/indian-express-malayalam/media/media_files/uploads/2017/08/SLAHAUDHEENsyed-salla-1.jpg)
വാഷിംഗ്ടണ്‍: ഭീകരവാദത്തിനെതിരായ നിലപാട് കടുപ്പിച്ച് അമേരിക്ക. കശ്മീര്‍ താഴ്‍വരയില്‍ ഭീകരവാദത്തിന് വെളളവും വളവും നല്‍കുന്ന ഹിസ്ബുള്‍ മുജാഹിദ്ദീനെ അമേരിക്ക വിദേശ ഭീകരവാദ സംഘടനയായി പ്രഖ്യാപിച്ചു. ഭീകരനേതാവ് യാസിന്‍ യാതുവിന്റെ വധത്തോടെ സംഘടനയുടെ തലപ്പത്തേക്ക് മുഹമ്മദ് ബിന്‍ കാസിമിനെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അമേരിക്കയുടെ നടപടി.
പാക് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരവാദ സംഘടനയാണെന്ന് അമേരിക്ക പ്രസ്താവനയില്‍ പറഞ്ഞു. എല്ലാ അമേരിക്കന്‍ പൗരന്മാരേയും സംഘടനയുമായി ബന്ധപ്പെടുന്നതില്‍ നിന്നും വിലക്കിയ സര്‍ക്കാര്‍ ഭീകരസംഘടനയ്ക്ക് അമേരിക്കയിലുളള ആസ്തികള്‍ മരവിപ്പിച്ചു. ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് സംഘടനയ്ക്ക് സഹായകമാകാന്‍ സാധ്യതയുളള വസ്തുക്കളും ബന്ധപ്പെട്ട ആസ്തികളും മരവിപ്പിക്കുന്നതായി അമേരിക്ക അറിയിച്ചു. ഭീകരസംഘടനയുമായി ഏതെങ്കിലും വിധത്തിലുളള ഇടപാട് നടത്തുന്നതില്‍ നിന്ന് പൗരന്മാരെ വിലക്കുന്നതായും അധികൃതര്‍ വ്യക്തമാക്കി.
ജമ്മു കശ്മീരിലെ ഭീകരാക്രമങ്ങള്‍ക്ക് പിറകില്‍ മുഖ്യമായും പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനയാണ് ഹിസ്ബുള്‍ മുജാഹിദ്ദീന്‍. സംഘടനയുടെ മുന്‍ കമാന്‍ഡറായ ബുര്‍ഹാന്‍ വാനിയെ സൈന്യം കഴിഞ്ഞ വര്‍ഷമാണ് ഏറ്റമുട്ടലില്‍ വധിച്ചത്. ഇതിന് ശേഷം ഒന്നിന് പിറകെ ഒന്നായി ഭീകരസംഘടനയ്ക്ക് തിരിച്ചടികള്‍ കിട്ടുകയായിരുന്നു. നേരത്തേ ഹിസ്ബുള്‍ തലവന്‍ സയ്യിദ് സലാഹുദ്ധീനെ അമേരിക്ക ആഗോള ഭീകരപട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.