/indian-express-malayalam/media/media_files/uploads/2017/06/salahuddin-759.jpg)
ന്യൂയോർക്ക്: ഹിസ്ബുൽ മുജാഹിദീൻ തലവൻ സയിദ് സലാഹുദ്ദീൻ ആഗോള ഭീകരനായി പ്രഖ്യാപിച്ചു. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ ഭീകരരുടെ പട്ടികയിലാണ് സയിദ് സലാഹുദ്ദീനെ ഉൾപ്പെടുത്തിയിരിക്കുന്നത്. സലാഹുദ്ദീനുമായി അമേരിക്കക്കാർക്കുള്ള എല്ലാത്തരം ഇടപാടുകളും നിരോധിച്ചതായി ഉത്തരവിൽ പറയുന്നു. യുഎസ് നീക്കം ഇന്ത്യൻ നിലപാടിനുള്ള അംഗീകാരമാണെന്നു വിദേശകാര്യ വക്താവ് ഗോപാൽ ബഗ്‍ല പറഞ്ഞു
യുഎസ്. 'കശ്മീർ താഴ്‍വരയെ ഇന്ത്യൻ സേനയുടെ ശ്മശാനമാക്കി' മാറ്റുമെന്നു ഭീഷണി മുഴക്കിയ ഭീകരനാണു സലാഹുദീൻ. പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തുന്നതിനു മണിക്കൂറുകൾ മുമ്പാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ആഗോളഭീകരരുടെ പട്ടിക പുറത്ത് വിട്ടത് എന്നത് ശ്രദ്ധേയമാണ്.
കാശ്മീരിലെ ഇന്ത്യൻ സൈന്യത്തിനെതിരെ പ്രദേശവാസികളെ അണിനിരത്തുന്നതിൽ പ്രധാനിയാണ് ഹിസ്ബുൾ മുജാഹിദ്ദീൻ തലവൻ. പാക്ക് അധീന കാശ്മീരിൽ നിന്ന് സയിദ് സലാഹുദ്ദീന് നിരവധി സഹായങ്ങളും ലഭിക്കുന്നുണ്ട്. പത്താൻകോട്ട് സൈനീക താവളത്തിൽ ഭീകരാക്രമണം നടത്തിയ യുണൈറ്റഡ് ജിഹാദ് കൗൺസിൽ സംഘടനയുടെ നേതാവും സയിദ് സലാഹുദ്ദീനാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.