വാഷിങ്ടണ്‍: രണ്ട് പതിറ്റാണ്ട് കാലം പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ പീഡിപ്പിച്ച ബാസ്കറ്റ് ബോള്‍ പരിശീലകന് 180 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. അമേരിക്കയിലെ ഇയോണയിലാണ് ഗ്രൈഗ് സ്റ്റീഫണ്‍ എന്ന 43കാരനെയാണ് കുറ്റക്കാരനാണെന്ന് കണ്ട് ശിക്ഷിച്ചത്. 20 വര്‍ഷത്തിനിടയില്‍ ഇയാള്‍ 440 കുട്ടികളെയാണ് പീഡനത്തിന് ഇരയാക്കിയതെന്ന് വാദിഭാഗം വാദിച്ചു. വാദം അംഗീകരിച്ച കോടതി സ്റ്റീഫന്‍ പരമാവധി തടവ് ശിക്ഷ വിധിക്കുകയായിരുന്നു.
പല കുട്ടികളേയും കൊണ്ട് നഗ്ന ചിത്രങ്ങളും വീഡിയോകളും അയപ്പിക്കുകയായിരുന്നു ആദ്യപടിയായി ഇദ്ദേഹം ചെയ്തിരുന്നത്. പെണ്‍കുട്ടിയാണെന്ന വ്യാജേനെ ആയിരുന്നു ചിത്രങ്ങളും വീഡിയോകളും അയപ്പിച്ചിരുന്നത്.
പിന്നീട് മത്സരങ്ങള്‍ക്കായി യാത്ര ചെയ്യുന്ന വേളകളിലും വീഡിയോകളും ചിത്രങ്ങളും പകര്‍ത്തി. ഇയാളുടെ വീട്ടില്‍ വെച്ച് കുട്ടികളെ പീഡിപ്പിക്കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങള്‍ വീട്ടില്‍ ഒളിപ്പിച്ച ക്യാമറകളില്‍ പകര്‍ത്തുകയും ചെയ്തു. സ്റ്റീഫന്റെ ഒര ബന്ധുവാണ് ഈ ക്യാമറയും അതിലെ ദൃശ്യങ്ങളും കണ്ടെത്തി പൊലീസിനെ വിവരം അറിയിച്ചത്. തുടര്‍ന്ന് പൊലീസ് നടത്തിയ തിരച്ചിലില്‍ ഹാര്‍ഡ് ഡിസ്ക് കണ്ടെത്തുകയായിരുന്നു.
ഇതില്‍ 400ല്‍ അധികം കുട്ടുകളെ പീഡിപ്പിച്ചതിന്റെ തെളിവ് ലഭിക്കുകയായിരുന്നു.
തടവ് ശിക്ഷ 20 വര്‍ഷമായി കുറയ്ക്കണമെന്ന് സ്റ്റീഫന്റെ അഭിഭാഷകന് ആവശ്യപ്പെട്ടെങ്കിലും കോടതി ഇത് ചെവി കൊണ്ടില്ല. പ്രതി സമൂഹത്തിന് അപകടകാരിയാണെന്ന് പറഞ്ഞ കോടതി 180 വര്‍ഷം തടവ് വിധിക്കുകയായിരുന്നു,