/indian-express-malayalam/media/media_files/uploads/2018/09/hall-ticket.jpg)
ലക്‌നൗ: വിദ്യാര്‍ത്ഥിയുടെ ഹാള്‍ ടിക്കറ്റില്‍ അമിതാഭ് ബച്ചന്റെ ചിത്രം. ഉത്തർപ്രദേശിലെ റാം മനോഹർ ലോഹിയ അവാദ് യൂണിവേഴ്‍സിറ്റിയാണ് വിദ്യാർത്ഥിയുടെ ഹാൾ ടിക്കറ്റ് അമിതാഭ് ബച്ചന്റെ ഫോട്ടോ വച്ച് പ്രിന്റ് ചെയ്തിരിക്കുന്നത്. അമിത് ദ്വിവേദി എന്ന ബിഎഡ് വിദ്യാർത്ഥിയുടെ ഹാൾ ടിക്കറ്റിലാണ് അമിതിന് പകരം അമിതാഭ് കടന്നുകൂടിയതത്. ഗോന്ദ ജില്ലയിലെ രവീന്ദ്ര സിങ് സ്മാരക് മഹാവിദ്യാലയത്തിലെ വിദ്യാർത്ഥിയാണ് അമിത്.
ഹാൾ ടിക്കറ്റിലെ പിഴവിനെക്കുറിച്ച് വിദ്യാർത്ഥിയുടെ പ്രതികരണം ഇങ്ങനെ -" രണ്ടാം വർഷ പരീക്ഷക്കായി പിഴവുകൾ ഒന്നും കൂടാതെയാണ് ഞാൻ ഫോം പൂരിപ്പിച്ച് നൽകിയത്. എന്നാൽ ഹാൾ ടിക്കറ്റിൽ എന്റെ ഫോട്ടോക്ക് പകരം അമിതാഭ് ബച്ചന്റെ ഫോട്ടോയായിരുന്നു. പിന്നീട് മറ്റ് തിരിച്ചറിയൽ രേഖകൾ നൽകിയാണ് പരീക്ഷ എഴുതാൻ സാധിച്ചത്."
പരീക്ഷ എഴുതിയെങ്കിലും തന്റെ മാർക്ക് ഷീറ്റിലും പിഴവ് ആവർത്തിക്കുമൊയെന്ന ആശങ്കയിലാണ് അമിത്. വിദ്യാർത്ഥിക്കോ ഫോം പൂരിപ്പിച്ച ഇന്റർനെറ്റ് കഫേയിലോ തെറ്റ് പറ്റിയേക്കാമെന്നാണ് യൂണിവേഴ്‍സിറ്റി അധികൃതർ പറയുന്നത്. അമിതിനെ പരീക്ഷ എഴുതാൻ അനുവദിച്ചിരുന്നെന്നും പിഴവുകൾ തിരുത്തിയുള്ള മാർക്ക് ഷീറ്റാകും നൽകുകയെന്നും അധികൃതർ അറിയിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.