scorecardresearch

വരാനിരിക്കുന്ന ഡിജിറ്റൽ ബിൽ ഓൺലൈൻ സെൻസർഷിപ്പിന്റെ പരിധി വിശാലമാക്കുമോ?

ഇൻഫർമേഷൻ ടെക്‌നോളജി നിയമം 2000ത്തിന്റെ തുടർച്ചയായി കൊണ്ടുവരാൻ പോകുന്ന ഡിജിറ്റൽ ഇന്ത്യ ബില്ലിന് കീഴിൽ, ഐടി നിയമത്തിന്റെ പഴയ സെക്ഷൻ 69 (എ)ക്ക് കേന്ദ്രം ചില മാറ്റങ്ങൾ പരിഗണിക്കുന്നു

ഇൻഫർമേഷൻ ടെക്‌നോളജി നിയമം 2000ത്തിന്റെ തുടർച്ചയായി കൊണ്ടുവരാൻ പോകുന്ന ഡിജിറ്റൽ ഇന്ത്യ ബില്ലിന് കീഴിൽ, ഐടി നിയമത്തിന്റെ പഴയ സെക്ഷൻ 69 (എ)ക്ക് കേന്ദ്രം ചില മാറ്റങ്ങൾ പരിഗണിക്കുന്നു

author-image
Soumyarendra Barik
New Update
digital Bill | social media platforms | content-blocking orders | Digital India Bill

ദേശീയ സുരക്ഷ, പബ്ലിക് ഓർഡർ, വിദേശ ഗവൺമെന്റുകളുമായുള്ള സൗഹൃദം എന്നിവ കണക്കിലെടുത്ത് “ആവശ്യമോ ഉചിതമോ” ആണെങ്കിൽ സോഷ്യൽ മീഡിയ സൈറ്റുകൾ പോലുള്ള ഓൺലൈൻ പ്ലാറ്റ്‌ഫോമുകളുടെ ഉള്ളടക്കം തടയുന്നതിനുള്ള ഉത്തരവുകൾ പുറപ്പെടുവിക്കാൻ സർക്കാരിനെ അനുവദിക്കുന്നതാണ് ഐടി നിയമത്തിലെ സെക്ഷൻ 69 (എ)

കഴിഞ്ഞ അഞ്ച് വർഷമായി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ ഉള്ളടക്കം ബ്ലോക്ക് ചെയ്യുന്നതിനായി കേന്ദ്രത്തിൽ നിന്നുള്ള ഉത്തരവുകളുടെ എണ്ണം ഗണ്യമായി വർദ്ധിച്ചിട്ടുണ്ട്. ഉള്ളടക്കം നീക്കം ചെയ്യാനുള്ള ഉത്തരവുകൾ പുറപ്പെടുവിക്കാൻ അധികാരം നൽകുന്ന സുപ്രധാനമായ നിയമ വ്യവസ്ഥയുടെ പരിധി  വിപുലീകരിക്കാൻ സർക്കാർ നീക്കം ആരംഭിച്ചതായി ഇന്ത്യൻ എക്സ്പ്രസിന് ലഭിച്ച വിവരങ്ങൾ സൂചിപ്പിക്കുന്നു.  

Advertisment

ഇൻഫർമേഷൻ ടെക്‌നോളജി നിയമം 2000ത്തിന്റെ തുടർച്ചായി  ഉടനെ വരാൻ പോകുന്ന  ഡിജിറ്റൽ ഇന്ത്യ ബില്ലിന് കീഴിൽ, ഐടി നിയമത്തിന്റെ പഴയ സെക്ഷൻ 69 (എ)യുമായി ബന്ധപ്പെട്ട് കാതലായ ചില കാര്യങ്ങൾ ഉൾപ്പെടുത്തുന്ന കാര്യം  കേന്ദ്രസർക്കാർ   പരിഗണനയിലാണ്.

ബ്ലോക്ക്  ചെയ്യാന്‍ ആവശ്യപെടുന്ന  ഉത്തരവുകളില്‍ നിന്ന് നിയമപരമായ സംരക്ഷണങ്ങൾ നൽകുന്നത് ഒഴിവാക്കുന്നത് സംബന്ധിച്ച് പുതിയവ്യവസ്ഥകൾ കൊണ്ടുവരുന്നതും അതിനായി പുതിയ വ്യവസ്ഥകൾ നിശ്ചയിക്കുന്നതുമുൾപ്പടെയുള്ളവ പുതിയ മാറ്റങ്ങളിൽ ഉൾപ്പെടുന്നു.

കേന്ദ്രം കൊണ്ടുവരാൻ ശ്രമിക്കുന്ന സമഗ്രമായ നിയമ ചട്ടക്കൂടിന്റെ പ്രധാന ഭാഗമാണ് ഈ ഡിജിറ്റൽ ബിൽ. ഈ നിയമ ചട്ടക്കൂട് അടുത്തിടെ വിജ്ഞാപനം ചെയ്ത ഡിജിറ്റൽ പേഴ്സണൽ ഡാറ്റ പ്രൊട്ടക്ഷൻ ആക്റ്റ്, 2023, ഇന്ത്യൻ ടെലികമ്മ്യൂണിക്കേഷൻ ബിൽ, 2022 കരട്, വ്യക്തിഗതമല്ലാത്ത ഡാറ്റയുടെ (നോൺ പേഴ്സണൽ ഡാറ്റ) നിയന്ത്രണത്തെ അഭിസംബോധന ചെയ്യുന്ന നയം എന്നിവ പോലുള്ള വിവിധ നിയമനിർമ്മാണ നടപടികൾ ഉൾപ്പെടുന്നു.

Advertisment

നിലവിൽ, ഐടി നിയമത്തിലെ സെക്ഷൻ 69 (എ) ദേശീയ സുരക്ഷ, ക്രമസമാധാനം, സ്വാതന്ത്ര്യം സുരക്ഷ, സാമൂഹിക ക്രമം എന്നിവയൊക്കെ ഉൾപ്പെടുന്ന പൊതു ക്രമം, സൗഹൃദം, വിദേശരാജ്യങ്ങളുമായുള്ള ബന്ധം തുടങ്ങിയ കാര്യങ്ങളിൽ സാഹചര്യം കണക്കിലെടുത്ത് “ആവശ്യമോ ഉചിതമോ” ആണെങ്കിൽ സോഷ്യൽ മീഡിയ പോലുള്ള ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ  ഉള്ളടക്കം ബ്ലോക്ക് ചെയ്യുന്നതിനുള്ള ഉത്തരവുകൾ പുറപ്പെടുവിക്കാൻ സർക്കാരിനെ അനുവദിക്കുന്നു.

ഇങ്ങനെയൊക്കെയാണെങ്കിലും പരിഗണിക്കുന്ന മാറ്റങ്ങൾക്ക് കീഴിൽ, "ആവശ്യമുള്ളതോ ഉചിതമോ" എന്നീ വശങ്ങൾ പരിഗണിച്ച്  ബ്ലോക്ക് ചെയ്യുന്നതിനുള്ള ഉത്തരവുകൾ സർക്കാരിന് ഉപേക്ഷിക്കാനും ദേശീയ സുരക്ഷയ്ക്ക് പുറമെ "തത്സമയത്തെ  ഏതെങ്കിലും നിയമം ലംഘിക്കുന്ന" ഉള്ളടക്കത്തിലേക്ക് അത്തരം ഉത്തരവുകളുടെ വ്യാപ്തി വർദ്ധിപ്പിക്കാനും കഴിയുമെന്നുമാണ് ഇത് സംബന്ധിച്ച് ലഭ്യമായ വിവരം.

“ഉള്ളടക്കം നീക്കം ചെയ്യൽ ഉത്തരവുകൾ പുറപ്പെടുവിക്കുന്ന പ്രക്രിയ കാര്യക്ഷമമാക്കുക എന്നതാണ് ആശയം, നിലവിലുള്ള ഏതെങ്കിലും നിയമത്തിന്റെ ലംഘനവുമായി ബന്ധപ്പെട്ട് അതിനാവശ്യമായ ഉത്തരവുകൾ പുറപ്പെടുവിക്കുന്നതിനുള്ള സാധ്യതയും സൃഷ്ടിക്കുക,”  പൂർണ്ണമായി അന്തിമരൂപമായിട്ടില്ലാത്തതിനാൽ പേര് വെളിപ്പെടുത്തരുതെന്ന നിബന്ധനയോടെ  മുതിർന്ന സർക്കാർ ഉദ്യോഗസ്ഥൻ പറഞ്ഞു.

ഇതേ കുറിച്ചുള്ള അഭിപ്രായമാരാഞ്ഞുവെങ്കിലും  ഇലക്ട്രോണിക്സ്, ഐടി മന്ത്രാലയം അതിനോട് പ്രതികരിച്ചില്ല.

ഇന്ത്യയിൽ - ഗവൺമെന്റിന്റെയും വിവിധ കോടതികളുടെയും ഇടപെടൽ - ഓൺലൈൻ ഉള്ളടക്ക സെൻസർഷിപ്പിന്റെ വർദ്ധിച്ചുവരുന്ന പ്രവണതയ്ക്ക് സാക്ഷ്യം വഹിച്ച സാഹചര്യത്തിലാണ് ഈ മാറ്റം വരുന്നത്. 2014 നും 2020 നും ഇടയിൽ, സർക്കാർ സോഷ്യൽ മീഡിയ കമ്പനികൾക്ക് നൽകിയ ഉള്ളടക്കം ബ്ലോക്ക് ചെയ്യുന്നതിനായുള്ള ഉത്തരവുകളുടെ  എണ്ണം ഏകദേശം 2,000 ശതമാനം വർദ്ധിച്ചതായി പാർലമെന്റിൽ നൽകിയ ഡേറ്റ വെളിപ്പെടുത്തുന്നു.

മുൻ ഇലക്‌ട്രോണിക്‌സ് ആൻഡ് ഐടി സഹമന്ത്രി സഞ്ജയ് ദോത്രേ ലോക്‌സഭയിൽ വച്ച കണക്കുകൾ പ്രകാരം, 2000ലെ ഇൻഫർമേഷൻ ടെക്‌നോളജി ആക്‌ട് സെക്ഷൻ 69 (എ) പ്രകാരം സോഷ്യൽ മീഡിയ കമ്പനികളോട് 9,849 ലിങ്കുകൾ നീക്കം ചെയ്യാൻ സർക്കാർ ഉത്തരവിട്ടു. 2014-ൽ നടത്തിയ 471 അഭ്യർത്ഥനകളുമായി താരതമ്യം ചെയ്യുമ്പോൾ, 1,991 ശതമാനമാണ് വർദ്ധനവ്.

കഴിഞ്ഞ വർഷം  ഐടി മന്ത്രാലയത്തിന്റെ ചില ഉള്ളടക്കം തടയൽ ഉത്തരവുകളെ ചോദ്യം ചെയ്ത് പ്ലാറ്റ്ഫോം എക്സ് (മുമ്പ് ട്വിറ്റർ) കർണാടക ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ, കേന്ദ്രസർക്കാരിന്റെ ഉത്തരവുകൾ പാലിക്കാതെ കോടതിയെ സമീപിച്ച നടപടി ചൂണ്ടിക്കാട്ടി കമ്പനിയുടെ ഹർജി കോടതി തള്ളുകയും 50 ലക്ഷം രൂപ പിഴ ഈടാക്കുകയും ചെയ്തു.

മെറ്റാ, യൂട്യൂബ്, എക്‌സ് എന്നിങ്ങനെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ അവ ഹോസ്റ്റ് ചെയ്യുന്ന ഉപയോക്തൃ-നിർമ്മിത ഉള്ളടക്കത്ത - സാധാരണയായി സുരക്ഷിത ഇടം എന്നറിയപ്പെടുന്ന - സംബന്ധിച്ച് ഗവൺമെന്റിന്റെ നീക്കം ചെയ്യൽ ഉത്തരവുകൾ പാലിക്കുന്നത് നിയമപരമായ സംരക്ഷണത്തിനുള്ള പ്രധാന ഘടകമാണ്.

ഐടി ആക്ടിന്റെ സെക്ഷൻ 79 പ്രകാരം "മധ്യവർത്തികൾ"(intermediaries) എന്ന് തരംതിരിച്ചിട്ടുള്ള ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾക്ക്,അവർ ഗവൺമെന്റ് നിഷ്കർഷിക്കുന്ന ചില ജാഗ്രതാ നടപടികൾ പാലിച്ചാൽ സ്വയമേവ തിരഞ്ഞെടുക്കുന്ന (ഡിഫോൾട്ട്) സുരക്ഷിതത്വം നൽകുന്നു.

ഇങ്ങനെയാണെങ്കിലും, ഡിജിറ്റൽ ഇന്ത്യ ബില്ലിന് കീഴിൽ, പ്ലാറ്റ്‌ഫോമുകൾക്ക് ഇങ്ങനെ സ്വാഭാവികമായി സംരക്ഷണം  നൽകുന്നത് സർക്കാരിന് നിർത്താനാകും.

ഏതൊക്കെ "മധ്യവർത്തി"കൾക്ക് സംരക്ഷണം വേണമെന്ന് തീരുമാനിക്കാൻ കേന്ദ്ര സർക്കാരിനെ അധികാരപ്പെടുത്തുന്ന പദ്ധതിയാണ് പരിഗണനയിലുള്ളത്, അതായത് ഇന്റർമീഡിയറീസ് അഥവാ മധ്യവർത്തികളായതു കൊണ്ടു മാത്രം ഇത്തരം പ്ലാറ്റ്‌ഫോമുകൾക്ക് സംരക്ഷണം ബാധകമാകില്ല എന്നാണ് അർത്ഥമാക്കുന്നത്.

എഡിറ്റോറിയൽ ഉത്തരവാദിത്തം നിർവഹിക്കുമ്പോൾ ഉള്ളടക്കം ഭാവി ആവശ്യത്തിനായി സൂക്ഷിച്ചുവെക്കുന്നതോ (caching) ഹോസ്റ്റുചെയ്യുന്നതോ ആയ പ്ലാറ്റ്‌ഫോമുകൾക്ക് സംരക്ഷണം ഉണ്ടായിരിക്കില്ലെന്ന്  വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഉദ്യോഗസ്ഥൻ പറഞ്ഞു.

ഓൺലൈൻ ഇടത്തിലെ അഭിപ്രായ സ്വാതന്ത്ര്യം സംബന്ധിച്ച് സ്വയമേവ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് ലഭിക്കുന്ന  സംരക്ഷണം നൽകുമോ എന്ന് നിലവിൽ വ്യക്തമല്ലെങ്കിലും, സ്വതവേ, ആർക്കൊക്കെ ഇളവുകൾ ലഭിക്കും, ആർക്കെല്ലാം ലഭിക്കില്ല എന്നത് നിശ്ചയിക്കാൻ ഈ മാറ്റം സർക്കാരിന് അധികാരം നൽകിയേക്കാം.

ഡിജിറ്റൽ ഇന്ത്യാ അതോറിറ്റി എന്ന പേരിൽ ഓൺലൈൻ ഇടത്തിനായി ഒരു റെഗുലേറ്ററി സംവിധാനം സ്ഥാപിക്കാനും സർക്കാർ ആലോചിക്കുന്നു, ഡിജിറ്റൽ ഇന്ത്യ ബില്ല് നിയമമാകുമ്പോൾ അതിന്റെ വ്യവസ്ഥകൾ പാലിക്കാത്തത് പ്രാഥമികമായി നിർണ്ണയിക്കുക ഈ സംവിധാനമായിരിക്കും.

ഇന്ത്യൻ എക്സ്‌പ്രസ് നേരത്തെ റിപ്പോർട്ട് ചെയ്തതുപോലെ, ഉപയോക്താക്കൾക്ക് ദോഷം ചെയ്യുന്നതോ ബോധപൂർവം തെറ്റായ വിവരങ്ങൾ നൽകുന്നതോപോലുള്ള പ്രവൃത്തികളോ ആയ കാര്യങ്ങളെ കുറ്റകൃത്യങ്ങളായി കണ്ട് വർഗീകരിക്കുന്നതും ഈ ബില്ലിൽ ഊന്നൽ നൽകും. 

Digital

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: