scorecardresearch

സിറിയയിലെ ഐഎസ് ഭീകരകേന്ദ്രങ്ങളിൽ യുഎസിന്റെയും സഖ്യകക്ഷികളുടെയും വ്യോമാക്രമണം

അമേരിക്കയുടെ എഫ്-15, എ-10 യുദ്ധവിമാനങ്ങൾ, എസി-130 ഗൺഷിപ്പുകൾ, എംക്യു-9 ഡ്രോണുകൾ എന്നിവയ്ക്ക് പുറമെ ജോർദാന്റെ എഫ്-16 വിമാനങ്ങളും ഈ സംയുക്ത ആക്രമണത്തിൽ പങ്കുചേർന്നു

അമേരിക്കയുടെ എഫ്-15, എ-10 യുദ്ധവിമാനങ്ങൾ, എസി-130 ഗൺഷിപ്പുകൾ, എംക്യു-9 ഡ്രോണുകൾ എന്നിവയ്ക്ക് പുറമെ ജോർദാന്റെ എഫ്-16 വിമാനങ്ങളും ഈ സംയുക്ത ആക്രമണത്തിൽ പങ്കുചേർന്നു

author-image
WebDesk
New Update
air strike

യുഎസ് വ്യോമാക്രമണം

ഡമാസ്കസ്: സിറിയയിലുടനീളമുള്ള ഐഎസ് ഭീകരകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് അമേരിക്കയും സഖ്യകക്ഷികളും വ്യോമാക്രമണം നടത്തി. മൂന്ന് അമേരിക്കൻ പൗരന്മാരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന് തിരിച്ചടിയായാണ് ശനിയാഴ്ച രാത്രി അമേരിക്ക ഈ കടുത്ത നടപടി സ്വീകരിച്ചത്. സൈനിക നടപടിക്ക് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണ് നേരിട്ട് ഉത്തരവിട്ടതെന്ന് യുഎസ് സൈനിക വക്താക്കൾ അറിയിച്ചു. കഴിഞ്ഞ ഡിസംബർ 13-ന് പാൽമിറയിൽ യുഎസ് സേനയ്ക്ക് നേരെ ഉണ്ടായ ഐഎസ് ആക്രമണത്തിന് മറുപടിയായാണ് പുതിയ നീക്കം.

Advertisment

Also Read: ഇറാനിൽ പ്രതിഷേധക്കാർക്ക് വധശിക്ഷാ മുന്നറിയിപ്പ്; 72 മരണം, 2300-ലേറെപ്പേർ തടവിൽ

അമേരിക്കയുടെ എഫ്-15, എ-10 യുദ്ധവിമാനങ്ങൾ, എസി-130 ഗൺഷിപ്പുകൾ, എംക്യു-9 ഡ്രോണുകൾ എന്നിവയ്ക്ക് പുറമെ ജോർദാന്റെ എഫ്-16 വിമാനങ്ങളും ഈ സംയുക്ത ആക്രമണത്തിൽ പങ്കുചേർന്നു. സിറിയയിലുടനീളമുള്ള മുപ്പത്തിയഞ്ചിലധികം കേന്ദ്രങ്ങളിലായി തൊണ്ണൂറിലധികം മിസൈലുകളാണ് സഖ്യസേന വർഷിച്ചത്. ആക്രമണത്തിൽ ഉണ്ടായ കൃത്യമായ ആളപായത്തെക്കുറിച്ചോ നാശനഷ്ടങ്ങളെക്കുറിച്ചോ സൈന്യം നിലവിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

Also Read:ചുവപ്പ് രേഖ മറികടക്കരുത്'; ട്രംപിന് കർശന മുന്നറിയിപ്പുമായി ഇറാൻ

"ഞങ്ങളുടെ സൈനികരെ ഉപദ്രവിക്കുന്നവരെ ലോകത്തിന്റെ ഏത് കോണിലായാലും ഞങ്ങൾ കണ്ടെത്തി അവരെ വധിക്കും," എന്ന് സെൻട്രൽ കമാൻഡ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെ വ്യക്തമാക്കി. ഇത് ഒരു യുദ്ധത്തിന്റെ തുടക്കമല്ല, മറിച്ച് പ്രതികാരത്തിന്റെ പ്രഖ്യാപനമാണെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് മുൻപ് പ്രതികരിച്ചിരുന്നു. "ഞങ്ങൾ ഇത് ഒരിക്കലും മറക്കില്ല, വിട്ടു കൊടുക്കുകയുമില്ല" എന്ന് ശനിയാഴ്ചത്തെ ആക്രമണത്തിന് ശേഷം അദ്ദേഹം കുറിച്ചു.

Also Read: ഇസ്രായേലുമായുള്ള യുദ്ധത്തിൽ 1060 പേർ കൊല്ലപ്പെട്ടെന്ന് ഇറാൻ

പാൽമിറയിൽ നടന്ന ആക്രമണത്തിൽ രണ്ട് അമേരിക്കൻ സൈനികരും ഒരു സിവിലിയൻ പരിഭാഷകനുമാണ് കൊല്ലപ്പെട്ടത്. ഇസ്ലാമിക് സ്റ്റേറ്റിന്റെ അധീനതയിലുള്ള ഭൂരിഭാഗം പ്രദേശങ്ങളും നേരത്തെ സഖ്യസേന തിരിച്ചുപിടിച്ചെങ്കിലും, സിറിയയിലെ മരുഭൂമി മേഖലകളിൽ ഭീകരർ ഇപ്പോഴും സജീവമാണെന്ന് ഈ ആക്രമണങ്ങൾ തെളിയിക്കുന്നു. ഐഎസ് ഭീകരരെ മേഖലയിൽ നിന്ന് പൂർണ്ണമായും തുടച്ചുനീക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് പുതിയ വ്യോമാക്രമണങ്ങൾ.

Read More: ഇറാനിൽ പ്രതിഷേധം ശക്തം; സമരക്കാരെ അടിച്ചമർത്തിയാൽ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ട്രംപ്

Syria Islamic State

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: