വാഷിങ്ൺ: ദിവസങ്ങളായി മാലിദ്വീപിൽ തുടരുന്ന അടിയന്തിരാവസ്ഥ പിൻവലിക്കാൻ മാലിദ്വീപിന് മേൽ അമേരിക്കൻ സമ്മർദ്ദം. അമേരിക്കയുടെ വിദേശകാര്യ വകുപ്പ് ഇക്കാര്യം മാലിദ്വീപ് പ്രസിഡന്റ് അബ്ദുല്ല യമീനുമായി സംസാരിച്ചു.

മാലിദ്വീപ് മുൻ വിദേശകാര്യ മന്ത്രി അഹമ്മദ് നസീം അമേരിക്കൻ വിദേശകാര്യ പ്രതിനിധികളുമായി മാർച്ച് 15 ന് വാഷിങ്ണിൽ ചർച്ച നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അബ്ദുല്ല യമീനുമേൽ അമേരിക്ക സമ്മർദ്ദം ശക്തിപ്പെടുത്തിയത്.

രാജ്യാന്തര രംഗത്ത് പ്രവർത്തിക്കുന്ന റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേർസ് എന്ന സംഘടന മാലിദ്വീപ് സർക്കാരിനോട് തടവിൽ വച്ചിരിക്കുന്ന മാധ്യമപ്രവർത്തകരെ സ്വതന്ത്രരാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിപക്ഷ ആഭിമുഖ്യമുളള രാജ ടിവിയിലെ മാധ്യമപ്രവർത്തകരെയാണ് സർക്കാർ തടവിൽ വച്ചിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ