/indian-express-malayalam/media/media_files/ndGC9k6FbzIal7BfJQwP.jpg)
മനോജ് സോണി
ന്യുഡൽഹി: യുപിഎസ്സി ചെയർമാൻ മനോജ് സോണി രാജിവെച്ചു. കാലാവധി പൂർത്തിയാക്കാൻ പത്തുമാസം മാത്രം ബാക്കി നിൽക്കെയാണ് യുപിഎസ്‌സി ചെയർമാൻ രാജിവെച്ചത്. 2029 മെയ് 15നാണ് മനോജ് സോണിയുടെ കാലാവധി അവസാനിക്കുന്നത്.
വ്യക്തിപരമായ കാരണങ്ങളാണ് രാജിയെന്നാണ് ഔദോഗീക സ്ഥിരീകരണം. അടുത്തിടെ ട്രെയിനി ഐഎഎസ് ഓഫീസർ പൂജ ഖേദ്കറുടെ നിയമനവുമായി ബന്ധപ്പെട്ട യുപിഎസ്‌സിയും വിവാദത്തിൽപ്പെട്ടിരുന്നു. എന്നാൽ മനോജ് സോണിയുടെ രാജിക്ക് ഇതുമായി യാതൊരു ബന്ധവുമില്ലെന്ന് അധികൃതർ പറഞ്ഞു.
വിദ്യാഭ്യാസ വിചക്ഷണനായ സോണി (59), 2017 ജൂൺ 28-നാണ് കമ്മീഷൻ അംഗമായി ചുമതലയേറ്റത്. 2023 ൽ യുപിഎസ്‌സി ചെയർമാനുമായി. നേരത്തെ യുപിഎസ്സി ചെയർമാനാകാൻ തനിക്ക് താൽപര്യമില്ലെന്നും ഇളവുവേണമെന്നും സർക്കാരിനോട് സോണി അഭ്യർഥിച്ചിരുന്നെന്നാണ് വിവരം. എന്നാൽ അന്ന് അദ്ദേഹത്തിന്റെ അപേക്ഷ സ്വീകരിച്ചില്ലെന്നും ബന്ധപ്പെട്ടവർ പറഞ്ഞു.യുപിഎസ്സിയിലെ നിയമനത്തിന് മുമ്പ് സോണി മൂന്ന് തവണ വൈസ് ചാൻസലറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.