scorecardresearch

ഇറാനിലെ ഇന്ത്യക്കാർ അടിയന്തരമായി രാജ്യം വിടണം; നിർദ്ദേശവുമായി എംബസി

വിമാനങ്ങൾ ഉൾപ്പെടെ ലഭ്യമായ ഗതാഗത മാർഗങ്ങളിലൂടെ ഉടൻ മടങ്ങാൻ ബുധനാഴ്ച പുറപ്പെടുവിച്ച നിർദ്ദേശത്തിൽ എംബസി ആവശ്യപ്പെട്ടു

വിമാനങ്ങൾ ഉൾപ്പെടെ ലഭ്യമായ ഗതാഗത മാർഗങ്ങളിലൂടെ ഉടൻ മടങ്ങാൻ ബുധനാഴ്ച പുറപ്പെടുവിച്ച നിർദ്ദേശത്തിൽ എംബസി ആവശ്യപ്പെട്ടു

author-image
WebDesk
New Update
Iran Protest

ചിത്രം: എക്സ്

ഡൽഹി: അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം മുറുകുന്ന സാഹചര്യത്തിൽ, ഇറാനിലുള്ള ഇന്ത്യൻ പൗരന്മാരോട് അടിയന്തരമായി രാജ്യം വിടാൻ നിർദ്ദേശിച്ച് ഇന്ത്യൻ എംബസി. കൊമേഴ്‌സ്യൽ വിമാനങ്ങൾ ഉൾപ്പെടെ ലഭ്യമായ ഗതാഗത മാർഗങ്ങളിലൂടെ ഉടൻ മടങ്ങാനാണ് ബുധനാഴ്ച പുറപ്പെടുവിച്ച നിർദ്ദേശത്തിൽ എംബസി ആവശ്യപ്പെട്ടിരിക്കുന്നത്.

Advertisment

വിദ്യാർത്ഥികൾ, ബിസിനസുകാർ, തീർത്ഥാടകർ, വിനോദസഞ്ചാരികൾ തുടങ്ങി ഇറാനിലുള്ള എല്ലാ ഇന്ത്യൻ പൗരന്മാർക്കും നിർദ്ദേശം ബാധകമാണ്. നിലവിൽ ഏകദേശം 10,000 ഇന്ത്യക്കാർ ഇറാനിലുണ്ടെന്നാണ് എംബസിയുടെ കണക്ക്.

Also Read: ഇറാനിലെ പ്രതിഷേധക്കാരെ തൂക്കിലേറ്റിയാൽ ശക്തമായ തിരിച്ചടി: മുന്നറിയിപ്പുമായി ഡൊണാൾഡ് ട്രംപ്

ഇറാനിൽ ഭരണകൂടത്തിനെതിരെ നടക്കുന്ന പ്രതിഷേധങ്ങൾക്ക് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇന്ത്യയുടെ സുരക്ഷാ നീക്കം. സഹായം ഉടൻ എത്തും എന്ന് പ്രതിഷേധക്കാർക്ക് ട്രംപ് ഉറപ്പുനൽകിയതോടെ മേഖലയിലെ രാഷ്ട്രീയ സാഹചര്യം കൂടുതൽ സങ്കീർണ്ണമായിരിക്കുകയാണ്.

Also Read: അമേരിക്കയ്ക്ക് മറുപടിയുമായി ഇറാൻ ;യുദ്ധത്തിന് തയ്യാറെന്ന് വിദേശകാര്യ മന്ത്രി, 646 മരണം

ലഭ്യമായ മാർഗങ്ങളിലൂടെ എത്രയും വേഗം ഇന്ത്യയിലേക്ക് മടങ്ങാനും, ഇറാനിലെ പ്രതിഷേധങ്ങൾ നടക്കുന്ന സ്ഥലങ്ങളിൽ നിന്ന് ഇന്ത്യൻ പൗരന്മാർ പൂർണ്ണമായും വിട്ടുനിൽക്കണമെന്നും എംബസി നിർദേശം നൽകിയിട്ടുണ്ട്. ഇതുവരെ എംബസിയിൽ പേര് വിവരങ്ങൾ രജിസ്റ്റർ ചെയ്യാത്തവർ ഉടൻ തന്നെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് വിവരങ്ങൾ കൈമാറണമെന്നും നിർദേശത്തിൽ പറയുന്നു. മേഖലയിലെ സുരക്ഷാ സാഹചര്യം നിരന്തരം നിരീക്ഷിച്ചു വരികയാണെന്നും പൗരന്മാരുടെ സുരക്ഷയ്ക്കാണ് മുൻഗണന നൽകുന്നതെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

Read More: ഇറാനുമായി വ്യാപാര ബന്ധമുള്ള രാജ്യങ്ങൾക്ക് 25 ശതമാനം അധിക നികുതി; കടുത്ത പ്രഖ്യാപനവുമായി ഡൊണാൾഡ് ട്രംപ്

India Donald Trump Iran

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: