മുംബൈ: കഴിഞ്ഞ അഞ്ച് മാസത്തിനിടെ 25,000 ത്തിലധികം ചൈൽഡ് പോണോഗ്രഫി ദൃശ്യങ്ങൾ ഇന്ത്യയിലെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ അപ്ലോഡ് ചെയ്തതായി യുഎസിലെ നാഷണൽ സെന്റർ ഫോർ മിസ്സിംഗ് ആൻഡ് എക്സ്പ്ലോയിറ്റഡ് ചിൽഡ്രൻ (എൻസിഎംസി). ഇതു സംബന്ധിച്ച വിവരങ്ങൾ നാഷണൽ ക്രൈം റെക്കോർഡ് ബ്യൂറോയ്ക്ക്(എൻസിആർബി) കൈമാറി.
കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന വസ്തുകൾ (ചൈൽഡ് അബ്യൂസ് മെറ്റീരിയൽസ്-സിഎസ്എഎം) അപ്ലോഡുചെയ്യുന്ന കാര്യത്തിൽ ഡൽഹി ഒന്നാം സ്ഥാനത്ത് നിൽക്കുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നുവെന്ന് ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥൻ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. മഹാരാഷ്ട്ര, ഗുജറാത്ത്, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ എന്നിവയാണ് മറ്റ് പ്രധാന സംസ്ഥാനങ്ങൾ.
1,700 കേസുകളുടെ വിശദാംശങ്ങൾ എൻസിആർബി സംസ്ഥാനത്തെ സൈബർ യൂണിറ്റിന് കൈമാറിയതായി മഹാരാഷ്ട്രയിലെ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
Read More: ഷഹീൻ ബാഗിലെ പ്രതിഷേധക്കാർ നിങ്ങളെ ബലാത്സംഗം ചെയ്യും; ബിജെപി എംപിയുടെ വിവാദ പ്രസ്താവന
കഴിഞ്ഞ അഞ്ച് മാസമായി മറ്റ് സംസ്ഥാനങ്ങളിലേക്ക് കൈമാറിയ കേസുകൾ ഒരേ സംഖ്യാ പരിധിയിലാണെന്ന് വൃത്തങ്ങൾ അറിയിച്ചു. 2020 ജനുവരി 23 വരെയുള്ള കേസുകളാണ് കൈമാറിയത്.
എൻസിഎംഇസി നൽകിയ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ നിരവധി എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും രാജ്യത്തുടനീളം അറസ്റ്റുകൾ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥർ പറഞ്ഞു.
“ഞങ്ങൾ ഇതിന് ഓപ്പറേഷൻ ബ്ലാക്ക്ഫേസ് എന്ന കോഡാണ് നൽകിയിട്ടുള്ളത്” തന്റെ സംസ്ഥാനത്ത് സ്വീകരിച്ച നടപടിയെക്കുറിച്ച് മഹാരാഷ്ട്ര ഉദ്യോഗസ്ഥൻ പറഞ്ഞു. ഇത്തരം കേസുകൾ കൈകാര്യം ചെയ്യുന്നതിന് സംസ്ഥാന പോലീസിന് ഒരു സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമം (എസ്ഒപി) തയ്യാറാക്കിയിട്ടുണ്ട്,” പേര് വെളിപ്പെടുത്താൻ ആഗ്രഹമില്ലാത്ത ഉദ്യോഗസ്ഥൻ പറഞ്ഞു
1984 ൽ യുഎസ് കോൺഗ്രസ് സ്ഥാപിച്ച ഒരു സംഘടനയാണ് എൻസിഎംഇസി, കുട്ടികൾക്കെതിരായ ലൈംഗിക ചൂഷണം തടയുക, കുട്ടികളെ ഇരയാക്കുന്നത് തടയുക എന്നിവയാണ് ഇതിന്റെ ലക്ഷ്യങ്ങൾ.
വ്യക്തികളിൽ നിന്നും ഇന്റർനെറ്റ് സേവന ദാതാക്കളിൽ നിന്നും ഈ രഹസ്യ വിവരങ്ങൾ ശേഖരിക്കുന്നു. കൂടാതെ ചൈൽഡ് പോണോഗ്രഫി ഓൺലൈനിൽ അപ്ലോഡ് ചെയ്യുന്നവരെ ട്രാക്ക് ചെയ്യുന്ന സോഫ്റ്റ്വെയറും ഉപയോഗിക്കുന്നു. ഇത് “ടിപ്ലൈൻ റിപ്പോർട്ടുകൾ” രൂപത്തിൽ നിയമ നിർവ്വഹണ ഏജൻസികൾക്ക് കൈമാറുന്നു.
“കുട്ടികളുടെ അശ്ലീല വീഡിയോകൾ ഓൺലൈനിൽ അപ്ലോഡ് ചെയ്യുന്നതിനെക്കുറിച്ചുള്ള ടിപ്ലൈൻ റിപ്പോർട്ടുകൾ അവർ ഞങ്ങൾക്ക് അയച്ചു തന്നതിനെത്തുടർന്ന് കഴിഞ്ഞ വർഷം എൻസിഎംഇസിയുമായി ഞങ്ങൾ ഒരു കരാറിൽ ഒപ്പുവച്ചു. കഴിഞ്ഞ അഞ്ച് മാസത്തിനിടെ രാജ്യത്തൊട്ടാകെയുള്ള സംസ്ഥാനങ്ങളിലേക്ക് അയച്ച 25,000ത്തിലധികം റിപ്പോർട്ടുകൾ ജനുവരി 23 വരെ ഞങ്ങൾക്ക് ലഭിച്ചിട്ടുണ്ട്,”ആഭ്യന്തര മന്ത്രാലയം അധികൃതർ പറഞ്ഞു.
“ഏറ്റവും കൂടുതൽ ചൈൽഡ് പോണോഗ്രഫി വീഡിയോകൾ അപ്ലോഡ് ചെയ്യുന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ ഡൽഹിയാണ് ഒന്നാമതാണ്. മഹാരാഷ്ട്ര, ഗുജറാത്ത്, യുപി, പശ്ചിമ ബംഗാൾ എന്നിവയാണ് മറ്റ് പ്രധാന സംസ്ഥാനങ്ങൾ. ഈ സംസ്ഥാനങ്ങളിലെ പോലീസ് ഏജൻസികൾ നടത്തുന്ന അന്വേഷണത്തിൽ കണ്ടെത്തുന്ന വിവരങ്ങളെ ആശ്രയിച്ച് എഫ്ഐആർ രജിസ്റ്റർ ചെയ്യും,” ഉദ്യോഗസ്ഥർ പറഞ്ഞു.
കഴിഞ്ഞയാഴ്ച ഈ വിവരങ്ങളെ അടിസ്ഥാനമാക്കി രണ്ട് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തതായി ബീഡ് ജില്ലയിലെ എസ്പി ഹർഷ് പോദാർ പറഞ്ഞു.
“കഴിഞ്ഞ ആഴ്ച, സൈബർ പോലീസ് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഞങ്ങൾ രണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഞങ്ങൾ കൂടുതൽ തെളിവുകൾ ശേഖരിക്കുകയാണ്, ഇത് ലഭിച്ചതിന് ശേഷം അറസ്റ്റ് നടക്കും,” അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ മാസം മഹാരാഷ്ട്രയ്ക്ക് ഈ വിവരങ്ങൾ ലഭിച്ചപ്പോൾ മറ്റ് പല സംസ്ഥാനങ്ങൾക്കും നേരത്തെ വിവരങ്ങൾ ലഭിച്ചിരുന്നു. ഡൽഹി, ഗുജറാത്ത്, കേരളം എന്നിവിടങ്ങളിലെ പോലീസ് ചിലരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook