വാഷിങ്​ടൺ: ജമ്മു കശ്​മീരിലെ പുൽവാമയിൽ 44 സൈനികരുടെ ജീവൻ നഷ്​ടമായ ഭീകരാക്രമണത്തെ​ അപലപിച്ച് അമേരിക്ക. എല്ലാ തരത്തിലുമുള്ള തീവ്രവാദി സംഘടനകൾക്കും സുരക്ഷിത താവളമൊരുക്കി പിന്തുണ നൽകുന്ന നടപടി പാകിസ്​താൻ അടിയന്തരമായി അവസാനിപ്പിക്കണമെന്ന്​ ​​വൈറ്റ്​ ഹൗസ്​ ആവശ്യപ്പെട്ടു.

പാക്കിസ്ഥാന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദ് ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. ഇന്ത്യയ്ക്ക് എല്ലാവിധ പിന്തുണയും അമേരിക്കയുടെ ഭാഗത്ത് നിന്ന് ഉണ്ടെന്ന് വൈറ്റ് ഹൗസ് പ്രെസ് സെക്രട്ടറി സാറാ സാന്‍ഡേഴ്സ് അറിയിച്ചു. ‘ഇന്ത്യയുമായുളള അമേരിക്കയുടെ സഹകരണവും ഭീകരവാദവിരുദ്ധ പ്രവര്‍ത്തനങ്ങളുടേയും ശക്തി കൂട്ടുക മാത്രമാണ് ഈ ആക്രമണം കൊണ്ട് ഉണ്ടാവുന്നത്,’ സാന്‍ഡേഴ്സ് പറഞ്ഞു.

‘അപരിഷ്കൃതമായ ഈ ആക്രമണത്തില്‍ പെട്ട ഇരകളുടേയും അവരുടെ കുടുംബത്തിന്റേയും ഇന്ത്യന്‍ ജനതയുടേയും ദുഖത്തില്‍ ഞങ്ങളും പങ്കുചേരുന്നു,’ വൈറ്റ് ഹൗസ് പ്രെസ് സെക്രട്ടറി പറഞ്ഞു.
പു​ൽ​വാ​മ ജി​ല്ല​യി​ലെ അ​വ​ന്തി​പോ​ര​യി​ൽ സി​ആ​ർ​പി​എ​ഫ് സം ​ഘ​ത്തി​ന്‍റെ വാ​ഹ​ന​വ്യൂ​ഹ​ത്തി​നു നേ​ർ​ക്ക് ഭീ​ക​ര​ർ ന​ട​ത്തി​യ ചാ​വേ​ർ ആ​ക്ര​മ​ണ​ത്തി​ൽ 44 ജ​വാ​ൻ​മാ​രാ​ണു കൊ​ല്ല​പ്പെ​ട്ട​ത്. ജ​വാ​ൻ​മാ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന ബ​സു​ക ൾ​ക്കു നേ​ർ​ക്ക് 350 കി​ലോ സ്ഫോ​ട​ക​വ​സ്തു​ക്ക​ൾ നി​റ​ച്ച സ്കോ​ർ​പി​യോ ഇ​ടി​ച്ചു​ക​യ​റ്റി​യാ​യി​രു​ന്നു ആ​ക്ര​മ​ണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook