scorecardresearch

സിവിൽ സർവ്വീസ് പരീക്ഷഫലം എത്തി; ചെന്നിത്തലയുടെ മകനടക്കം കേരളത്തിൽ നിന്ന് 26 പേർ പട്ടികയിൽ

ഹൈദരാബാദ് സ്വദേശി അനുദീപ് ദുരെഷെട്ടിയാണ് ഒന്നാം റാങ്കുകാരൻ

ഹൈദരാബാദ് സ്വദേശി അനുദീപ് ദുരെഷെട്ടിയാണ് ഒന്നാം റാങ്കുകാരൻ

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
upsc, ie malayalam

കൊച്ചി: ഈ വർഷത്തെ സിവിൽ സർവ്വീസ് പരീക്ഷ ഫലം പുറത്തുവന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മകനടക്കം കേരളത്തിൽ നിന്നുളള 26 പേർ പട്ടികയിൽ ഇടംപിടിച്ചു. എന്നാൽ ആദ്യ പത്തിലെത്താൻ കേരളത്തിൽ നിന്നുളള ആർക്കുമായില്ല.

Advertisment

ഹൈദരാബാദ് സ്വദേശി അനുദീപ് ദുരെഷെട്ടിയാണ് ഒന്നാം റാങ്കുകാരൻ. 16–ാം റാങ്ക് നേടിയ ശിഖ സുരേന്ദ്രൻ (എറണാകുളം) ആണ് കേരളത്തിൽ നിന്നുളളവരിൽ മുൻപിൽ. കോഴിക്കോട് നിന്നുളള അഞ്ജലി 26ാം റാങ്ക് നേടി. 28ാം സ്ഥാനത്ത് മറ്റൊരു മലയാളിയായ സമീറയും ഉണ്ട്.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മകൻ രമിത്ത് 210ാം റാങ്കാണ് നേടിയത്. ഇദ്ദേഹത്തിന് ഐപിഎസ് ലഭിച്ചേക്കും. ഒക്ടോബറിലും നവംബറിലും നടന്ന എഴുത്തുപരീക്ഷയിൽ മികവുകാട്ടിയവരെ കഴിഞ്ഞ മൂന്ന് മാസത്തിൽ നടത്തിയ മുഖാമുഖം പരീക്ഷയുടെ അടിസ്ഥാനത്തിലാണ് റാങ്ക് തിരിച്ചിരിക്കുന്നത്.

വിവിധ വകുപ്പുകളിലേക്കായി നടത്തിയ പരീക്ഷയിൽ 990 പേരാണ് ഇടംപിടിച്ചിരിക്കുന്നത്. റാങ്ക് ലിസ്റ്റിൽ 53 സീറ്റുകൾ സംവരണ വിഭാഗങ്ങൾക്കാണ്. upsc.gov.in എന്ന വെബ്സൈറ്റിൽ റിസൾട്ട് ലഭ്യമാണ്.

Civil Service Exam Upsc

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: