scorecardresearch

'വരുന്നത് വമ്പന്മാർ'; ഇന്ത്യക്ക് ജെവലിൻ മിസൈലുകളും എക്സ്കാലിബർ ഷെല്ലുകളും വിൽക്കാൻ അമേരിക്ക

90 മില്യൺ ഡോളറിലധികം വില വരുന്ന ആന്റി ടാങ്ക് ജെവലിൻ മിസൈൽ സംവിധാനവും എക്സ്കാലിബർ ആർട്ടിലറി ഷെല്ലുകളും ഇന്ത്യക്ക് വിൽക്കാൻ അനുമതി

90 മില്യൺ ഡോളറിലധികം വില വരുന്ന ആന്റി ടാങ്ക് ജെവലിൻ മിസൈൽ സംവിധാനവും എക്സ്കാലിബർ ആർട്ടിലറി ഷെല്ലുകളും ഇന്ത്യക്ക് വിൽക്കാൻ അനുമതി

author-image
WebDesk
New Update
Excalibur artillery shells Javelin anti tank system

(Credit: https://www.rtx.com/raytheon)

വാഷിംഗ്ടൺ: ഇന്ത്യയുമായുള്ള ആയുധ വിൽപ്പനയിൽ നിർണായക ചുവടുവെപ്പുമായി അമേരിക്ക. 90 ദശലക്ഷം ഡോളറിലധികം (ഏകദേശം 750 കോടി രൂപ) വില വരുന്ന ആന്റി ടാങ്ക് ജെവലിൻ മിസൈൽ സംവിധാനവും എക്സ്കാലിബർ ആർട്ടിലറി ഷെല്ലുകളും അനുബന്ധ ഉപകരണങ്ങളും ഇന്ത്യക്ക് വിൽക്കാൻ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് അനുമതി നൽകി. 

Advertisment

47.1 ദശലക്ഷം ഡോളർ (ഏകദേശം 392 കോടി രൂപ) ചെലവ് പ്രതീക്ഷിക്കുന്ന എം982എ1 എക്സ്കാലിബർ പ്രിസിഷൻ-ഗൈഡഡ് ആർട്ടിലറി ഷെല്ലുകളും അനുബന്ധ ഉപകരണങ്ങളും, 45.7 ദശലക്ഷം ഡോളർ (ഏകദേശം 380 കോടി രൂപ) വില വരുന്ന ജെവലിൻ മിസൈലുകളും ഇന്ത്യക്ക് വിൽക്കാൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് തീരുമാനിച്ചതായി പ്രതിരോധ സുരക്ഷാ സഹകരണ ഏജൻസി (ഡിഎസ്‌സിഎ) പ്രസ്താവനയിൽ അറിയിച്ചു.

Also Read: ഓപ്പറേഷൻ സിന്ദൂരിനുശേഷം റാഫേലിനെതിരെ ചൈന തെറ്റായ പ്രചാരണം നടത്തിയെന്ന് യുഎസ് റിപ്പോർട്ട്

വിൽപ്പനയുമായി ബന്ധപ്പെട്ട സർട്ടിഫിക്കേഷൻ പ്രതിരോധ സുരക്ഷാ സഹകരണ ഏജൻസി യുഎസ് കോൺഗ്രസിന് കൈമാറി. ഈ ആയുധങ്ങളിലൂടെ നിലവിലുള്ളതും ഭാവിയിൽ സംഭവിക്കാൻ ഇടയുള്ളതുമായ ഭീഷണികളെ നേരിടുന്നതിനുള്ള ഇന്ത്യയുടെ ശേഷി വർധിപ്പിക്കുമെന്ന് ഡിഎസ്‌സിഎ അറിയിച്ചു. 

Advertisment

Also Read: ജെഫ്രി എപ്സ്റ്റീൻ ഫയലുകൾ പുറത്തുവിടാനുള്ള ബില്ലിൽ ഒപ്പിട്ട് ഡൊണാൾഡ് ട്രംപ്

ഒരാൾക്കു തന്നെ വഹിക്കാനും വിക്ഷേപിക്കാനും സാധിക്കുന്ന ആന്റി ടാങ്ക് മിസൈലാണ് ജെവലിൻ. 100 എഫ്‌ജിഎം-148 ജെവലിൻ റൗണ്ടുകൾ, ഒരു ജെവലിൻ ഫ്ലൈ-ടു-ബൈ മിസൈൽ, 25 ലൈറ്റ് വെയിറ്റ് കമാൻഡ് ലോഞ്ച് യൂണിറ്റുകൾ എന്നിവയാണ് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നത്. ടാങ്കുകൾ, ബങ്കറുകൾ, ഗുഹകൾ തുടങ്ങി ഒന്നിലധികം ലക്ഷ്യങ്ങൾക്കെതിരെ ഉപയോഗിക്കാവുന്ന, 'ഫയർ-ആൻഡ്-ഫൊർഗെറ്റ്' (വിക്ഷേപിച്ച ശേഷം ലക്ഷ്യസ്ഥാനം തേടിപ്പോകുന്ന) തരത്തിലുള്ള മീഡിയം റേഞ്ച് മിസൈലാണിത്.

The US Marine Corps prepare an Excalibur 155 mm projectile round on Fire Base Bell, Iraq, while conducting fire missions. (File Photo: US Marine Corps)
(File Photo: US Marine Corps)

40 മുതൽ 57 കിലോമീറ്റർ വരെ ദൂരപരിധിയുള്ളവയാണ് എക്സ്കാലിബർ ഷെല്ലുകൾ. ലക്ഷ്യസ്ഥാനത്ത് കൃത്യമായ പ്രഹരം ഏൽപ്പിക്കാൻ സാധിക്കുന്നവയാണ്. ബോഫോഴ്‌സ്, എം777 ഹോവിറ്റ്‌സർ, കെ9 വജ്ര, ധനുഷ് തുടങ്ങി ഇന്ത്യൻ സൈന്യത്തിന്റെ കൈവശമുള്ള എല്ലാ 155 എംഎം ആർട്ടിലറി ഗണ്ണുകളിൽ നിന്ന് എക്സ്കാലിബർ തൊടുക്കാനാവും. 2019-ൽ കരസേന ഏകദേശം 600 റൗണ്ട് എക്സ്കാലിബർ ഷെല്ലുകൾ സംഭരിച്ചിരുന്നു.

Read More: നേപ്പാളിൽ വീണ്ടും 'ജെൻ സി' പ്രതിഷേധം; വിവിധയിടങ്ങളിൽ കർഫ്യൂ

Indian Army India Us

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: