/indian-express-malayalam/media/media_files/uploads/2019/11/pragya.jpg)
ന്യൂഡൽഹി: മഹാത്മ ഗാന്ധിയെ കൊലപ്പെടുത്തിയ നഥുറാം ഗോഡ്സെ രാജ്യസ്‌നേഹിയാണെന്ന വിവാദ പരാമർശത്തിൽ പ്രഗ്യാ സിങ് ഠാക്കൂറിനെ കൈയ്യൊഴിഞ്ഞ് ബിജെപി. പ്രഗ്യാ സിങ്ങിന്റെ പ്രസ്താവന അപലപനീയമെന്ന് ബിജെപി വർക്കിങ് പ്രസിഡന്റ് ജെ.പി.നഡ്ഡ പറഞ്ഞു. പ്രഗ്യാ സിങ്ങിനെ പ്രതിരോധ സമിതിയിൽ നിന്നും പുറത്താക്കിയിട്ടുണ്ട്. ബിജെപി പാർലമെന്ററി പാർട്ടി യോഗങ്ങളിൽ പങ്കെടുക്കുന്നതിനും പ്രഗ്യാ സിങ്ങിന് വിലക്ക് ഏർപ്പെടുത്തി.
അതേസമയം, വിഷയത്തിൽ പാർലമെന്റിൽ പ്രതിപക്ഷം പ്രതിഷേധിച്ചു. പ്രതിപക്ഷം ലോക്‌സഭാ നടപടികൾ ബഹിഷ്കരിച്ചു. പ്രഗ്യാ സിങ്ങിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് തന്റെ സമയം കളയാനില്ലെന്ന് രാഹുൽ ഗാന്ധി പ്രതികരിച്ചു. പ്രഗ്യ പറയുന്നത് ആർഎസ്എസിന്റെയും ബിജെപിയുടെയും മനസാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
#WATCH BJP Working President JP Nadda: Pragya Thakur's statement (referring to Nathuram Godse as 'deshbhakt') yesterday in the parliament is condemnable. She will be removed from the consultative committee of defence. pic.twitter.com/hHO9ocihdf
— ANI (@ANI) November 28, 2019
ബുധനാഴ്ച ലോക്‌സഭയിൽ നടന്ന ചർച്ചയ്ക്കിടയിലാണ് നാഥുറാം വിനായക് ഗോഡ്‌സെ രാജ്യസ്‌നേഹിയാണെന്ന നിലപാട് ബിജെപി എംപി പ്രഗ്യാ സിങ് ഠാക്കൂർ ആവർത്തിച്ചത്. എസ്‌പിജി സുരക്ഷ സംബന്ധിച്ച് സഭയിൽ നടന്ന ചർച്ചയിൽ, എന്തുകൊണ്ട് മഹാത്മ ഗാന്ധിയെ കൊലപ്പെടുത്തിയെന്ന ഗോഡ്സെയുടെ പ്രസ്താവന ഡിഎംകെ നേതാവ് എ.രാജ ആവർത്തിച്ചപ്പോൾ പ്രകോപിതയായ പ്രഗ്യാ സിങ് പ്രതികരിക്കുകയായിരുന്നു.
നേരത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ സമയത്തും പ്രഗ്യ സമാനമായ പ്രസ്താവന നടത്തിയിരുന്നു. ഗോഡ്‌സെ ദേശഭക്തനാണെന്നും ഇനിയും ദേശഭക്തനായി തന്നെ അറിയപ്പെടുമെന്നും അവർ പറഞ്ഞിരുന്നു. ഗോഡ്‌സെയെ തീവ്രവാദി എന്ന് വിളിക്കുന്നവര്‍ ആദ്യം ആത്മപരിശോധ നടത്തണം. ഗോഡ്‌സെയെ തീവ്രവാദി എന്ന് വിളിക്കുന്നവര്‍ക്ക് തിരഞ്ഞെടുപ്പില്‍ അതിനുതക്ക മറുപടി ലഭിക്കുമെന്നും പ്രഗ്യാ സിങ് കൂട്ടിച്ചേര്‍ത്തു. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഹിന്ദു തീവ്രവാദി ഗോഡ്‌സെയാണെന്ന കമല്‍ഹാസന്റെ പരാമര്‍ശത്തിന് മറുപടി നല്‍കുകയായിരുന്നു പ്രഗ്യാ സിങ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.