഗുരുതരമായ പ്രശ്‌നങ്ങൾ നേരിടാനുണ്ട്,” ബെെഡൻ പറഞ്ഞു.
ജോർജിയയിൽ വീണ്ടും വോട്ടെണ്ണൽ നടത്തിയേക്കും. ജോർജിയയിൽ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ബൈഡനായിരുന്നു മുന്നിലെത്തിയത്. എന്നാൽ സംസ്ഥാനത്ത് വീണ്ടും വോട്ടെണ്ണൽ നടത്തുമെന്ന് ജോർജിയ സ്റ്റേറ്റ് സെക്രട്ടറി ബ്രാഡ് റാഫെൻസ്പെർജർ പറഞ്ഞു. “ഒരു ചെറിയ മാർജിനിൽ ഒരു റീകൗണ്ട് ഉണ്ടാകും” എന്നാണ് അദ്ദേഹം പറഞ്ഞത്. 4,169 വോട്ടുകൾ എണ്ണാൻ അവശേഷിക്കുന്നുണ്ടെന്നും 8,000 സൈനികരുടെ പോസ്റ്റൽ വോട്ടുകൾ എണ്ണാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജോർജിയയ്ക്ക് ശേഷം പെൻസിൽവാനിയയിലും ബൈഡൻ മുന്നേറിക്കൊണ്ടിരിക്കുന്നതായാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം.
താൻ തിരഞ്ഞെടുപ്പിൽ ജയിച്ചു കഴിഞ്ഞു എന്നാണ് ട്രംപ് അവകാശപ്പെടുന്നത്. നിർണായ സ്ഥലങ്ങളിലെ വോട്ടുകൾ ഇനിയും എണ്ണിത്തിട്ടപ്പെടുത്താനുണ്ട്. ഇതിനിടയിലാണ് സ്വയം വിജയിയെന്ന് പ്രഖ്യാപിച്ച് ട്രംപ് രംഗത്തെത്തിയിരിക്കുന്നത്. യുഎസ് തിരഞ്ഞെടുപ്പ് കോടതി കയറുമെന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു. ട്രംപ് കോടതിയെ സമീപിച്ചാൽ ബെെഡനും തുടർ നടപടികൾ സ്വീകരിക്കും. വിജയപ്രതീക്ഷയുണ്ടെന്നും വിജയം സുനിശ്ചിതമാണെന്നും ബെെഡൻ ആവർത്തിക്കുന്നു. തിരഞ്ഞെടുപ്പ് ജയിക്കുമെന്ന് ബെെഡൻ പ്രസ്‌താവിച്ചു.
ട്രംപ് പരാജയപ്പെട്ടാൽ, 1992നു ശേഷം പ്രസിഡന്റായിരിക്കെ വീണ്ടും തിരഞ്ഞെടുപ്പിനെ നേരിട്ട് തോൽവി ഏറ്റുവാങ്ങുന്ന ആദ്യ പ്രസിഡന്റാകും. പ്രസിഡന്റായിരിക്കെ 1992ൽ വീണ്ടും തിരഞ്ഞെടുപ്പിനെ നേരിട്ട ജോർജ് ബുഷ് സീനിയർ ഡമോക്രാറ്റ് സ്ഥാനാർഥി ബിൽ ക്ലിന്റനോട് പരാജയപ്പെട്ടിരുന്നു
താൻ ഡെമോക്രാറ്റിക് പാർട്ടിക്ക് വേണ്ടിയാണ് മത്സരിക്കുന്നതെങ്കിലും തിരഞ്ഞെടുപ്പിൽ ജയിച്ച് അധികാരത്തിലെത്തിയാൽ ഡെമോക്രാറ്റുകളെയും റിപ്പബ്ലിക്കൻസിനെയും ഒന്നിച്ചുനിർത്തി പ്രവർത്തിക്കുമെന്ന് ജോ ബെെഡൻ പറഞ്ഞു
ഡൊണാൾഡ് ട്രംപിന് ഇപ്പോൾ ഉള്ള ലീഡ് നില വെറും 214 ആണ്. ഫ്ലോറിഡ, പെൻസിൽവാനിയ, നോർത്ത് കരോളിന, ജോർജിയ എന്നീ വലിയ സംസ്ഥാനങ്ങളിൽ ട്രംപിനാണ് മുൻതൂക്കം
ഏറ്റവും ഒടുവിൽ റിപ്പോർട്ട് ലഭിക്കുമ്പോൾ ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡൻ 264 ഇലക്‌ട്രൽ വോട്ടുകൾ നേടിയിട്ടുണ്ട്. ആറ് ഇലക്‌ട്രേൽ വോട്ടുകൾ കൂടി നേടിയാൽ ബൈഡന് വിജയം സ്വന്തമാക്കാം.