വിർജീന: അമേരിക്കയിലെ വിർജ്ജീനയിൽ ബേസ് ബോൾ പരിശീലനത്തിനിടെ വെടിവെയ്പ്. യുഎസ് കോൺഗ്രസിലെ മുതിർന്ന അംഗം സ്റ്റീവ് സ്കാലിസിന് വെടിയേറ്റു. റിപ്പബ്ലിക്കൻ പാർട്ടി അംഗമായ സ്കാലിസിനുൾപ്പെടെ നിരവധി പേർക്ക് വെടിവയ്പിൽ പരിക്കേറ്റു. കോൺഗ്രസ് അംഗങ്ങൾ തമ്മിലുള്ള ബേസ് ബോൾ ടൂർണമെന്റിനു മുന്നോടിയായി പരിശീലനം നടത്തുന്നതിനിടെയാണ് വെടിവെയ്പ് ഉണ്ടായത്. അജ്ഞാതനായ അക്രമി 50 റൗണ്ട് വെടിവച്ചെന്നാണ് റിപ്പോർട്ട്. അക്രമിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
