‘കലാപത്തിന് പ്രേരിപ്പിച്ചു’; ട്രംപിനെതിരായ ഇംപീച്ച്മെന്റ് നടപടികൾ ആരംഭിച്ചു

പ്രമേയം അംഗീകരിച്ചാൽ അമേരിക്കൻ ചരിത്രത്തിൽ രണ്ടുതവണ ഇംപീച്ച് ചെയ്യപ്പെടുന്ന ഒരേയൊരു റിപ്പബ്ലിക്കൻ പ്രസിഡന്റാകും ഡോണൾഡ് ട്രംപ്

donald trump impeached, ഡോണൾഡ് ട്രംപിനെ ഇംപീച്ച് ചെയ്തു, donald trump impeachment, us house of representatives, trump impeachment proceedings, iemalayalam, ഐഇ മലയാളം
U.S. President Donald Trump speaks during a meeting with NATO Secretary General, Jens Stoltenberg at Winfield House in London, Tuesday, Dec. 3, 2019. US President Donald Trump will join other NATO heads of state at Buckingham Palace in London on Tuesday to mark the NATO Alliance's 70th birthday. (AP Photo/Evan Vucci)

വാഷിങ്ടൺ ഡിസി: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ ഇംപീച്ച് ചെയ്യാനായി കോൺഗ്രസ് ഡെമോക്രാറ്റുകൾ തിങ്കളാഴ്ച ജനപ്രതിനിധി സഭയിൽ പ്രമേയം അവതരിപ്പിച്ചു. കഴിഞ്ഞയാഴ്ച കാപ്പിറ്റോൾ മന്ദിരത്തിനു നേരെയുണ്ടായ ആക്രമണത്തിൽ, ഡൊണാൾഡ് ട്രംപ് കലാപത്തിന് പ്രേരിപ്പിച്ചു എന്നാരോപിച്ചുകൊണ്ടാണ് ഇംപീച്ച്മെന്റിനായുള്ള പ്രമേയം അവതരിപ്പിച്ചത്.

ഡെമോക്രാറ്റിക് നിയന്ത്രണത്തിലുള്ള ജനപ്രതിനിധി സഭ ബുധനാഴ്ച്ച തന്നെ ഈ വിഷയം പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രമേയം അംഗീകരിച്ചാൽ അമേരിക്കൻ ചരിത്രത്തിൽ രണ്ടുതവണ ഇംപീച്ച് ചെയ്യപ്പെടുന്ന ഒരേയൊരു റിപ്പബ്ലിക്കൻ പ്രസിഡന്റാകും ഡോണൾഡ് ട്രംപ്.

ഡെമോക്രാറ്റിക് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന്റെ തെരഞ്ഞെടുപ്പ് വിജയത്തെ അംഗീകരിക്കാന്‍ യുഎസ് കോണ്‍ഗ്രസിന്റെ ഇരു സഭകളും സമ്മേളിക്കുന്നതിനിടെയാണ് ആയിരക്കണക്കിനു ട്രംപ് അനുകൂലികള്‍ കാപ്പിറ്റോള്‍ മന്ദിരത്തിന് അകത്തുകടന്നത്. സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ട്രംപിനെ അനുകൂലിക്കുന്നവര്‍ മന്ദിരത്തിന് പുറത്തെത്തുകയും പോലീസുമായി ഏറ്റുമുട്ടുകയായിരുന്നു. പോലീസ് ബാരിക്കേഡുകള്‍ തകര്‍ത്ത് ഇവർ അകത്ത് പ്രവേശിക്കുകയായിരുന്നു.

Read More: സെറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് 11 ദശലക്ഷം കോവിഡ് വാക്സിൻ ഡോസുകൾ വാങ്ങുന്നതിന് നടപടി സ്വീകരിച്ച് ആരോഗ്യ മന്ത്രാലയം

നവംബർ മൂന്നിന് നടന്ന തെരഞ്ഞെടുപ്പിൽ തനിക്കുണ്ടായ തോൽവി നിയമവിരുദ്ധമാണെന്ന് തെറ്റായ അവകാശവാദങ്ങൾ ഉന്നയിച്ച ട്രംപ്, കാപ്പിറ്റോളിലേക്ക് മാർച്ച് നടത്തണമെന്ന്അനുഭാവികളോട് ആവശ്യപ്പെട്ടതിനെ തുടർന്നാണ് അക്രമമുണ്ടായത്.

ചുമതലകൾ നിറവേറ്റാൻ കഴിവില്ലാത്ത ഒരു പ്രസിഡന്റിനെ നീക്കം ചെയ്യാൻ വൈസ് പ്രസിഡന്റിനും മന്ത്രിസഭയ്ക്കും അനുവദിക്കുന്ന 25-ാം ഭേദഗതി ഉപയോഗപ്പെടുത്തണമെന്ന പ്രമേയത്തിൽ ചൊവ്വാഴ്ച സഭ വോട്ടുചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. മൈക്ക് പെൻസും അദ്ദേഹത്തിന്റെ റിപ്പബ്ലിക്കൻ പ്രതിനിധികളും ഭേദഗതി നടപ്പാക്കാൻ താൽപര്യം കാണിച്ചിട്ടില്ല.

25-ാം ഭേദഗതി ഉപയോഗിച്ച് ട്രംപിനെ നീക്കംചെയ്യാൻ വൈസ് പ്രസിഡന്റ് മൈക്ക് പെൻസിനോട് ആവശ്യപ്പെടുന്ന പ്രമേയം സഭയിൽ ചർച്ചയ്ക്കുവെച്ചെങ്കിലും റിപ്പബ്ലിക്കൻ പാർട്ടി പ്രതിനിധികൾ ശബ്ദവോട്ടോടെ തീരുമാനം തള്ളി. പ്രമേയം പാസായാൽ തീരുമാനമെടുക്കാൻ പെൻസിന് 24 മണിക്കൂർ സമയം നൽകുമെന്ന് ജനപ്രതിനിധിസഭാ സ്പീക്കർ നാൻസി പെലോസി വ്യക്തമാക്കി. പെൻസ് ഇതിനു തയ്യാറായില്ലെങ്കിൽ ട്രംപിനെതിരായ ഇംപീച്ച്മെന്റ് നടപടിക്രമങ്ങളുമായി മുന്നോട്ടുപോകുമെന്നും അവർ വ്യക്തമാക്കി.

യുഎസ് പാര്‍ലമെന്റിലേക്ക് ട്രംപ് അനുകൂലികള്‍ അതിക്രമിച്ചു കടന്ന സംഭവത്തിൽ ട്രംപിന്റെ ഫെയ്സ്ബുക്ക് ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ സസ്പെൻഡ് ചെയ്യുകയാണെന്ന് ഫെയ്സ്ബുക്ക് സിഇഒ മാർക്ക് സുക്കർബർഗ് അറിയിച്ചിരുന്നു. ട്രംപിന്റെ പോസ്റ്റുകൾ അപകടകരമാണെന്ന് പറഞ്ഞാണ് വിലക്ക്. അനിശ്ചിത കാലത്തേക്കാണ് ട്രംപിനെ വിലക്കുന്നതെന്ന് സുക്കർബർഗിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു. ട്വിറ്ററും ട്രംപിന്റെ ഹാൻഡിൽ സസ്പെൻഡ് ചെയ്തിരുന്നു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Us democrats introduce impeachment resolution against donald trump

Next Story
കാർഷിക നിയമം: സംയുക്ത പ്രതിഷേധത്തിന് പ്രതിപക്ഷ പാർട്ടികൾ
The moderation of comments is automated and not cleared manually by malayalam.indianexpress.com