ന്യൂഡൽഹി: കോവിഡ് 19-നെതിരായ ഇന്ത്യയുടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യയ്ക്ക് 30 ലക്ഷം ഡോളർ സഹായം വാഗ്ദാനം ചെയ്ത് അമേരിക്ക. ഇതിന് മുമ്പ് ഈ മാസം ആദ്യം 2.9 ദശലക്ഷം ഡോളർ അനുവദിച്ചിരുന്നു. അധിക ധനസഹായം കോവിഡ് -19 നുള്ള ഇന്ത്യയുടെ പ്രതിരോധത്തെ കൂടുതൽ സഹായിക്കുമെന്ന് ഇന്ത്യയിലെ യുഎസ് അംബാസഡർ കെന്നത്ത് ജസ്റ്റർ പറഞ്ഞു.
“കോവിഡ് -19 നെ നേരിടാനുള്ള നിരന്തരമായ ശ്രമങ്ങളിൽ ഇന്ത്യയെ പിന്തുണയ്ക്കുന്നതിനുള്ള ഈ അധിക ധനസഹായം അമേരിക്കയും ഇന്ത്യയും തമ്മിൽ ശക്തമായി തുടരുന്ന പങ്കാളിത്തത്തിന്റെ മറ്റൊരു ഉദാഹരണമാണ്,” യുഎസ് എംബസി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
Read More: എന്തുകൊണ്ട് ട്വിറ്ററിൽ മോദിയെ അൺഫോളോ ചെയ്തു? വൈറ്റ് ഹൗസിന്റെ വിശദീകരണം
“എവിടെയെങ്കിലുമുള്ള പകര്‍ച്ചവ്യാധി ഭീഷണിക്ക് എല്ലായിടത്തും ഭീഷണി ഉയര്‍ത്താന്‍ കഴിയും. അതുകൊണ്ട് യുഎസ് മറ്റു ദാതാക്കളോടും കോവിഡ് 19-നെതിരായ ആഗോളശ്രമങ്ങള്‍ക്ക് സംഭാവന നല്‍കണമെന്ന് ആവശ്യപ്പെടുന്നു,” യുഎസ് എംബസി പ്രസ്താവനയില്‍ പറയുന്നു.
കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ദ യുഎസ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡെവലപ്മെന്റ് (യുഎസ്എഐഡി) ഇതുവരെ 5.9 മില്യണ്‍ ഡോളറാണ് നല്‍കിയിട്ടുള്ളത്. ഏപ്രിൽ 16 നാണ് യുഎസ് സർക്കാർ അധിക സഹായത്തിനുള്ള പ്രഖ്യാപനം നടത്തിയത്.
ബഹല്‍ പദ്ധതിക്കായി ഇന്ത്യന്‍ സര്‍ക്കാരുമായി യോജിച്ച് ഈ ഫണ്ടുകള്‍ ഉപയോഗിക്കാമെന്ന് യുഎസ് എംബസിയില്‍ നിന്നുളള ഒരു പ്രസ്താവനയില്‍ പറഞ്ഞിരുന്നു. പൊതുജനാരോഗ്യരംഗത്ത് ഉഭകക്ഷി സഹായം വാഗ്ദാനം ചെയ്യുന്ന ലോകത്തെ ഏറ്റവും വലിയ ദാതാക്കളില്‍ ഒന്നാണ് യുഎസ്. ഇന്ത്യയ്ക്ക് യുഎസ്എഐഡി, ആരോഗ്യ- ഹ്യൂമന്‍ സര്‍വീസ് ഏജന്‍സികള്‍, സെന്റര്‍ഫോര്‍ ഡിസീസ് ആന്‍ഡ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷന്‍, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് എന്നിവ വഴി 1.4 ബില്യണ്‍ ഡോളറിലധികം ആരോഗ്യ സഹായം യുഎസ് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ഇരുപപതു വര്‍ഷത്തിനുള്ളില്‍ ഇതുവരെ 2.8 ബില്യണ്‍ ഡോളറാണ് ലഭിച്ചിട്ടുളള സഹായം.
Read in English: US announces additional $3 million grant to India in Covid-19 fight