scorecardresearch
Latest News

ചൈനയല്ല, അമേരിക്കയാണ് നിലവിൽ ഇന്ത്യയുടെ മികച്ച വ്യാപാര പങ്കാളി

ഇരുരാജ്യങ്ങളും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ അവരുടെ സാമ്പത്തിക ബന്ധങ്ങളെ പുതിയ തലത്തിലേക്ക് കൊണ്ടുപോകുമെന്ന് വ്യാപാര വിദഗ്ധർ പറയുന്നു

ചൈനയല്ല, അമേരിക്കയാണ് നിലവിൽ ഇന്ത്യയുടെ മികച്ച വ്യാപാര പങ്കാളി

ന്യൂഡൽഹി: വാണിജ്യ മന്ത്രാലയത്തിന്റെ 2018-19 ലെ ഡേറ്റ പ്രകാരം ചൈനയെ മറികടന്ന് അമേരിക്ക ഇന്ത്യയുടെ മികച്ച വ്യാപാര പങ്കാളിയായി മാറി. ഈ കാലയളവിൽ യുഎസും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 87.95 ബില്യൺ യുഎസ് ഡോളറാണ്. ചൈനയുമായുള്ളത് 87.07 ബില്യൺ ഡോളറാണ്.

ഇരുരാജ്യങ്ങളും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ അവരുടെ സാമ്പത്തിക ബന്ധങ്ങളെ പുതിയ തലത്തിലേക്ക് കൊണ്ടുപോകുമെന്ന് വ്യാപാര വിദഗ്ധർ പറയുന്നു. ഇരു രാജ്യങ്ങളുടേയും വ്യാപാര തർക്കങ്ങൾ പരിഹരിക്കുന്നതിന് സ്വതന്ത്ര വ്യാപാര കരാർ വലിയ രീതിയിൽ സഹായിക്കുമെന്ന് അമേരിക്കൻ ബിസിനസ് അഡ്വക്കസി ഗ്രൂപ്പ് അഭിപ്രായപ്പെടുന്നതായി വാർത്താ ഏജൻസിയായ പി‌ടി‌ഐ റിപ്പോർട്ട് ചെയ്യുന്നു.

Read More: ഇന്ത്യയുമായി വ്യാപാരം ചർച്ച ചെയ്യും, സ്വീകരിക്കാൻ ഒരു കോടിയോളം ആളുകൾ എത്തും: ഡോണൾഡ് ട്രംപ്

ഇന്ത്യയ്ക്ക് വ്യാപാര മിച്ചമുള്ള ചുരുക്കം ചില രാജ്യങ്ങളിൽ ഒന്നാണ് അമേരിക്ക. 2018-19 ൽ മാത്രം ഇന്ത്യക്ക് 16.85 ബില്യൺ മിച്ചമുണ്ടായിരുന്നു.

അതേസമയം, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നാളെ ഇന്ത്യയിലെത്തും. ഫെബ്രുവരി 24, 25 തീയതികളിലാണ് അദ്ദേഹത്തിന്റെ ഇന്ത്യാ സന്ദർശനം. ട്രംപിനെ സ്വീകരിക്കുന്നതിനായി വലിയ ഒരുക്കങ്ങളാണ് നടത്തിയിട്ടുള്ളത്. നിലവിൽ വ്യാപാര കരാർ ഒപ്പിടാൻ പദ്ധതിയില്ലെങ്കിലും തന്റെ ഇന്ത്യാ സന്ദർശന വേളയിൽ ട്രംപ് കരാറിനെ കുറിച്ച് ചർച്ച ചെയ്തേക്കാമെന്നാണ് റിപ്പോർട്ടുകൾ.

Read More: സി‌എ‌എ, എൻ‌ആർ‌സി: മതസ്വാതന്ത്ര്യത്തെക്കുറിച്ച് ട്രംപ് മോദിയുമായി ചർച്ച നടത്തും

ഇന്ത്യയുമായി വലിയ വ്യാപാര കരാർ ഉണ്ടാവില്ലെന്ന് ട്രംപ് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. നവംബറിലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനു മുൻപ് കരാർ ഒപ്പുവയ്ക്കില്ലെന്നാണ് ട്രംപ് പറഞ്ഞത്. ഇന്ത്യ, യുഎസിനോടു വേണ്ട രീതിയിൽ പെരുമാറുന്നില്ലെന്നതാണ് വ്യാപാര കരാറിനു തടസമായി ട്രംപ് സൂചിപ്പിച്ചത്. ഇന്ത്യ ചുമത്തുന്ന ഉയർന്ന ഇറക്കുമതി തീരുവയാണ് യുഎസിന്റെ പ്രധാന പ്രശ്നം.

എന്നാൽ പ്രതിരോധ മേഖലയിൽ കര, നാവിക സേനകൾക്കായി 24 ഹെലികോപ്റ്റർ വാങ്ങാനുള്ള കരാർ ട്രംപിന്റെ ഇന്ത്യാ സന്ദർശനവേളയിൽ ഒപ്പുവയ്ക്കുമെന്നാണ് സർക്കാർ വൃത്തങ്ങളിൽനിന്നും ലഭിക്കുന്ന വിവരം.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Us becomes indias top trading partner