ന്യൂഡൽഹി: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് മാറ്റാനുള്ള ഇന്ത്യയുടെ തീരുമാനം കുറിച്ച് മുൻകൂട്ടി അറിയിച്ചിരുന്നല്ലെന്ന് വ്യക്തമാക്കി അമേരിക്ക. ട്വിറ്ററിലൂടെയാണ് സ്റ്റേറ്റ് ഡിപാർട്ട്മെന്റ് ഇക്കാര്യം വ്യക്തമാക്കിയത്. കശ്മീർ വിഷയത്തിൽ നിർണായ തീരുമാനം പ്രഖ്യാപിക്കുന്നതിന് മുമ്പ് ഇന്ത്യ ഇക്കാര്യം അമേരിക്കയെ അറിയിച്ചിരുന്നുവെന്ന് ചില മാധ്യമ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഈ വാർത്തകളെ തള്ളിയാണ് അമേരിക്കയുടെ പ്രസ്താവന.

കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് മാറ്റുന്ന തീരുമാനം കൈക്കൊള്ളുന്നതിന് മുമ്പ് ഇതുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഇന്ത്യ തങ്ങളെ അറിയിക്കുകയോ ചർച്ച ചെയ്യുകയോ ചെയ്തിട്ടില്ല. മറിച്ചുള്ള വാർത്തകൾ തെറ്റാണ്. ആക്ടിംഗ് അസിസ്റ്റന്റ് സെക്രട്ടറി ആലിസ് വെൽസിന്റേതാണ് ട്വീറ്റ്.

Read More: കശ്മീർ വിഷയം: ഇന്ത്യയും പാക്കിസ്ഥാനും ആവശ്യപ്പെട്ടാൽ ഇടപെടാൻ തയ്യാറെന്ന് ട്രംപ്

കശ്മീരിലെ നിർണായക തീരുമാനങ്ങളെ കുറിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ യുഎസ് വിദേശകാര്യ സെക്രട്ടറി മെക്ക് പോംപിയോയുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്ന് ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ആഗസ്റ്റ് ഒന്നിന് ബാങ്കോക്കിൽ നടന്ന കിഴക്കൻ ഏഷ്യാ ഉച്ചകോടിയിൽ ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടത്തിയെന്നായിരുന്നു റിപ്പോർട്ട്.

ജമ്മുകശ്മീരിലെ നിയന്ത്രണങ്ങളിലും കരുതൽ തടങ്കലിലും ആശങ്കയുണ്ടെന്നും അമേരിക്ക അറിയിച്ചു. ഇന്ത്യയുടെ നിലപാട് സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. തീരുമാനം വലിയ പ്രത്യാഘാതങ്ങൾക്കും മേഖലയിലെ അസ്ഥിരതയ്ക്കും ഇടയാക്കുമെന്നതിനാൽ, ഇന്ത്യയും പാകിസ്ഥാനും സംയമനം പാലിക്കണം. ആര്‍ട്ടിക്കിള്‍ 370 പിന്‍വലിക്കും മുന്‍പ് അമേരിക്കയോട് ഇന്ത്യ കൂടിയാലോചിച്ചുവെന്ന റിപ്പോര്‍ട്ടും അമേരിക്ക തള്ളിയിയിരുന്നു

വ്യക്തി സ്വാതന്ത്ര്യം മാനിക്കണമെന്നും നിയമാനുസൃത ചര്‍ച്ചകൾ നടത്തണമെന്നും യുഎസ് വിദേശകാര്യ വക്താവ് വ്യക്തമാക്കി. ഇന്ത്യൻ ഹൈക്കമ്മീഷണറെ പാകിസ്ഥാൻ പുറത്താക്കിയതിന് തൊട്ടുപിന്നാലെയായിരുന്നു അമേരിക്കയുടെ പ്രതികരണം. അതിര്‍ത്തി കടന്നുള്ള ഭീകരപ്രവര്‍ത്തനങ്ങൾക്കെതിരെ ഉറച്ച തീരുമാനമെടുക്കണം.

ഇന്ത്യ, പാക് തമ്മിലെ ചര്‍ച്ചകളെ പിന്തുണയ്ക്കുന്നത് തുടരും. അതിനിടെ, ജമ്മുകശ്മീരിന്‍റെ പ്രത്യേക പദവി എടുത്തുകളഞ്ഞ തീരുമാനം ഇന്ത്യ അറിയിച്ചിരുന്നില്ലെന്ന് അമേരിക്ക വ്യക്തമാക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്.

ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​നും ആ​വ​ശ്യ​പ്പെ​ട്ടാ​ൽ കശ്മീർ വിഷയത്തിൽ മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്ന് യു​എ​സ് പ്ര​ഡി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് വ്യ​ക്ത​മാ​ക്കി​യിരുന്നു. ജൂലൈ 23 ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനുമായി കൂടിക്കാഴ്ച നടത്തുമ്പോൾ ഇരു രാജ്യങ്ങളും തമ്മിലുള്ള കശ്മീർ പ്രശ്‌നം പരിഹരിക്കുന്നതിന് ട്രംപ് മധ്യസ്ഥത വഹിക്കുമെന്ന് വാഗ്ദാനം നൽകിയിരുന്നു. തർക്കമുള്ള കശ്മീർ മേഖലയിലെ രണ്ട് അയൽ രാജ്യങ്ങൾ തമ്മിലുള്ള സംഘർഷം ലഘൂകരിക്കാൻ സഹായിക്കാൻ പ്രധാനമന്ത്രി മോദി തന്നോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മധ്യസ്ഥനാകാൻ താൻ ആഗ്രഹിക്കുന്നുവെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു.

എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അത്തരം ഒരു ആവശ്യം ട്രംപിനോട് ഉന്നയിച്ചിട്ടില്ലെന്നും കശ്മീർ വിഷയും ഇന്ത്യ-പാക്കിസ്ഥാൻ ഉഭയകക്ഷി പ്രശ്നമാണെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook