സൊ​നോ​മ: ക​ലി​ഫോ​ർ​ണി​യ​യി​ലെ വൈ​ൻ കൗ​ണ്ടി​യി​ൽ പ​ട​ർ​ന്ന വൻ കാട്ടുതീയിൽ പത്ത് പേർ വെന്തുമരിച്ചതായി റിപ്പോർട്ട്. 1500 ലധികം കെട്ടിടങ്ങളും വീടുകളും കത്തി നശിച്ചതായാണ് വിവരം. നിയന്ത്രണാതീതമായ തീ കൂടുതൽ സ്ഥലത്തേക്ക് വ്യാപിക്കുകയാണ്.

ഇതേ തുടർന്ന് ഇവിടെ നിന്നും 20000 പേരെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. സൊ​നോ​മ, നാ​പ, മെ​ൻ​ഡോ​സി​നോ, യു​ബ എന്നീ പ്രദേശങ്ങളിലാണ് കാട്ടുതീ കൂടുതൽ അപകടം വിതച്ചത്. ഞായറാഴ്ച രാത്രിയിൽ പടർന്നുപിടിച്ച തീയാണ് പത്ത് പേരുടെ ജീവൻ അപഹരിച്ച് മുന്നോട്ട് നീങ്ങുന്നത്.

സൊനോമയിലാണ് തീ ഏറ്റവുമധികം നാശം വിതച്ചത്. ഏഴ് പേർ ഇവിടെ തീയിൽപെട്ട് മരിച്ചു. മ​ര​ണ​സം​ഖ്യ ഇ​നി​യും ഉ​യ​രാ​ണ് സാ​ധ്യ​ത​യെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. കാ​ട്ടു തീ​യി​ൽ 10,000 ഏ​ക്ക​ർ ഭൂ​മി പൂ​ര്‍​ണ​മാ​യി ക​ത്തി​ന​ശി​ച്ചെ​ന്ന് അ​ഗ്നി​ശ​മ​ന​സേ​ന​യു​ടെ വെ​ബ്സൈ​റ്റി​ൽ അ​റി​യി​ച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook