scorecardresearch

യുഎസ് ഷട്ട്ഡൗൺ: 1400 വിമാന സർവീസുകൾ വെട്ടിക്കുറച്ചു, കൂടുതൽ പ്രതിസന്ധിയിലേക്ക്

അറ്റ്‌ലാന്റ, ഡാളസ്, ഡെൻവർ, ഷാർലറ്റ് എന്നിവയുൾപ്പെടെയുള്ള 40 ഓളം വിമാനത്താവളങ്ങളിൽ അവസാന നിമിഷം വിമാനം റദ്ദാക്കിയതിനെ തുടർന്ന് യാത്രക്കാർ ദുരിതത്തിലായി

അറ്റ്‌ലാന്റ, ഡാളസ്, ഡെൻവർ, ഷാർലറ്റ് എന്നിവയുൾപ്പെടെയുള്ള 40 ഓളം വിമാനത്താവളങ്ങളിൽ അവസാന നിമിഷം വിമാനം റദ്ദാക്കിയതിനെ തുടർന്ന് യാത്രക്കാർ ദുരിതത്തിലായി

author-image
WebDesk
New Update
Trump1212

ഡൊണാൾഡ് ട്രംപ്

വാഷിങ്ടൺ: യുഎസ് ഷട്ട്ഡൗൺ മൂലം ആയിരത്തിലധികം വിമാനങ്ങൾ വെട്ടിക്കുറച്ചു. രാജ്യത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലെ സർവീസുകൾ കുറയ്ക്കാനുള്ള ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷന്റെ ഉത്തരവിനെ തുടർന്നാണ് 1400 സർവീസുകൾ വെട്ടിക്കുറച്ചത്. ഷട്ട്ഡൗൺ നീണ്ടുനിൽക്കുന്നതിനാൽ ഏകദേശം ഒരു മാസമായി ശമ്പളം ലഭിക്കാത്ത എയർ ട്രാഫിക് കൺട്രോളർമാർക്ക് സാമ്പത്തിക സമ്മർദ്ദം നേരിടേണ്ടി വരുകയും കൂടുതൽ പേർ ജോലിയിൽ നിന്ന് പിന്മാറേണ്ടി വരികയും ചെയ്തിരുന്നു.

Advertisment

Also Read:വരും വർഷം ഇന്ത്യസന്ദശിക്കുമെന്ന് ട്രംപ്; മോദി മഹാനായ വ്യക്തിയെന്നും യുഎസ് പ്രസിഡന്റ്‌

രാജ്യത്തെ മൊത്തം വിമാന സർവീസുകളുടെ 20 ശതമാനമാണ് നിലവിൽ റദ്ദാക്കിയിരിക്കുന്നത്. അറ്റ്‌ലാന്റ, ഡാളസ്, ഡെൻവർ, ഷാർലറ്റ് എന്നിവയുൾപ്പെടെയുള്ള 40 ഓളം വിമാനത്താവളങ്ങളിൽ അവസാന നിമിഷം വിമാനം റദ്ദാക്കിയതിനെ തുടർന്ന് യാത്രക്കാർ ദുരിതത്തിലായി. ഷട്ട്ഡൗൺ കൂടുതൽ കാലം തുടരുകയും ശമ്പളം ലഭിക്കാതിരിക്കുകയും ചെയ്താൽ വിമാനങ്ങളുടെ റദ്ദാക്കൽ 10 ശതമാനത്തിൽ നിന്നും 15% മുതൽ 20% വരെ ഉയരുമെന്ന് ഗതാഗത സെക്രട്ടറി ഷോൺ ഡഫി ഫോക്സ് ന്യൂസിനോട് പറഞ്ഞു.

Also Read:അഭയാര്‍ഥി പരിധി വെട്ടിച്ചുരുക്കി ട്രംപ്; പ്രവേശനം 7500 പേര്‍ക്ക് മാത്രം

Advertisment

ഹ്യൂസ്റ്റണിലെ ജോർജ്ജ് ബുഷ് ഇന്റർകോണ്ടിനെന്റൽ വിമാനത്താവളത്തിൽ ഇന്നലെ രാവിലെ എത്തിയവർക്ക് തടസങ്ങൾ നേരിടേണ്ടി വന്നു. ഫ്‌ലൈറ്റ്അവെയർ എന്ന വെബ്സൈറ്റ് പുറത്തിറക്കിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ രാജ്യവ്യാപകമായി ഏകദേശം 1,000 ത്തിലധികം വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്.

Also Read:മംദാനിയുടെ വിജയത്തിന് പിന്നാലെ മലക്കം മറിഞ്ഞ് ട്രംപ്; ന്യൂയോർക്കിന് പരിമതിതമായ പിന്തുണ നൽകും

വ്യാഴാഴ്ച റദ്ദാക്കിയതിന്റെ അഞ്ചിരട്ടിയോളം വരും ഇത്. ഡെൽറ്റ എയർ ലൈൻസ് ഇന്നലെ ഏകദേശം 170 സർവീസുകൾ വെട്ടിക്കുറച്ചതായി അറിയിച്ചു. തിങ്കളാഴ്ച വരെ ഓരോ ദിവസവും 220 സർവീസുകൾ വെട്ടിക്കുറയ്ക്കാനാണ് പദ്ധതിയിടുന്നത്.

സൗത്ത് വെസ്റ്റ് എയർലൈൻസ് ഇന്നലെ ഏകദേശം 120 വിമാന സർവീസുകൾ വെട്ടിക്കുറച്ചു. റീഗൺ നാഷണൽ വിമാനത്താവളത്തിലെ സർവീസുകളെയാണ് ഇത് ഏറ്റവും കൂടുതൽ ബാധിച്ചത്. 18ശതമാനത്തോളം. 81 വിമാനങ്ങളാണ് ഇന്നലെ റദ്ദാക്കിയത്.

യുണൈറ്റഡ്, അമേരിക്കൻ എയർലൈനുകൾ മിക്ക യാത്രക്കാർക്കും അതിവേഗം റീബുക്കിങ് ചെയ്യാനുള്ള സൗകര്യം ഒരുക്കി. യുഎസ് വ്യോമ ചരക്കുകൾ പകുതിയോളവും പാസഞ്ചർ വിമാനങ്ങളിലൂടെയാണ് കയറ്റി അയയ്ക്കുന്നത്. ഈ തടസം സാധനങ്ങളുടെ കയറ്റുമതി ചെലവ് വർദ്ധിപ്പിക്കുമെന്ന് സിറാക്കൂസ് സർവകലാശാലയിലെ സപ്ലൈ ചെയിൻ പ്രാക്ടീസ് പ്രൊഫസർ പാട്രിക് പെൻഫീൽഡ് പറഞ്ഞു.

Read More:പാക്- അഫ്ഗാൻ സംഘർഷം; ഇസ്താംബൂളിൽ നടന്ന ചർച്ച പരാജയം

Donald Trump Us

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: