Latest News

ചൈനീസ് ആപ്പുകൾ നിരോധിച്ച ഇന്ത്യയുടെ തീരുമാനത്തെ പിന്തുണച്ച് അമേരിക്ക

ഇന്ത്യയുടെ തീരുമാനം ദേശീയസുരക്ഷയ്ക്ക് വലിയ സഹായമാകുമെന്ന് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞു

Apps ban, Chinese apps, Chinese apps ban, Mike Pompeo, India-China stand-off, China, Ladakh, Galwan, Indian Express

ന്യൂഡൽഹി: ചൈനീസ് ആപ്പുകള്‍ നിരോധിച്ച ഇന്ത്യയുടെ തീരുമാനത്തിന് പിന്തുണയുമായി അമേരിക്ക. ഇന്ത്യയുടെ തീരുമാനം ദേശീയസുരക്ഷയ്ക്ക് വലിയ സഹായമാകുമെന്ന് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞു. “ചില മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ഇന്ത്യ നിരോധിക്കുന്നത് ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. ഇന്ത്യയുടെ സമഗ്രതയും ദേശീയ സുരക്ഷയും ഈ നടപടിയിലൂടെ വര്‍ധിക്കും,” പോംപിയോ മാധ്യമങ്ങളോട് പറഞ്ഞു.

ചൈനയുമായുള്ള അതിർത്തി തർക്കത്തിന് പിന്നാലെ 59 ചൈനീസ് മൊബൈൽ ആപ്ലിക്കേഷൻസാണ് കേന്ദ്ര സർക്കാർ നിരോധിച്ചത്. ടിക്ടോക്ക്, യുസി ബ്രൗസർ ഹലോ, എക്സെൻഡർ, യൂക്യാം ഉൾപ്പടെയുള്ള ആപ്ലിക്കേഷൻസ് കേന്ദ്രം നിരോധിച്ചിട്ടുണ്ട്. ചൈനീസ് ആപ്ലിക്കേഷൻസ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും പ്രതിഷേധം ശക്തമായിരുന്നു.

Read More: India bans TikTok and 58 other apps: നിരോധിച്ച ചൈനീസ്‌ ആപ്പുകള്‍ ഇവയൊക്കെ; പൂര്‍ണ്ണ പട്ടിക

ജനപ്രിയ ആപ്ലിക്കേഷൻസായ ടിക് ടോക്, ഷെയർഇറ്റ്, യുസി ബ്രൗസർ, ഹലോ, ലൈക്കീ, യൂക്യാം മേക്ക്അപ്പ്, വീചാറ്റ്, വിഗോ വീഡിയോ ഉൾപ്പടെ 59 ആപ്ലിക്കേഷൻസാണ് നിരോധിച്ചിരിക്കുന്നത്. ഇന്ത്യയുടെ പരമാധികാരത്തിനും സമഗ്രതയ്ക്കും ദേശീയ സുരക്ഷയ്ക്കും പ്രതിരോധത്തിനും ആത്യന്തികമായി തടസ്സമാകുന്ന വിഷയങ്ങൾ വലിയ ആശങ്കയാണെന്നും ഇതിൽ അടിയന്തര നടപടി ആവശ്യമാണെന്നും കേന്ദ്രം പറയുന്നു.

“ഡാറ്റാ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളിലും 130 കോടി ഇന്ത്യക്കാരുടെ സ്വകാര്യത പരിരക്ഷിക്കുന്നതിലും ആശങ്കയുണ്ട്. ഇത്തരം ആശങ്കകൾ നമ്മുടെ രാജ്യത്തിന്റെ പരമാധികാരത്തിനും സുരക്ഷയ്ക്കും ഭീഷണിയാണെന്ന് അടുത്തിടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇന്ത്യയ്ക്ക് പുറത്ത് സ്ഥലങ്ങളുള്ള സെർവറുകളിലേക്ക് ഉപയോക്താക്കളുടെ ഡാറ്റ അനധികൃതമായി മോഷ്ടിക്കുന്നതിനും രഹസ്യമായി കൈമാറുന്നതിനുമായി ആൻഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളിൽ ലഭ്യമായ ചില മൊബൈൽ ആപ്ലിക്കേഷനുകൾ ദുരുപയോഗം ചെയ്യുന്നതിനെക്കുറിച്ചുള്ള അനേകം റിപ്പോർട്ടുകൾ വിവര സാങ്കേതിക മന്ത്രാലയത്തിന് വ്യത്യസ്ത ഉറവിടങ്ങളിൽനിന്ന് നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട്.” ഇക്കാരണത്താലാണ് ആപ്ലിക്കേഷനുകൾ നിരോധിക്കുന്നത് എന്നായിരുന്നു കേന്ദ്രത്തിന്റെ വിശദീകരണം.

ഈ ആപ്ലിക്കേഷനുകള്‍ വിലക്കുകയോ അവയുടെ ഉപയോഗം സംബന്ധിച്ച് ഉപയോക്താക്കള്‍ക്ക് നിര്‍ദേശം നല്‍കുകയോ ചെയ്യണം എന്ന് ഇന്ത്യയിലെ രഹസ്യാന്വേഷണ ഏജന്‍സികള്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കിയതിനെതുടര്‍ന്നാണ്‌ നിരോധനം.

Read More in English: US backs app ban; China chill prompts pushback elsewhere too

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Us backs app ban china chill prompts pushback elsewhere too

Next Story
തൂത്തുക്കുടി കസ്റ്റഡി മരണം: എസ്ഐ അറസ്റ്റിൽ; പൊലീസുകാർക്കെതിരേ കൊലക്കുറ്റം ചുമത്തിtamil nadu custodial death, തൂത്തുക്കുടി, jeyaraj bennix, jeyaraj bennix death, കസ്റ്റഡി മരണം, tamil nadu police brutality, thoothukudi police, sathankulam, tamil nadu father son death case
The moderation of comments is automated and not cleared manually by malayalam.indianexpress.com