രാജ്യത്ത് രണ്ട് വർഷത്തിനുളളിൽ ഏറ്റവും കൂടുതൽ വർഗീയ സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്തത് ഉത്തർപ്രദേശിലാണെന്ന് കേന്ദ്രസർക്കാർ രാജ്യസഭയെ അറിയിച്ചു. 2014 മുതൽ 2016 വരെയുളള കാലയളവിൽ 450 കേസുകളാണ് റജിസ്റ്റർ ചെയ്തത്.  കർണ്ണാടകയും മഹാരാഷ്ട്രയുമാണ്  ഈ രംഗത്ത് തൊട്ട് പിന്നിൽ. കർണ്ണാടകത്തിൽ 279 കേസും മഹാരാഷ്ട്രയീൽ 270 കേസുകളുമാണ്  ഈ കാലയളവിൽ റജിസ്റ്റർ ചെയ്തിട്ടുളളത്.

ബിജെ പി ഭരിക്കുന്ന മധ്യപ്രദേശും രാജസ്ഥാനും വർഗിയ സംഘർഷങ്ങളുടെ കാര്യത്തിൽ കൂടുതൽ കേസുകൾ റജിസ്റ്റർ ചെയ്ത മറ്റ് സംസ്ഥാനങ്ങളിൽ പ്പെടുന്നു. മധ്യപ്രദേശിൽ 205 കേസും രാജസ്ഥാനിൽ 200 കേസുമാണ് രണ്ടുവർഷത്തിനുളളിൽ റജിസ്റ്റർ ചെയ്തത്.