UPSC declared Civil Services 2019 Exam Result: ഡല്‍ഹി: 2019ലെ സിവില്‍ സര്‍വീസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. 2019 സെപ്റ്റംബറില്‍ നടന്ന മെയിന്‍ എഴുത്തു പരീക്ഷയുടെയും 2020 ഫെബ്രുവരി മുതല്‍ ഓഗസ്റ്റു വരെ നടന്ന അഭിമുഖ പരീക്ഷയുടെയും ചേര്‍ന്നുള്ള ഫലമാണ് പ്രസിദ്ധീകരിച്ചത്. ആദ്യ 100 റാങ്കുകളില്‍ പത്ത് മലയാളികളും. സി.എസ്. ജയദേവിന് അഞ്ചാം റാങ്ക് സ്വന്തമാക്കി.
റാങ്ക് നേടിയ മലയാളികൾ യഥാക്രമം: സി എസ്. ജയദേവ്- അഞ്ചാം റാങ്ക്, ആർ. ശരണ്യ- 36ാം റാങ്ക്, സഫ്ന നസ്റുദ്ദീൻ- 45ാം റാങ്ക്,ആർ. ഐശ്വര്യ- 47ാം റാങ്ക്, അരുൺ എസ്. നായർ-55ാം റാങ്ക്, എസ്. പ്രിയങ്ക- 68ാം റാങ്ക്, ബി. യശസ്വിനി- 71ാം റാങ്ക്, നിഥിൻ കെ. ബിജു- 89ാം റാങ്ക്, എ.വി. ദേവി നന്ദന- 91ാം റാങ്ക്, പി.പി. അർച്ചന- 99ാം റാങ്ക്.
പ്രദീപ് സിങിനാണ് ഒന്നാം റാങ്ക്. ജതിൻ കിഷോർ, പ്രതിഭ വെർമ എന്നിവർ രണ്ടും മൂന്നും റാങ്കുകൾ നേടി. ആകെ 829 പേരെ നിയമനങ്ങള്‍ക്കായി ശുപാര്‍ശ ചെയ്തു. 182 പേരെ റിസര്‍വ് ലിസ്റ്റിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മത്സരാർഥികൾക്ക് http://www.upsc.gov.in എന്ന വെബ്‌സൈറ്റ് വഴി ഫലം പരിശോധിക്കാം. ജനറല്‍ വിഭാഗത്തില്‍നിന്ന് 304 പേരും ഇ.ഡബ്ല്യു.എസ് 78, ഒ.ബി.സി 251, എസ്.സി 129, എസ്.ടി വിഭാഗത്തിലെ 67 പേരും ലിസ്റ്റില്‍ ഇടംനേടി.
45-ാം റാങ്ക് നേടിയ സഫ്‌ന നസിറുദ്ദീന്‍ 2018-ല്‍ ബിരുദം പൂര്‍ത്തിയാക്കിയശേഷം സിവില്‍ സര്‍വീസ് പരിശീലനത്തിലേക്ക് തിരിയുകയായിരുന്നു. അവര്‍ ആദ്യ ശ്രമത്തില്‍ തന്നെ സിവില്‍ സര്‍വീസ് നേടുകയും ചെയ്തു. കേരളത്തില്‍ നിന്നും 804-ാം റാങ്ക് നേടിയ കാട്ടക്കട സ്വദേശി ഗോകുല്‍ കാഴ്ച്ച പരിമിതിയുള്ള വ്യക്തിയാണ്. തിരുവനന്തപുരത്തെ തീരദേശ ഗ്രാമമായ എഗ്ന ക്ലീറ്റസിന് 228-ാം റാങ്കും ലഭിച്ചു. ബിടെക്കുകാരിയാണ് എഗ്മ.
വിജയികള്‍ക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം
ഈ വര്‍ഷത്തെ സിവില്‍ സര്‍വീസ് പരീക്ഷാ വിജയികളെ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിനന്ദിച്ചു. ആദ്യ 100 റാങ്കുകളില്‍ 10 മലയാളികളും ഉള്‍പ്പെടുന്നു. പത്തനാപുരം ഫയര്‍ ആന്റ് റെസ്‌ക്യൂ സ്റ്റേഷനിലെ ഫയര്‍മാനായ ആശിഷ് ദാസ് 291 -ആം റാങ്ക് നേടി കേരളാ സര്‍വീസിനു തന്നെ അഭിമാനമായി മാറിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തില്‍ നിന്നും റാങ്ക് ലിസ്റ്റില്‍ ഇടം നേടിയവരില്‍ ഭൂരിഭാഗവും സംസ്ഥാന ഗവണ്‍മെന്റിന്റെ കീഴിലുള്ള സിവില്‍ സര്‍വീസ് അക്കാദമിയില്‍ പരിശീലനം നേടിയ ഉദ്യോഗാര്‍ത്ഥികളാണ്. അഭിമാനകരമായ നേട്ടമാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിജയികള്‍ക്ക് സ്ത്യുത്യര്‍ഹമായ രീതിയില്‍ ജനസേവനം ചെയ്യാനും നാടിന്റെ വികസനത്തിന് മുതല്‍ക്കൂട്ടാകാനും സാധിക്കട്ടെയെന്ന് മുഖ്യമന്ത്രി പറഞ്ഞു.