സോൾ: ഉത്തരകൊറിയയുടെ മിസൈൽ പ്രയോഗത്തിന് പിന്നാലെ രണ്ട് യുഎസ് പോർവിമാനങ്ങളുടെ സഹകരണത്തോടെ വ്യോമാഭ്യാസം നടത്തിയതായി ദക്ഷിണ കൊറിയൻ സേന. ആണവായുധം പ്രയോഗിക്കാൻ സാധിക്കുന്ന സൂപ്പർസോണിക് വിമാനങ്ങളായ യുഎസ് ബി1-ബി എന്ന വിമാനവും എഫ്-35ബി ജെറ്റുമാണ് ആകാശത്ത് വട്ടമിട്ട് പറന്ന അമേരിക്കൻ വിമാനങ്ങൾ.

ഇതിന് പുറമേ ദക്ഷിണ കൊറിയയുടെ ഫൈറ്റർ വിമാനങ്ങളും ഇതിൽ പങ്കെടുത്തു. ഭയപ്പെടുത്താൻ ശ്രമിച്ചാൽ തക്കതായ പ്രതികരണം നൽകുമെന്നാണ് പിന്നീട് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ട്വീറ്റ് ചെയ്തത്. നോർത്ത് കൊറിയയോട് സംസാരിച്ചല്ല ഉത്തരം നൽകേണ്ടതെന്ന് കഴിഞ്ഞ ദിവസം ട്രംപ് പറഞ്ഞിരുന്നു.

കാൽ നൂറ്റാണ്ടിലേറെയായി ഉത്തര കൊറിയയുമായി സൗഹാർദ്ദത്തിലാണ് അമേരിക്കയെന്നും, ധാരാളം പണം നൽകിയിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു. അതേസമയം, അമേരിക്കയും ഉത്തര കൊറിയയും തമ്മിൽ നയതന്ത്ര പരിഹാര സാധ്യതകൾ അവസാനിച്ചിട്ടില്ലെന്ന് പിന്നീട് യുഎസ് ഡിഫൻസ് സെക്രട്ടറി മാധ്യമങ്ങളോട് വിശദീകരിച്ചു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ