Latest News
രാജ്യത്ത് 44,230 പേർക്ക് കോവിഡ്; 555 മരണം
ഹർഡിൽസിൽ ജാബിർ പുറത്ത്; ബോക്സിങ്ങിൽ മെഡലുറപ്പിച്ച് ലവ്ലിന ബോർഗോഹൈൻ
അമ്പെയ്ത്തിൽ ദീപിക കുമാരി ക്വാർട്ടറിൽ; സ്റ്റീപ്പിൾ ചേസിൽ ദേശിയ റെക്കോഡ് തിരുത്തി അവിനാശ് സാബ്ലെ

തുല്യനീതിയിൽ അവൾ വിശ്വസിക്കുന്നു, എല്ലാ സംശയങ്ങൾക്കും ഉത്തരം തേടിയിരുന്നു; കമലയെ കുറിച്ച് അമ്മാവൻ

ജനുവരിയിൽ നടക്കാനിരിക്കുന്ന സത്യപ്രതിജ്ഞ ചടങ്ങുകളിൽ പങ്കെടുക്കാൻ താനും കമലയുടെ കുടുംബത്തിലെ മറ്റ് അംഗങ്ങളും ഇന്ത്യയിൽ നിന്ന് യുഎസിലേക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു

ന്യൂഡൽഹി: യുഎസ് വൈസ് പ്രസിഡന്റായി സ്ഥാനമേൽക്കാൻ പോകുന്ന ആദ്യത്തെ വനിതയാണ് കമല ഹാരിസ്. ഈ സ്ഥാനത്തേക്കെത്തുന്ന ആദ്യ ഇന്ത്യൻ വംശജയെന്ന നേട്ടവും കമല ഹാരിസിന് സ്വന്തം. അതുകൊണ്ട് തന്നെ കമലയുടെ ഈ നേട്ടം ഇന്ത്യയിലും ചർച്ചയാകുന്നു. കമല ഹാരിസ് യുഎസ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുമ്പോൾ ഇന്ത്യയും അഭിമാനിക്കാൻ കാരണം അതാണ്.

കമലയെ കുറിച്ച് തനിക്ക് വലിയ അഭിമാനമുണ്ടെന്നാണ് ഇന്ത്യയിലുള്ള കമലയുടെ അമ്മാവൻ ഗോപാലൻ ബാലചന്ദ്രൻ പറയുന്നത്. കമല ഹാരിസിന്റെ അമ്മ ശ്യാമള ഗോപാലന്റെ സഹോദരനാണ് 80-കാരനായ ഗോപാലാൻ ബാലചന്ദ്രൻ. ഡൽഹിയിലെ മാളവ്യ നഗറിലാണ് അദ്ദേഹവും കുടുംബവും താമസിക്കുന്നത്.

“ഞാൻ കമലയെ കുറിച്ച് വളരെ അഭിമാനിക്കുന്നു. ഞാൻ അവളെ വിളിക്കും, അഭിനന്ദിക്കും…ഈ വാർത്ത പുറത്തുവന്നതിനു ശേഷം എന്റെ ഫോണിലേക്ക് ഇടവേളകളില്ലാതെ കോളുകൾ വരുന്നു,” കമലയുടെ അമ്മാവൻ ഇന്ത്യൻ എക്‌സ്‌പ്രസിനോട് പറഞ്ഞു.

Read Also: ‘ഈ ഓഫീസിലെ ആദ്യ വനിത ഞാനായിരിക്കാം പക്ഷേ അവസാനത്തേത് ഞാനായിരിക്കില്ല’

ജനുവരിയിൽ നടക്കാനിരിക്കുന്ന സത്യപ്രതിജ്ഞ ചടങ്ങുകളിൽ പങ്കെടുക്കാൻ താനും കമലയുടെ കുടുംബത്തിലെ മറ്റ് അംഗങ്ങളും ഇന്ത്യയിൽ നിന്ന് യുഎസിലേക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു.

“എന്റെ മകൾ അവിടെയുണ്ട്. കമലയെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലും മറ്റ് പരിപാടികളിലും സഹായിക്കുന്നത് എന്റെ മകളാണ്. ഞങ്ങൾ എല്ലാവരും യുഎസിലേക്ക് പോകും. എന്തൊക്കെ സംഭവിച്ചാലും സത്യപ്രതിജ്ഞ ഞങ്ങൾ ഒഴിവാക്കില്ല. ഇന്ത്യയിൽ നിന്ന് യുഎസിലേക്ക് പോകും,”

കഴിഞ്ഞ നാല് ദിവസമായി വീട്ടിലെ ടിവി സ്‌ക്രീനിനു മുൻപിൽ നിന്ന് ബാലചന്ദ്രൻ എഴുന്നേറ്റിട്ടില്ല. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ആര് ജയിക്കുമെന്ന് കൂട്ടിയും കിഴിച്ചും നോക്കുകയായിരുന്നു. അതിനിടയിലാണ് കമല ജയത്തിലേക്ക് എത്തിയെന്ന സന്തോഷവാർത്ത അദ്ദേഹം അറിയുന്നത്.

കമലയുടെ അമ്മ ഇപ്പോൾ ഇവിടെയുണ്ടായിരുന്നെങ്കിൽ അവർക്ക് വളരെ അഭിമാനം തോന്നിയേനെ എന്നും ബാലചന്ദ്രൻ പറഞ്ഞു. 2009 ലാണ് കാൻസർ ബാധിച്ച് കമലയുടെ അമ്മ മരിച്ചത്.

കമലയുടെ അമ്മ അവളെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. എല്ലാവർക്കും തുല്യനീതി ലഭിക്കണമെന്ന് അവൾ വിശ്വസിച്ചിരുന്നു. ഈ അവകാശങ്ങൾക്കായി അവളുടെ രാജ്യത്തും കമല പ്രവർത്തിക്കുമെന്ന് തനിക്കറിയാമെന്നും നിയുക്ത വൈസ് പ്രസിഡന്റിന്റെ അമ്മാവൻ പറഞ്ഞു.

വാഷിങ്‌ടണിൽ വച്ച് 2019 ലാണ് ബാലചന്ദ്രൻ അവസാനമായി കമലയെ കണ്ടത്. തന്റെ മകൾ ശാരദ കമലയ്‌ക്കൊപ്പമുണ്ടെന്നും അതിനാൽ എല്ലാ വിവരങ്ങളും താൻ അറിയാറുണ്ടെന്നും ബാലചന്ദ്രൻ പറഞ്ഞു. രാഷ്‌ട്രീയത്തെ കുറിച്ചും അല്ലാത്ത വിഷയങ്ങളും താൻ കമലയുമായി സംസാരിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Read Also: ജോ, നമ്മളിത് സാധ്യമാക്കിയിരിക്കുന്നു! നിങ്ങളാണ് അടുത്ത പ്രസിഡന്റ് ; ബൈഡന് വൈസ് പ്രസിഡന്റിന്റെ കോൾ

“എല്ലാ കാര്യങ്ങളും അറിയാൻ വലിയ താൽപര്യമുള്ള ആളാണ് കമല. എല്ലാ സംശയങ്ങൾക്കും അവൾ ഉത്തരം തേടിയിരുന്നു. എങ്ങനെ ?, എന്തുകൊണ്ട് ? തുടങ്ങിയ കാര്യങ്ങളെല്ലാം അവൾക്ക് അറിയണം. അതിനായി അവൾ പരിശ്രമിക്കും,” കമലയുടെ കുട്ടിക്കാലം ഓർത്തെടുത്ത് ബാലചന്ദ്രൻ പറഞ്ഞു.

എല്ലാവർക്കും തുല്യനീതി ലഭിക്കണമെന്ന് അവൾ ആഗ്രഹിക്കുന്നു. അവൾ അവളുടേതായ വ്യക്തിമുദ്ര പതിപ്പിക്കുമെന്ന് താൻ വിശ്വസിക്കുന്നതായും കമലയുടെ അമ്മാവൻ കൂട്ടിച്ചേർത്തു.’

kamala harris

വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കെത്തുന്ന വെളുത്ത വംശജനോ വംശജയോ അല്ലാത്ത ആദ്യ വ്യക്തിയെന്ന നേട്ടവും കമല ഹാരിസ് സ്വന്തമാക്കി. അമേരിക്കയിൽ സുപ്രധാന സ്ഥാനത്തേക്ക് ഒരു പ്രധാന രാഷ്ട്രീയ പാർട്ടി നിർദേശിക്കുന്ന ആദ്യ ഏഷ്യന്‍ അമേരിക്കന്‍ വംശജയെന്ന പ്രത്യേകതയുമുണ്ട് 55 വയസുകാരിയായ കമലയ്ക്ക്.

ഡെമോക്രാറ്റിക് പാർട്ടിയാണ് കമല ഹാരിസിനെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നിർദേശിച്ചത്. പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥി ജോ ബെെഡൻ ജയമുറപ്പിച്ചതോടെ കമല ഹാരിസ് വൈസ് പ്രസിഡന്റ് സ്ഥാനത്തെത്തുമെന്നും ഉറപ്പിച്ചിരിക്കുകയാണ്. പെൻ‌സിൽ‌വാനിയയിലും ജയം നേടിയതോടെയാണ് ബൈഡൻ പ്രസിഡന്റ് സ്ഥാനമുറപ്പിച്ചത്.

Read Also: കമല ഹാരിസിന്റെ കുടുംബവും ഇന്ത്യൻ ബന്ധവും

ബൈഡൻ ജയമുറപ്പിച്ചതോടെ കമല ഹാരിസ് തന്റെ പ്രസ്താവന സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചു. “ഈ തിരഞ്ഞെടുപ്പ് ജോ ബൈഡനോ ഞാനോ പോലുള്ള വ്യക്തികളെക്കുറിച്ചല്ല. ഇത് അമേരിക്കയുടെ ആത്മാവിനെക്കുറിച്ചും അതിനായി പോരാടാനുള്ള ഞങ്ങളുടെ സന്നദ്ധതയെക്കുറിച്ചുമാണ്. ഞങ്ങൾക്ക് വളരെയധികം ജോലിയുണ്ട്. നമുക്ക് തുടങ്ങാം,” അവർ സാമൂഹ്യ മാധ്യമങ്ങളിൽ കുറിച്ചു.

കാലിഫോർണിയയിലെ ഓക്‌ലൻഡിലാണ് കമലയുടെ ജനനം. നേരത്തെ കാലിഫോർണിയയുടെ അറ്റോർണി ജനറലായും സാൻ ഫ്രാൻസിസികോ ഡിസ്ട്രിക് അറ്റോർണിയുമായിരുന്ന കമല ഹാരിസ് 2016 മുതൽ അമേരിക്കൻ സെനറ്റിന്റെ ഭാഗമാണ്. 2019ൽ മാർട്ടിൻ ലൂഥർ കിങ്ങിന്റെ ജന്മദിനത്തിലാണ് തിരഞ്ഞെടുപ്പിലേക്ക് കമല തന്റെ പേര് സ്വയം നിർദേശിക്കുന്നത്. ചരിത്രം സൃഷ്ടിക്കുന്ന സ്ഥാനാർത്ഥിയാകുമെന്ന് പ്രഖ്യാപിച്ചായിരുന്നു അവരുടെ കടന്നുവരവ്.

Written by Ashna Butani

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Us election 2020 kamala harris uncle interview

Next Story
യുഎസ് തിരഞ്ഞെടുപ്പിലെ ‘ബ്ലാക്ക്’ മാജിക്; ബൈഡന് കരുത്തായ സ്ത്രീകൾUs elections 2020, us elections, us election dates, us election timings, biden vs trump, trump vs biden, donald trump, joe biden, kamala harris, elections in usa, election news, us election candidates, us presidential election 2020, us election 2020
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express