/indian-express-malayalam/media/media_files/uploads/2022/05/shruti-sharma.jpg)
ഒന്നാം റാങ്ക് നേടിയ ശ്രുതി ശർമ്മ
ന്യൂഡൽഹി: സിവിൽ സർവീസ് പരീക്ഷ ഫലം പ്രഖ്യാപിച്ചു. ആദ്യ നാല് റാങ്കുകൾ വനിതകൾ സ്വന്തമാക്കി. ആകെ 685 ഉദ്യോഗാർഥികൾ യോഗ്യതാ പട്ടികയിൽ ഇടം നേടി. ശ്രുതി ശർമ്മക്കാണ് ഒന്നാം റാങ്ക്. അങ്കിത അഗർവാൾ രണ്ടാം റാങ്കും ഗാമിനി സിംഗ്ല മൂന്നാം റാങ്കും നേടി. ഐശ്വര്യ വർമ്മയ്ക്കാണ് നാലാം റാങ്ക്.
ആദ്യ നൂറിൽ ഒമ്പത് പേർ മലയാളികളാണ് എന്നാണ് പ്രാഥമിക വിവരം. ഇരുപത്തി ഒന്നാം റാങ്ക് നേടിയ ദിലീപ് കെ കൈനിക്കരയാണ് മലയാളികളിൽ ആദ്യം. ശ്രുതി രാജലക്ഷ്മി(25), വി. അവിനാശ് (31), ജാസ്മിന്‍ (36), ടി. സ്വാതിശ്രീ (42), സി.എസ്. രമ്യ (46), അക്ഷയ് പിള്ള (51), അഖില്‍ വി. മേനോന്‍ (66), ചാരു (76) തുടങ്ങിയവരാണ് ആദ്യ നൂറിലെത്തിയ മറ്റുള്ളവർ.
/indian-express-malayalam/media/media_files/uploads/2022/05/WhatsApp-Image-2022-05-30-at-2.22.25-PM-1.jpeg)
/indian-express-malayalam/media/media_files/uploads/2022/05/WhatsApp-Image-2022-05-30-at-3.06.21-PM.jpeg)
/indian-express-malayalam/media/media_files/uploads/2022/05/WhatsApp-Image-2022-05-30-at-3.07.01-PM.jpeg)
/indian-express-malayalam/media/media_files/uploads/2022/05/WhatsApp-Image-2022-05-30-at-3.08.59-PM.jpeg)
/indian-express-malayalam/media/media_files/uploads/2022/05/WhatsApp-Image-2022-05-30-at-2.22.25-PM.jpeg)
സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ 2021 ഒക്ടോബർ 10 ന് ആയിരുന്നു, ഒക്ടോബർ 29 ന് ഫലം പ്രഖ്യാപിച്ചു. മെയിൻ പരീക്ഷ 2022 ജനുവരി 7 മുതൽ 16 വരെ നടത്തി, അതിന്റെ ഫലം 2022 മാർച്ച് 17 ന് പ്രഖ്യാപിച്ചു. ഏപ്രിൽ 5 ന് ആരംഭിച്ച് മെയ് 26 ന് അവസാനിച്ച പരീക്ഷയുടെ അവസാന റൗണ്ടിലായിരുന്നു അഭിമുഖം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.