വാഷിങ്ടൺ: വിമത മേഖലയിൽ വീണ്ടും സിറിയൻ സർക്കാർ രാസായുധം പ്രയോഗിച്ചെന്ന കുറ്റപ്പെടുത്തലുമായി അമേരിക്ക രംഗത്ത്. ദോമ നഗരത്തിൽ ഈ ആക്രമണത്തെ തുടർന്ന് പന്ത്രണ്ടിലധികം കുട്ടികൾ മാത്രം കൊല്ലപ്പെട്ടെന്നാണ് അമേരിക്ക സ്ഥിരീകരിച്ചിരിക്കുന്നത്.

സംഭവത്തിന് പിന്നിൽ സിറിയൻ പ്രസിഡന്റ് ബാഷർ അൽ അസദാണെന്ന് യൂറോപ്യൻ യൂണിയനും കുറ്റപ്പെടുത്തി. ആക്രമണത്തിൽ ആകെ 70 ഓളം പേർ മരിച്ചതായാണ് വിവരം. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ സ്ഥിരീകരണം ഉണ്ടായിട്ടില്ല.

സിറിയയിലെ കിഴക്കൻ പ്രവിശ്യയിലെ വിമതരുടെ ഏറ്റവും ശക്തമായ സ്വാധീന സ്ഥലമാണ് ദോമ. അതേസമയം സിറിയൻ സർക്കാരും റഷ്യയും ഈ വാർത്ത നിഷേധിച്ച് രംഗത്ത് വന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ