ന്യൂഡൽഹി: കേന്ദ്രസർക്കാരിലെ വിവിധ വകുപ്പുകളിലെ തസ്തികകളിലേക്ക് യുപിഎസ്‌സി അപേക്ഷ ക്ഷണിച്ചു. പ്രതിരോധ മന്ത്രാലയം, ആരോഗ്യ- കുടുംബ ക്ഷേമ മന്ത്രാലയം, തൊഴിൽ വകുപ്പ് എന്നിവിടങ്ങളിലെ വിവിധ ഒഴിവുകളിലേക്കാണ് യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാൻ അവസരം. യുപിഎസ്‌സിയുടെ ഔദ്യോഗിക വെബ്സൈറ്റായ upsc.gov.in വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സിൽ എൻജിനീയറിങ് ബിരുദം നേടിയവർക്കാണ് അപേക്ഷിക്കാൻ അവസരം. അപേക്ഷ സമർപ്പിക്കേണ്ട അവാസന തീയതി നവംബർ 1.
ഒഴിവുകൾ
പ്രതിരോധ മന്ത്രാലയം
അസിസ്റ്റന്റ് എനജിനീയേഴ്സ്: 3
ഡെപ്യൂട്ടി ആർക്കിടെക്റ്റ്സ്: 7
പ്രിൻസിപ്പൽ ഡിസൈൻ ഓഫിസർ (ഇലക്ട്രിക്കൽ): 1
ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം
റഫ്രിജറേഷൻ എൻജിനീയർ: 1
തൊഴിൽ മന്ത്രാലയം
ഡെപ്യൂട്ടി ഡയറക്ടർ (സേഫ്റ്റി) (സിവിൽ): 1
ഡയറക്ടറേറ്റ് ജനറൽ ഫാക്ടറി അഡ്വൈയ്സ് സർവീസ് ആന്റ് ലേബർ ഇൻസ്റ്റിറ്റ്യൂട്ട്
ആഡീഷണൽ അസിസ്റ്റന്റ് ഡയറക്ടർ (സേഫ്റ്റി): 1
ഡയറക്ടറേറ്റ് ജനറൽ ഓഫ് മൈൻസ് സേഫ്റ്റി, മിനിസ്ട്രി ഓഫ് ലേബർ ആന്റ് എംപ്ലോയ്മെന്റ്
ഡെപ്യൂട്ടി ഡയറക്ടർ ഓഫ് മൈൻസ് സേഫ്റ്റി (ഇലക്ട്രിക്കൽ): 23
ഡെപ്യൂട്ടി ഡയറക്ടർ ഓഫ് മൈൻസ് സേഫ്റ്റി (മൈനിങ്): 44
അപേക്ഷിക്കാനുളള മാനദണ്ഡം
വിദ്യാഭ്യാസ യോഗ്യത
ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സിൽ എൻജിനീയറിങ് ബിരുദം നേടിയവരായിരിക്കണം. പോസ്റ്റ് അടിസ്ഥാനത്തിലുളള യോഗ്യതകൾ അറിയാൻ യുപിഎസ്‌സിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക
പ്രായപരിധി
പോസ്റ്റ് അടിസ്ഥാനത്തിലുളള പ്രായപരിധി അറിയാൻ യുപിഎസ്‌സിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക
ശമ്പള പാക്കേജ്
പോസ്റ്റ് അടിസ്ഥാനത്തിലുളള ശമ്പള പാക്കേജ് അറിയാൻ യുപിഎസ്‌സിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക
എങ്ങനെ അപേക്ഷിക്കാം
യുപിഎസ്‌സിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അവാസന തീയതി നവംബർ 1.
പ്രധാനപ്പെട്ട തീയതികൾ
ഓൺലൈൻ വഴി അപേക്ഷിക്കാനുളള അവസാന തീയതി: നവംബർ 1, 2018
പ്രിന്റിങ് ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുളള അവസാന തീയതി: നവംബർ 2, 2018