എമ്മ റെൻ പിറന്നു… ശൈത്യ കാലത്തിലെ നക്ഷത്രം പോലെ …രണ്ട് ദശകത്തോളമായി എമ്മ മോക്ഷം കാത്തു ലബോറട്ടറിയിലെ ഏതോ ഒരു ശീതീകരിക്കപ്പെട്ട അറയിൽ സമാധിയിലായിരുന്നു. ഈസ്റ്റ് ടെന്നീസിയിലെ ടിന ഗിബ്‌സണും ബെഞ്ചമിനും ചേർന്നു ആ കുഞ്ഞു മാലാഖയെ ഭൂമിയിലേക്ക്‌ കൊണ്ടുവന്നു.

1992 ഒക്ടോബർ 14 മുതൽ എമ്മ എന്ന പേർ ലഭിച്ച ഭ്രൂണം ലബോറട്ടറിയിലെ ശീതീകരണിയിലായിരുന്നു എന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്തു. ലോകത്തിൽ ഏറ്റവും കൂടുതൽ കാലം ശീതീകരണിയിൽ കഴിഞ്ഞതിന് ശേഷം പിറന്ന കുഞ്ഞാണിതെന്ന് വിശ്വസിക്കപ്പെടുന്നു. അമേരിക്കയിലെ ടിന ഗിബ്സൺ, ബെഞ്ചമിൻ ദമ്പതികളാണ് ദാനം ചെയ്‌ത ഈ ഭ്രൂണത്തിൽ നിന്നും പിറന്ന കുഞ്ഞിന്റെ അവകാശികൾ.

ഈ വർഷം മാർച്ചിലാണ്‌ ശീതീകരിച്ച ഭ്രൂണം പുറത്തെടുത്തു ഐവിഎഫ് സംവിധാനം വഴി ടീനയുടെ ഗർഭപാത്രത്തിൽ നിക്ഷേപിച്ചത്. ഭ്രൂണത്തിന്റെ പഴക്കം അറിഞ്ഞപ്പോൾ അത്ഭുത സ്തബ്ധരായി എന്ന് ദമ്പതികൾ പറഞ്ഞു. “എനിക്ക് വയസ്സ് 25 ആണ്. അതുകൊണ്ട് ഏകദേശം സമപ്രായക്കാരായ ഈ ഭ്രൂണവും ഞാനും തമ്മിൽ ഗാഢമായ ബന്ധത്തിലായിരിക്കും.” ടിന പറഞ്ഞു.

എന്നാൽ 26 കാരനായ ഗിബ്സൺ കുറേകൂടി പ്രായോഗികത പ്രകടിപ്പിച്ചു. “എനിക്ക് ഒരു കുഞ്ഞു വേണമായിരുന്നു..അതിനു ലോക റെക്കോർഡ് ഉണ്ടോ ഇല്ലയോ എന്നൊന്നും ഞാൻ നോക്കിയില്ല”.

1991 ൽ ജനിച്ച ടീനക്ക് സ്വാഭാവിക ഗർഭധാരണം സാധ്യമല്ലായിരുന്നു. അതുകൊണ്ട് ദമ്പതികൾ കൃത്രിമ ഗർഭധാരണം തിരഞ്ഞെടുക്കുകയായിരുന്നു.

എമ്മ സുന്ദരമായ ഒരത്ഭുതമാണ്.. ഇക്കാലമത്രയും ഒരു ശൈത്യ ലോകത്തിലായിരുന്നുവല്ലോ അവൾ …..അതുകൊണ്ടായിരിക്കാം അവൾ ഇത്രയും സുന്ദരിയായത്…ടിന പുഞ്ചിരി തൂകി കൊണ്ട് തന്റെ സന്തോഷം പങ്കുവച്ചു.

ഈ സന്തോഷകരമായ അത്ഭുതം സമകാലിക ലോകത്തിനും പ്രതീക്ഷ നൽകുന്ന ഒന്നാണ്.. ജീവിതത്തിന്റെ തിരക്കിൽ ഒരു കുഞ്ഞിനെ തൽക്കാലം സ്വാഗതം ചെയാൻ കഴിയാത്ത ദമ്പതികൾക്ക് ഭ്രൂണം വളരെ കാലം സൂക്ഷിക്കാം എന്നതും കുഞ്ഞിനെ ആഗ്രഹിക്കുന്ന സമയത്തു മാതാപിതാക്കളാകാമെന്നതും പുതിയ കാലത്തിന്റെ പ്രതീക്ഷയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook